
ഇന്നലെ മരിച്ച അച്ഛന്റെ മൃതശരീരം ഹോസ്പിറ്റലിനുള്ളിലെ മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുമ്പോള്‍,
തോളത്തു ബാഗും തൂക്കി , ച്യൂയിംഗവും ചവച്ചു നിലത്തു കിടന്ന ടിന് കാലുകൊണ്ട് തട്ടി തെറിപ്പിച്ച്, ക്ലാസ്സിലേക്ക് അലസമായി കടന്നുവന്ന കുട്ടിയെ കണ്ടു അധ്യാപകന് ഞെട്ടി. തെല്ലൊരതിശയത്തോടെ അധ്യാപകന് എന്തെ മോനെ ഇങ്ങനെ എന്നു ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് കുട്ടിയുടെ മറുപടി വന്നു.
ഇന്നലെ അച്ഛന് ചത്തതുമുതല്‍ അമ്മ ഭയങ്കര കരച്ചിലാണ്,
എത്ര പറഞ്ഞിട്ടും കരച്ചില് നിറുത്തുന്നില്ല.
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനോ, ഗൈം കളിക്കാനോ, ഒരു സിനിമ കാണാനോ, സമ്മതിക്കുന്നില്ല. വീട്ടിലാണെങ്കില്‍ നിറച്ചും ഗസ്റ്റുകളും എനിക്കാണെങ്കില്‍ ബോറടിച്ചിട്ടുവയ്യ .ബോറടി മാറ്റാനാണ് ഞാന്‍ ഇങ്ങോട്ട് പോന്നത്. തൊണ്ട വരണ്ട ടീച്ചറുടെ കൈ മേശപ്പുറത്തിരുന്ന ഗ്ലാസ്സിലേക്ക് നീളുമ്പോള്‍ . കുട്ടി അതിവേഗം തന്റെ സീറ്റില്‍ പോയിരുന്നു .
(ഈ കഥയും ആദ്യം പോസ്റ്റ് ചെയ്ത കഥയും സംഭവിച്ചതാണ്. ഭാവന പശ്ചാത്തലം വിവരിക്കുന്നേടത്ത് മാത്രമേ വന്നിട്ടുള്ളു, ദമ്മാം ഇന്റര്‍ നാഷണല്‍ സ്കൂളിലെ ടീച്ചര്‍ ഇത് പറയുമ്പോള്‍ ഹൃദയമിടിപ്പ് നിന്നുപോകുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു.)
കൊള്ളാം.. പക്ഷെ 'ബോര്' എന്ന പേരില്‍ എന്തോ ഒന്ന് ഉടക്കി കിടക്കുന്നു.. ഒരു പക്ഷെ എനിക്ക് മാത്രം വെറുതെ തോന്നുന്നതാകാം ...
ReplyDeleteതലമുറയ്ക്ക് ഇങ്ങനെ ഒരു വളര്‍ച്ചയും ഉണ്ടാകാം.
ReplyDeleteഏതാനും വരികളില്‍ നല്ല ഒരു സന്ദേശം ഒതുക്കി.
ആശംസകള്‍.
ഇതല്ല ഇതിനപ്പുറവും സംഭവിക്കും ഇന്നത്തെ കാലത്ത്
ReplyDeletegud title too :)
ReplyDeleteകലികാലം
ReplyDeleteഇങ്ങനെ സംബവിക്കാതിരികട്ടെ
ReplyDeleteഇങ്ങനെ സംബവിക്കാതിരികട്ടെ
ReplyDeleteതൊട്ടു മുന്‍പിലത്തെ പോസ്റ്റും ഇതും പറയുന്നത് ഒരേ ആശയമാണ്.....പുത്തന്‍ തലമുറയ്ക്ക് വന്ന മൂല്യച്യുതി...പുത്തന്‍ തലമുറ ഇങ്ങനെയാണോ..?
ReplyDeleteസ്നേഹമുള്ള എത്രയോ കുട്ടികള്‍ നമുക്ക് മുന്പിലുണ്ട്...അവരെക്കുറിച്ചും എഴുതു.....
ആശംസകള്‍.....
കലികാലം.പുത്തന്‍ തലമുറയ്ക്ക് വന്ന മൂല്യച്യുതി.
ReplyDeleteഅസുഖം വന്നാല്‍ ഹോസ്പിറ്റല്‍
ReplyDeleteഅവിടെവച്ച് മരണപ്പെട്ടാല്‍ മോര്‍ച്ചറി
അതുകഴിഞ്ഞ് നേരെ ശ്മശാനം
വീട്ടില്‍ ശവം കൊണ്ടുവരുന്ന പ്രശ്നമില്ല.
ജീവിതം സുഖിക്കാന്‍ ഉള്ളത് എന്ന് നമ്മെ പേര്‍ത്തും പേര്‍ത്തും ഉണര്‍ത്തുന്ന മീഡിയകള്‍ തന്നെ ഇതൊരു ചര്‍ച്ചയാക്കട്ടെ.
അപ്രതീക്ഷിത രോഗത്താല്‍ മരണത്തോട് മല്ലടിച്ച പിതാവിനോട് പതിനഞ്ചുകാരനായ ഏക മകന് കാണിച്ച തിക്താനുഭവത്തെ കുറിച്ച് അവരുടെ ബന്ധു ദുഖത്തോടെ എന്നോട് വിവരിച്ചത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്ത് പോകുന്നു.. ഈ പതിനഞ്ചു വര്‍ഷവും ഈ മകന് മാതാപിതാക്കളുടെ കൂടെ തന്നെയായിരുന്നു ഗള്‍ഫിലെ ഒരു സിറ്റിയില്‍ താമസിച്ചിരുന്നത്...
ReplyDeleteകുട്ടികളെ വേണ്ട രൂപ്പത്തില്‍, കൊണ്ടും കൊടുത്തും സ്നേഹിച്ചും ശ്ലാഗിച്ചും തൊട്ടുരുമ്മിയും തലയിലെ മുടിയില്‍ വിരലോടിച്ചും ചിലപ്പോള്‍ അപ്പ വടി കൊണ്ടടിച്ചും മിഠായി വാങ്ങി കൊടുത്തും വാങ്ങി കൊടുക്കാന്‍ പറ്റാത്തപ്പം അതിന്റെ കാരണങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയും അന്യരെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചും ഭക്ഷണത്തിന്റെ വിലയും ഗുണവും അത് കിട്ടാനുള്ള പെടാപാടും പട്ടിണി കിടക്കുന്ന കുട്ടികളുടെ (കഥയല്ല മറിച്ച്) നമ്മുടെ കണ്മുന്നില് നടക്കുന്ന യാഥാര്ത്യങ്ങള് തന്നെ പറഞ്ഞു മനസ്സിലാക്കിയും ഒക്കെ കുട്ടികളെ വളര്‍ത്താന്‍ ശ്രമിക്കുക. ഉണ്ടോ നമുക്കിതിനൊക്കെ നേരം!?
ReplyDeleteനാം പ്രവാസികള്‍ ഫോണ്‍ ചെയ്യുമ്പഴേക്കും ഒന്ന് മിണ്ടി പറഞ്ഞു രണ്ടാമത്തത് നമുക്ക് അറിയേണ്ടത് exam ന്നു എത്ത്ര മാര്‍ക്ക് കിട്ടിയെന്നല്ലേ!? അവരുടെ കളിയെ പ്പറ്റി, ചങ്ങാതിമാരെ പ്പറ്റി, തലേന്ന് പങ്കെടുത്ത കല്യാണത്തെ പ്പറ്റി ഒന്നും നമുക്ക് കേള്‍ക്കണ്ടല്ലോ...
നാം ശ്രദ്ധിച്ചത് നല്ല മാര്‍ക്ക് എങ്ങിനെ കിട്ടും അതിനുള്ള വഴിയെന്ത് എന്ന് മാത്രമായിരുന്നില്ലേ? എങ്കില്‍ പിന്നെ കുട്ടിയും അതെ തിരിച്ചു തരൂ...
well done Rasheed, keep it up.
ശവങ്ങളുടെ ലോകമാണിത് , ഇവിടെ എന്ത് സംഭവിക്കും . മുല്യച്ചുതിയുടെ കാലത്താണ് നമ്മള് ജീവിക്കുന്നത്
ReplyDeleteഅമ്പിളിമാമനെ ചൂണ്ടി ചോറ് കൊടുത്തത് ഇ മെയിലുകള്‍..
ReplyDeleteമുലയൂട്ടിയത് ഫേസ് ബുക്ക്...
യു ട്യൂബിന്റെ കഥകള്‍...
ട്വിറ്ററിന്റെ കവിതകള്‍..
വെര്‍ച്ചല്‍ വില്ലേജിലെ കളിക്കൂട്ടുകാര്‍..
നെറ്റ് വര്‍ക്കിന്റെ ആദര്‍ശ വ്യവസ്ഥ...
ദൈവത്തിലേക്ക് മാത്രം കണക്ഷന് എറര്‍....
a paining truth. a new generation is growing without human feelings and God. He may never saw his parent's care for his grandparents. then how can he learn what is love?
ReplyDeletelet us love first our parents and then our children
!!!
ReplyDeleteതലക്കെട്ട് നന്നായി...ബോര്
ReplyDeleteഈ വിഷയത്തെ " ചെറിയ" ഭാവന ചേര്‍ത്ത് പര്വതീകരിക്കുകയല്ലേ ചെയ്തിരിക്കുന്നത്? അഞ്ചോ ആരോ വയസുള്ള കുട്ടിക്ക് ഒരു പക്ഷെ അച്ഛന്റെ മരണത്തിന്റെ ഭീകര മുഖം തിരിച്ചറിയാനുള്ള കഴിവില്ലയിരിക്കാം? അച്ഛന്റെ മരണവുമായി ബന്ടപ്പെട്ടു അമ്മയുടെ കരച്ചിലും വീട്ടിലെ മൂകമായ അന്തരീക്ഷവും കുട്ടിയെ തീര്ച്ച്ഹയായും ബോറടിപ്പ്ചിരിക്കാം ...അഞ്ചു വയസുള്ള കുട്ടിക്കേ തന്നെ കാത്തിരിക്കുന്ന അനധത്വതിന്റെയും അമ്മയുടെ വൈധവ്യതിന്റെയും തീഷ്ണത യെക്കാള്‍, ഒരു പക്ഷെ മൂകമായ വീടിലെ അന്തരീക്ഷം കുട്ടിക്ക് അരോചകമായി തോന്നാം...അതിനെ ഒരു സാമൂഹിക അപച്ചയായി കാണിക്കാനാണ് എഴുത്തുകാരന്റെ ശ്രമം.അതിനു കുറച്ചു അതിശയോക്തി കൂടി ചേര്‍ത്ത് ഭീതിതമാക്കി...വായിക്കുന്ന എല്ലാ പിതാക്കന്മാരിലും ഒരു നടുക്കം സ്രിഷ്ടിക്കതക്ക വിധം ...
ചൊട്ടയിലെ ശീലം ചുടല വരേ.
ReplyDeleteIts not the mistake of the author...
ReplyDeleteThe situation made him to write so...
Perhaps he is the person of his childhood, which made him to write so!
Unfortunately he couldn't write the moral of the story...so sad!
വേദനകള്‍ അറിയിക്കാതെ മക്കളെ വളര്‍ത്തുന്നവര്‍ക്കുള്ള സന്ദേശം പുതിയ തലമുറ നല്കുന്നു ....
ReplyDeleteന്യൂ ജനറേഷന് അല്ലെ ! സംഭവിക്കും ഇതിലപ്പുറവും , പിന്നെ കുട്ടികള്‍ ..വലിയ നഷടങ്ങളെ കുറിച്ച് അവരത്ര ബോധമുള്ളവര്‍ ആയിരിക്കില്ലല്ലോ ..
ReplyDeleteപ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതുതലമുറ!
ReplyDeleteഒട്ടും അതിശയോക്തിയില്ല ഇതില്‍.
ReplyDeleteഇവിടെ എല്ലാം യാന്ത്രികമല്ലേ?
നമുക്ക് ഇങ്ങനെയാകാതെ കുട്ടികളെ മാറ്റിയെടുക്കാന്ശ്രമിക്കാം
ReplyDeleteകലി കാലം
ReplyDeleteഎന്തു പറയാനാ,ഒക്കെ സംഭവിക്കും...
ReplyDeleteഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം :(
ReplyDeleteചങ്ങിൽ കൊള്ളുന്നു.
ReplyDeletereally and truly.. nt n wndrd it
ReplyDelete!!! കുറ്റം ചെയ്തത് കുട്ടിയല്ല. നാമാണ് എന്ന തിരിച്ചറിവ് നല്കുന്നു
ReplyDelete