
ഞാന്‍ നെയ്തുകൂട്ടിയ ഒരുപാട് സ്വപ്നങ്ങള്‍ നാളെ ഹോസ്പിറ്റലിലെ ടേബിളില്‍ വെച്ചു കഴുത്തറുത്ത് കൊല്ലപ്പെടും.
എനിക്ക് നിങ്ങളുടെ ലോകത്തെക്കുറിച്ചറിയില്ല അമ്മയുടെ കുഞ്ഞു വയറ്റില്‍ സ്വപ്നങ്ങള്‍ നെയ്തു കിടക്കുമ്പോള്‍ . വയറില്‍ തലോടി തല വയറ്റില്‍ ചേര്‍ത്തുവെച്ച് അച്ഛന്‍ പറഞ്ഞകിന്നര വര്‍ത്തമാനത്തില്‍ നിന്നാണ് ഞാനി ലോകത്തെക്കുറിച്ചറിയുന്നത്,
കാര്യങ്ങള്‍ തകിടം മറിയുന്നതിനുമുമ്പുള്ള ആ നല്ല നാളുകളിലെ ഓര്‍മകള്‍ ആരാച്ചാരുടെ കൊലക്കത്തി എന്‍റെ കഴുത്തിനു നേരെ നീളുംമുമ്പ് ഞാന്‍ നിങ്ങളുമായി പങ്ക് വെക്കുകുയാണ്.
ബധിര കര്‍ണ്ണ പുടങ്ങളില്‍ തട്ടി എന്‍റെ വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിക്കുമെന്നെനിക്കറിയാം, എന്നാലും ഇനിയും ലക്ഷക്കണക്കിന് അമ്മമാരുടെ വയറ്റിനുള്ളില്‍ ഉരുവം കൊള്ളാന്‍ പോകുന്ന എന്‍റെ സഹോദരിമാര്‍ക്കുവേണ്ടി,
ഇടനെഞ്ചിലെ ശ്വാസം നിലച്ച് കഴുത്ത് വിണ്ട് ചുടുചോര ചീറ്റി പിടഞ്ഞു മരിക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങള്‍ക്കുമുമ്പില്‍ സമര്‍പ്പിക്കട്ടെ ഈ ദയാഹര്‍ജി.- പിറക്കുന്നതിനു മുമ്പേ നിങ്ങളുടെ വരവ് ചിലവ് കോളങ്ങളിലെ ഒരിനമായി ഞങ്ങളെ മാറ്റിയതാണ് ഞങ്ങളുടെ ജീവനുപോലും ഭീഷണിയായത്.
പിറവിയുടെ ദിനം മനസ്സില്‍കണ്ട് മയങ്ങുമ്പോള്‍ പിറക്കാന്‍ അനുവദിക്കാതെ സ്വര്‍ത്ഥതയുടെ ഇരകളായി
മുളയിലെ നുള്ളി കൊലചെയ്യപ്പെട്ട എന്‍റെ പൊന്നു ജേഷ്ടത്തി മാര്‍ക്കുവേണ്ടി .ആണ്‍കുട്ടികള്‍ വരവ് കോളത്തിലെ വരവും പെണ്‍കുട്ടികള്‍ ചിലവ് കോളത്തിലെ ചിലവുമായി മാറ്റിയത് ആരാണ്?
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ ഉരുവം കൊണ്ട ആദ്യനാളുകളില്‍ തന്നെ പിറക്കാന്‍ കൊതിക്കുന്ന ഞങ്ങള്‍ നഷ്ടമാണോ ലാഭമാണോ എന്ന് ആരാണ് തീരുമാനിക്കുന്നത്?.
ഞങ്ങള്‍ക്കെന്തു കൊതിയാണെന്നോ നിങ്ങളോടൊപ്പം കഴിയാന്‍,
പ്ലീസ് അമ്മേ പ്ലീസ് എന്നെ കൊലകത്തിക്ക് കൊടുക്കരുതേ, ഞാന്‍ എത്ര കൊതിച്ചന്നോ ഒന്ന് ഭൂമി കാണാന്‍.
അമ്മയുടെ കാലില്‍ തട്ടി പുഴ ഒഴുകുന്നത് ഒരിക്കല്‍ ഞാന്‍ അറിഞ്ഞു കൈതപ്പുഴ ആറിന്റെ വക്കില്‍ അമ്മ പുഴയിലേക്ക് കാലിട്ടിരുന്നപ്പോള്‍ ആദ്യമായി ഞാന്‍ പുഴയുടെ കുളിരും പരല്‍ മീനിന്റെ തുള്ളിക്കളിയും അറിഞ്ഞു.അന്ന് സന്തോഷത്തില്‍ ഞാന്‍ ഒന്നിളകിയപ്പോള്‍ അമ്മ പറഞ്ഞില്ലേ ദേ നമ്മുടെ മോന്‍ അനങ്ങുന്നു എന്ന്. അമ്മയുടെ വയറ്റില്‍ തല ചേര്‍ത്ത് എന്‍റെ കാതില്‍ അച്ചന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
ധൃതി വെക്കാതട കുട്ടാ എന്ന്,അന്ന് എന്‍റെ കുഞ്ഞികൈ കൊണ്ട് അച്ഛന്റെ തലയില്‍ തലോടാന്‍ നോക്കിയതാണ് പഷേ സാധിച്ചില്ല. പിന്നെ എന്തെല്ലാം നിങ്ങള്‍ എന്നെ കാട്ടി കൊതിപ്പിച്ചു.
ഞാറു നടലിന്റെ ആരവം,
അമ്പിളി അമ്മാവന്റെ പാല്‍ വെളിച്ചം,
അണ്ണാറക്കണ്ണന്‍റെ ചിലമ്പല്‍ , മിന്നാ മിന്നിയുടെ നുറുങ്ങു വെട്ടം, ഈച്ചയും പൂച്ചയും കഞ്ഞിവെച്ച കഥകള്‍ ...ഹായ് ഇതെല്ലം ഒന്ന് കാണാന്‍ സാധിച്ചെങ്കില്‍..
നിങ്ങള്‍ക്കറിയോ ലോകത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയ ഒരുകൂട്ടം മനുഷ്യരുടെ ആര്‍ത്തിയാണ് യുദ്ധങ്ങള്‍ ഉണ്ടാക്കുന്നത്,
ആ യുദ്ധങ്ങളില്‍ കൊലചെയ്യപെടുന്നവരില്‍ അധികവും കുട്ടികളാണത്രെ.
കളിപ്പാട്ടവും ഭക്ഷണപ്പൊതികളും എറിഞ്ഞ് കുട്ടികളെ ആകര്‍ഷിച്ചു അതെടുക്കാന്‍ കുട്ടികള്‍ കൂട്ടമായി ഓടിയെത്തുമ്പോള്‍ അവരുടെ മേല്‍ ബോബിട്ടു പതിനായിരക്കണക്കിന്കുട്ടികളെ കൊന്നത്രേ.
ഒരിക്കല്‍ അച്ചന്‍ വേദനയോടെ അമ്മക്ക് ഇത് പറഞ്ഞ് കൊടുത്തുപ്പോള്‍ ഞാനൊന്നു ഞെട്ടിപ്പോയി.
എന്നെയും അങ്ങനെ കൊന്നുകളയുമോ എന്ന് ഭയപ്പെട്ടിട്ടു എനിക്കെന്തോ വല്ലായ്മവന്നു,
രണ്ടു ദിവസത്തേക്ക് ഞാന്‍ നിശ്ചലനായിപ്പോയി,
അന്നാണ് എന്‍റെ അമ്മക്ക് സുഖമില്ല എന്ന് പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോയത് . ആശുപത്രിയിലെ ടേബിളില്‍ അമ്മയെ ക്കിടത്തി ഡോക്ടര്‍ ആന്റി എന്തൊക്കെയോ ചെയ്തു.
എന്‍റെ ശരീരത്തിന്റെ പലഭാഗത്തും എന്തോ കൊണ്ട് ആന്റി തൊട്ടു. എന്നിട്ട് അമ്മയോട് പറഞ്ഞ് കുഞ്ഞിനു അനക്കിമില്ല ഉടനെ സ്കാന്‍ ചെയ്യണമെന്നു പറഞ്ഞു,
കുറച്ചുകഴിഞ്ഞപ്പോള്‍ എന്തോ ഒരു അസ്വസ്ഥത എനിക്ക് തോന്നി, എന്‍റെ ശരീരത്തിലൂടെ എന്തൊക്കയോ തുളച്ചു കയറുന്നത് പോലെ ഒരു തോന്നല്‍, ഞാന്‍ നെരിപിരി കൊണ്ട് കിടക്കുമ്പോള്‍ വീണ്ടും ഡോക്ടര്‍ ആന്റി പറഞ്ഞ്
" കുഞ്ഞിനു കുഴപ്പമൊന്നുമില്ല".
അമ്മയുടെ അടുത്ത ചോദ്യമാണ് എന്‍റെ വിധി നിര്‍ണ്ണയിച്ചത്. ഉത്തരം കേള്‍ക്കുമ്പോള്‍ അമ്മ സന്തോഷിക്കുമെന്നാണ് ഞാന്‍ കരുതിയത് പക്ഷെ എന്‍റെ ജീവിതത്തിനു തന്നെ തിരശീല വീഴുമെന്നു സ്വപ്നത്തില്‍ പോലും ഞാന്‍ നിനച്ചില്ല.
കുട്ടി ആണോ പെണ്ണോ എന്ന ചോദ്യത്തിനു ഡോക്ടര്‍ നല്‍കിയ മറുപടി
" സംഗതി നഷ്ട കച്ചവടമാണ് കുട്ടി പെണ്ണാണ്." എന്നാണ്.
പെട്ടന്ന് അമ്മ ടേബിളില്‍ നിന്നും ചാടി എണീറ്റ് വയറ്റില്‍ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി, ഞാനെന്റെ ഇടുങ്ങിയ കിടപ്പിടത്തില്‍ വല്ലാതെ ബുദ്ധിമുട്ടാന്‍ തുടങ്ങി,
അമ്മ എന്തല്ലാമോ വിളിച്ചു പറയുന്നുണ്ടായിരുന്നു "ഈ നശൂലത്തെയാണോ ഞാന്‍ ഇത്രയുംനാള്‍ വയറ്റില്‍ ചുമന്നത് ഒരു ആണ്‍കുഞ്ഞിനെ മോഹിച്ച എനിക്ക് ദൈവമേ ഇതിനെയാണോ തന്നത്".
എനിക്കും എന്തല്ലമോ പറയണമെന്ന് തോന്നി പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല.
അമ്മേ ഞാന്‍ അമ്മയുടെ ഭാഗമല്ലേ...... , അമ്മയുടെ പ്രതിരൂപമല്ലേ.... അമ്മയ്ടെ ആത്മാവിന്റെ അംശം എനിക്കല്ലേ ...ഞാന്‍ എങ്ങനെ നശൂലമാവും.
പുറത്ത് വരാത്ത എന്‍റെ വാക്കുകള്‍ എന്‍റെ ഉള്ളില്‍ കിടന്നു തിളക്കുവാന്‍ തുടങ്ങി,
വാക്കുകളുടെ ആവിയില്‍ ഞാന്‍ വെന്തുരുകുന്നതുപോലെയായി.
അമ്മയുടെ മാറില്‍ തളര്‍ന്നുറങ്ങാന്‍ എത്ര നാളായി ഞാന്‍ കൊതിക്കുന്നു.
അച്ചന്റെ കൈ പിടിച്ച് വയല്‍ വരമ്പിലൂടെ എനിക്കോടണം. എനിക്ക് പൂതുമ്പിയെ പിടിക്കണം
'അമ്മേ എന്‍റെ പൊന്നമ്മയല്ലേ' എന്നെ കശാപ്പ് ശാലയിലേക്ക് വലിച്ചിഴക്കല്ലേ... എന്നെ പിറക്കാന്‍ അനുവദിക്കൂ.
ഞാന്‍ പിറന്ന് വീഴേണ്ട ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ എനിക്ക് വല്ലാത്ത ഉത്സാഹമായിരുന്നു.
അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് എന്‍റെ ശ്വാസം പോലും നിലച്ചുപോകുന്ന ആ വാര്‍ത്ത കേട്ടത് എന്‍റെ പ്രാണന്‍ പിരിഞ്ഞുപോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.
നിങ്ങള്‍ക്കറിയോ ലോകത്ത് ഓരോവര്‍ഷവും ഒന്നരക്കോടി കുട്ടികളെയാണ് ആശുപത്രികളിലെ കൊലക്കലങ്ങളില്‍ കൊന്നൊടുക്കുന്നത് . ഇന്ത്യയില്‍ മാത്രം പത്ത് ലക്ഷത്തിലതികം വരും. നമ്മുടെ കൊച്ചു കേരളത്തില്‍ അത് അഞ്ച് ലക്ഷത്തി നാല്പത്തി ഏഴായിരത്തി അഞ്ഞൂറ്. ഓരോ ദിവസവും ആയിരത്തി അഞ്ഞൂറ് കുട്ടികളെ നിങ്ങള്‍ കൊല്ലൂന്നു.
അക്കങ്ങളുടെ വലിപ്പ ചെറുപ്പം എനിക്കറിയില്ല പക്ഷെ വലിയ വലിയ അക്കങ്ങള്‍ ആണെന്നാണ് എനിക്കുതോന്നുന്നത്.
എന്നാലും ഒരു കാര്യം എനിക്കുറപ്പാണ്. രോഗം മൂലവും യുദ്ധം മൂലവും ഇത്രയും അധികം കുട്ടികള്‍ ലോകത്ത് മരിക്കാറില്ല.
എന്‍റെ പോന്നു ചേച്ചി മാരോട് ഒരു കാര്യം ഉണര്‍ത്തട്ടെ. സൌന്ദര്യം കൂട്ടാന്‍ നിങ്ങള്‍ മുഖത്ത് വാരിത്തേക്കുന്ന ലേപനങ്ങളില്‍ ഞങ്ങളുടെ രക്തവും മജ്ജയുമാണ് ഉള്ളത്.
ചില നരഭോജികള്‍ക്ക് ഞങ്ങള്‍ വിശിഷ്ട ആഹാരമത്രേ.
സൌന്ദര്യം കൂട്ടാനും ഭക്ഷിക്കാനും വേണ്ടിയാണോ ഞങ്ങളെ ഇങ്ങനെ നിങ്ങള്‍ കൊന്നുടുക്കുന്നത്?.
എന്‍റെ വാക്കുകള്‍ മുറിഞ്ഞു പോകുന്നു, ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഈ ദയാഹര്‍ജി നിങ്ങള്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ കത്തിയും സക്ഷന്‍ട്യൂബും എന്‍റെ ജീവന് നേരെയും നീളുന്നത് ഞാന്‍ കാണുന്നു, എനിക്ക് മുമ്പ് കശാപ്പു ചെയ്യപെട്ടവരെപ്പോലെ ഞാനും ആ സമയം പ്രാണന് വേണ്ടി വയറ്റില്‍ കിടന്നോടാന്‍ നോക്കും.
കൊലക്കത്തി എന്‍റെ നേര്‍ക്ക് നീളുമ്പോള്‍ എന്‍റെ ഹൃദയവും കൂടുതല്‍ ശക്തിയോടെ മിടിക്കും, എന്നാലും എനിക്കറിയാം ജീവനോടെ എന്‍റെ കയ്യും കാലും തലയും ഒന്നൊന്നായി നിങ്ങള്‍ മുറിച്ചു മാറ്റും.
പിന്നീട് എന്‍റെ ശരീരഭാഗങ്ങള്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ വില്‍ക്കും അല്ലെങ്കില്‍ ഓടയിലൂടെ ചീഞ്ഞളിഞ്ഞ് ഞാനും ഒഴുകി നടക്കും.
പ്ലീസ് നിങ്ങള്‍ ഇതൊന്നു ചെവിക്കൊള്ളണം നിങ്ങള്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍,
ഒരു കുഞ്ഞിക്കാലു കാണാന്‍ വിധിയില്ലാത്ത ലക്ഷങ്ങള്‍ ഇവിടെയുണ്ട് അവര്‍ ഞങ്ങളെ മുത്തുപോലെ വളര്‍ത്തും.
അവര്ക്കെങ്കിലും നിങ്ങള്‍ ഞങ്ങളെ കൊടുക്കൂ അങ്ങനെ ഞങ്ങളും ഇവിടെ ജീവിക്കട്ടെ.
ഇത് ഒരു കഥയാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഉത്തരം മുട്ടും
ReplyDeleteപക്ഷെ കുറെക്കാലമായി എന്‍റെ മനസ്സില്‍ കിടന്നു നീറുന്ന ഒരു യഥാര്‍ത്ഥ്യം
നിങ്ങളുമായി പങ്ക് വെക്കുകയാണ്
കഴിഞ്ഞ ആഴ്ചയാണ് നമ്മുടെ നാട്ടിലെ ഓടയില്‍ കൂടി പത്തോളം
പെണ്‍ ഭ്രൂണങ്ങള്‍ ഒഴുകി നടന്നത്. വര്‍ണ്ണാഭമായ ഈ ലോകത്ത്
പൂത്തുമ്പി യെപ്പോലെ പാറി നടക്കേണ്ടവര്‍ ഓടകളില്‍ ചീഞ്ഞളിഞ്ഞ..............
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ കൊലചെയ്യപ്പെടുന്ന ഓരോകുട്ടിയും നമ്മുടെ
ദുഷിച്ചു നാറിയ സംസക്കരെത്തെയാണു വിളിച്ചോതുന്നത് .
ഇതിനു ഒരു പരിഹാരം ഉണ്ടാനെ ഉണ്ടാകണം
അല്ലങ്കില്‍ മനുഷ്യകുലം തന്നെ കുറ്റിയറ്റു പോകും .
ee nilavili ethra karnangalil pathikkum?.. nannayi vayanakarude kathukele ee vishayathilekku thirichathu.
ReplyDeleteപണ്ട് കംസന്‍ കുറെ നിഗ്രഹങ്ങള്‍ നടത്തിയപ്പോള്‍ ഹെരോതാ രാജാവിന്റെ ഉത്തവുകളും അങ്ങിനെ തന്നെ ചരിത്രം ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു നല്ല ഉള്‍കാഴ്ച പകരുന്ന ചിന്തനം
ReplyDeleteപിറക്കാന്‍ യോഗം ഇല്ലാതെ പോയ കുഞ്ഞിന്റെ നിലവിളി മനസ്സില്‍ തട്ടും വിധം പറഞ്ഞു..വല്ലാതെ വേദനിപ്പിച്ച ഒരു പോസ്റ്റ്.
ReplyDeleteHoly Quran in Al-Takweer verse 8 and 9 says: ‘Wa Izl Maua’datw Sueelat, Bi Ayee Zambin Qutilat? (And when the girl dumped alive in grave will be asked, for what sin was she slain?)
ReplyDeleteSo much the ferocity that the Omnipotent Allah at the day of judgement won’t like even to cast a glance at the murdering couple guilty of infanticide – formed from their own ‘clot of blood’.
അബോര്‍ഷന്‍ എന്ന വൃതികേടിനു ഒരുങ്ങുന്നതിനു മുന്‍ബ്ഈ പോസ്റ്റൊന്നു വായിക്കണം
ReplyDeleteഒന്നും പറയാന്‍ കയിയുന്നില്ല അത്ര ഹൃദയ കാരിയാണ് ഈ ലേഖനം
chindhippikkunna varikal.vayichu vedhanichchu ere.
ReplyDeleteസുഹ്യത്തേ,
ReplyDeleteഒന്നും പറയുന്നില്ല.അതിനുവാക്കുക്കളില്ല തന്നെ..!
ഹ്യദയ സ്പര്‍ശിയായി എഴുതി.ഒരു യാഥാര്‍ധ്യം..!
മനുഷ്യ മനസ്സ് ദിനംതോറും സങ്കോചിക്കുന്നോ..?
ക്രൂരത നമുക്കുമേല്‍ അധിനിവേശം നടത്തുന്നോ..?
ഉത്തരം നാം തന്നെ കാണണം..!
ഒത്തിരിയാശംസകള്‍..!!
(ഇതില്‍ ഉള്‍പ്പെടുത്തിയ ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാമായിരുന്നു)
pennennal nashamenna loga kremamam padchitta femistukalue naventhe vizhungipoyo...
ReplyDeleteallel pennine rodiloode thuniyurich nadathal mathramano avarude reethi ?
varikal nannayi ....
resheede ardhradha vatiyittillathavarude chora thilakum theerch
ഇക്ക,
ReplyDeleteവല്ലാത്ത ഒരു നോമ്പരത്തോടെയാണ് ഇത് വായിച്ചു തീര്‍ത്തത്..ആ കുഞ്ഞില്‍ന്റെ ഓരോ ചോദ്യങ്ങളും വല്ലാതെ വീര്‍പ്പു മുട്ടിക്കുന്നു..താങ്കള്‍ പറഞ്ഞപോലെ ആണായാലും പെണ്ണായാലും അത് തന്റെ പ്രതിരൂപമാണെന്ന് ഭ്രൂണ ഹത്യക്ക് മുന്‍പ് സ്ത്രീകള്‍ ഓര്‍ത്തെങ്കില്‍ എന്നാശിക്കുന്നു..ഹൃദയ സ്പര്‍ശിയായ ലേഖനത്തിന് അഭിനദ്ധങ്ങള്‍.
ശരിക്കും വേദനിപ്പിച്ചല്ലോ സുഹൃത്തെ..
ReplyDeleteകുറച്ചു നാളായി എന്റെ ഉള്ളില്‍ കിടന്നു തിക്ക് മുട്ടിയിരുന്ന ഒരു തീമാണ് ഇത്.പലപ്രാവശ്യം എഴുതി നോക്കിയിട്ടും ഭംഗിയാകാഞ്ഞത് കൊണ്ടു ഇടക്കിട്ടു നിര്‍ത്തി, താങ്കള്‍ വളരെ മനോഹരമായി എഴുതി.ഇത് വയിക്കുനവരെങ്കിലും ഇത്തരത്തില്‍ ഒരു കടും കൈ ചെയ്യില്ലെന്ന് പ്രതീക്ഷിക്കാം. ഈ കഥ ഒരു ഉണര്‍ത്തു പാട്ടാകട്ടെ .
ആശംസകള്‍
സാമൂഹിക ചുറ്റുപാടുകളിലേക്ക് തുറന്നു വെച്ച കണ്ണാണ് എഴുത്തുകാരന്‍റേത് -അത് ഭംഗിയായി നിര്‍വഹിക്കുന്ന സുമനസ്സെ ,അഭിവാദ്യങ്ങള്‍...!!
ReplyDeleteകാണാകണ്മണി എന്നാ ഒരു സിനിമയില്‍ ഈ വിഷയം പറയുന്നുണ്ട്..
ReplyDeleteഅല്പമേറെ വേസ്റ്റ് ഉണ്ടെങ്കിലും ആ സിനിമ കാണണം. ഇത് വായിച്ചപ്പോള്‍ അതാണ് പെട്ടെന്നോര്‍മ്മ വന്നത്..
വല്ലാത്തൊരു മാനസിക്കാവസ്ഥ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍.. ഓരോ വരികളും ശരിക്കും വീര്‍പ്പു മുട്ടിച്ചു. ഹൃദയം നിറഞ്ഞ ആശംസകള്‍..
ReplyDeleteകൊള്ളാം.....മനസ്സ് വല്ലാതെ വിങ്ങുന്നു....ഇടക്കെപ്പോഴോ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം....
ReplyDeleteആശംസകള്‍.....
വല്ലാതെ പറഞ്ഞു...
ReplyDeleteഇത് ഒരു കഥയാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഉത്തരം മുട്ടും
ReplyDeleteപക്ഷെ കുറെക്കാലമായി എന്‍റെ മനസ്സില്‍ കിടന്നു നീറുന്ന ഒരു യഥാര്‍ത്ഥ്യം
നിങ്ങളുമായി പങ്ക് വെക്കുകയാണ്
കഴിഞ്ഞ ആഴ്ചയാണ് നമ്മുടെ നാട്ടിലെ ഓടയില്‍ കൂടി പത്തോളം
പെണ്‍ ഭ്രൂണങ്ങള്‍ ഒഴുകി നടന്നത്. / /കഥയുടെ മെച്ചപ്പെട്ട തലത്തിലെത്തിയില്ലെങ്കിലും നിലനിൽക്കുന്ന ഒരു പ്രശ്നത്തിനു നേരെ ഒരോർമ്മക്കുറിപ്പാകാൻ പോസ്റ്റിനു കഴിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു. കാണാക്കണ്മണി എന്ന സിനിമയിലാണെന്നു തോന്നുന്നു,ഈ വിഷയം ഏറ്റവും ഹൃദയ സ്പർശിയായി അവതരിപ്പിച്ചിട്ടുള്ളതെന്നു തോന്നുന്നു. ആ പടം കണ്ടതു കൊണ്ടാവാം പോസ്റ്റ് അത്രക്കങ്ങ് .................
മുകിൽ
ReplyDeleteജീ . ആര്‍ . കവിയൂര്‍
SHANAVAS
mankadakkaran
കൊമ്പന്‍
ജുവൈരിയ സലാം
പ്രഭന്‍ ക്യഷ്ണന്‍
panoos
വാല്യക്കാരന്‍.
റോസാപൂക്കള്‍
mohammedkutty irimbiliyam
ഒരു ദുബായിക്കാരന്‍
Jefu Jailaf
meera prasannan
yousufpa
വിധു ചോപ്ര ..
ഞാന്‍ കാണാ കണ്മണി എന്ന സിനിമ കണ്ടിട്ടില്ല
ഇപ്പോള്‍ അതൊന്നു കാണാമെന്നു തോന്നുന്നു
ഇവിടെ അതിന്റെ സി.ഡി കിട്ടുമോ ആവോ
ആഭിപ്രായങ്ങള്‍ അറിയിച്ചും
നിര്‍ദേശങ്ങള്‍ നല്‍കിയും ഇ ബ്ലോഗ് സന്ദര്‍ശിക്കുന്നതിനും
നിങ്ങള്‍ കാണിക്കുന്ന സന്മനസ്സിനും ഒരു പാട് നന്ദി
പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചിടുന്ന കാലത്തെ കുറിച്ച് കേട്ടിട്ടുണ്ട്.. അതിന്റെ ഒരു പരിഷ്ക്റ്ത രൂപം ഇതാണ് അല്ലെ?...എന്നും പെണ്‍കുഞ്ഞുങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക്....ഇതിനൊരറുതി...പ്റതീക്ഷിക്കാത്തതാവും നല്ലതെന്ന് തോന്നന്നു...
ReplyDeleteപോസ്റ്റ് ശരിക്കും വേദനിച്ചു..നന്നായി അവതരിപ്പിച്ചിട്ടുണ്ട്...
വിങ്ങുന്നു
ReplyDeleteഈയിടെ പത്രത്തില്‍ വേറൊരു ന്യൂസ് വായിച്ചു.ചെറിയ പെണ്‍ കുട്ടികളെ ലിംഗ മാറ്റം ചെയ്തു ആണാക്കുന്ന ശസ്ത്ര ക്രിയ ചില ആസ്പത്രികളില്‍ നടത്തുന്നുണ്ടത്രെ!.ഇത്രയും ക്രൂരരായ മാതാ പിതാക്കളോ?.പെണ്ണിനോടുള്ള ക്രൂരത ജനിക്കുന്നതിനു മുമ്പേ തന്നെ ആരംഭിക്കുന്നു. ജനിച്ചു കഴിഞ്ഞാലും രക്ഷയില്ലാതായാല്‍?. വളര്‍ന്നു വലുതാവുമ്പോള്‍ മറ്റു തരത്തിലുള്ള പീഢനങ്ങളും!.....
ReplyDeleteപോസ്റ്റ് വല്ലാതെ വേദനിപ്പിച്ചു.........
ReplyDeleteലക്ഷങ്ങൾ ലാഭമായല്ലോ.?
നന്നായി അവതരിപ്പിച്ചിട്ടുണ്ട്..
ലാഭനഷ്ടക്കണക്കുകളിൽ ഒഴുകുന്ന മനുഷ്യർ, ചിന്തിപ്പിക്കുന്ന കഥ.
ReplyDeleteകഥയല്ല, കാര്യങ്ങളാണ്.
ReplyDeleteനേരത്തെ ബൈലഞ്ചിയുടെ ഒരു ലേഖനത്ത്തിലാണെന്നു തോന്നുന്നു മനുഷ്യഭ്രൂണങ്ങള്‍ ഉപയോഗിച്ച് സൌന്ദര്യ ലേബനവസ്തുക്കള്‍ ഉണ്ടാക്കുന്നു എന്ന് വായിച്ചിരുന്നത്.
വയറ്റില്‍ കിടക്കുന്ന കുഞ്ഞിലൂടെ സംഭവങ്ങള്‍ അവതരിപ്പിച്ചത് നന്നായിരിക്കുന്നു.
മഹാപാപം..മഹാപാപം.
ReplyDeleteചിലര്‍ നേര്‍ച്ചകാഴ്ച്ചകളും നോമ്പും പ്രാര്‍ഥനയുമായി വേഴാമ്പലിനെപ്പോലെ കാത്തു കാത്ത് അനപത്യദുഃഖത്തോടെ കടന്നു പോകുന്നു. ചിലര്‍ ശല്യമെന്ന് കരുതി കൊന്നുകളയുന്നു. ചിലര്‍ സ്കാന്‍ ചെയ്തറിഞ്ഞ് പുറത്തേയ്ക്ക് വരവനുവദിക്കാതെ നശിപ്പിക്കുന്നു.
(അനന്തമജ്ഞാതമവര്‍ണ്ണനീയം...)
" എന്‍റെ പോന്നുചേച്ചിമാരോട് ഒരു കാര്യം ഉണര്‍ത്തട്ടെ. സൌന്ദര്യം കൂട്ടാന്‍ നിങ്ങള്‍ മുഖത്ത് വാരിത്തേക്കുന്ന ലേപനങ്ങളില്‍ ഞങ്ങളുടെ രക്തവും മജ്ജയുമാണ് ഉള്ളത്..." ഇത് സത്യമാണെങ്കില്‍ എത്രപേര്‍ ഈ പാപഭാരം ചുമക്കുന്നുണ്ടാവും...!!
ReplyDeleteഈ ലേഖനം വായിച്ചപ്പോള്‍ വല്ലാത്തൊരു അവസ്ഥയില്‍ ആയി..
റഷീദ് ഹൃദയസ്പര്‍ശിയായി പറഞ്ഞു.. ഈ ബ്ലോഗ് ഒരു സുനാമി തന്നെ !!!
നമ്മൾ പുരുഷന്മാർ ‘ഒരു തരത്തിലുള്ള സ്ത്രീധനവും വാങ്ങില്ലെന്നും സ്ത്രീകളെ പീടിപ്പിക്കില്ലെന്നും’ പ്രതിഞ്ജ ചെയ്ത് നടപ്പിലാക്കിയാൽ മാത്രം മതി. ഇവിടെ പെൺകുഞ്ഞുങ്ങൾ നിർബാധം പിറക്കും, വളരും,നാട് ഐശ്വര്യപൂർണ്ണമാകും...!!
ReplyDeleteഹൃദയ സ്പര്‍ശിയായ ഒരു വിഷയത്തെ, മനസ്സിലേക്ക് കുത്തിക്കയറുന്ന ഭാഷയില്‍ അവതരിപ്പിച്ചു.
ReplyDeleteഇത് വായിക്കുന്ന ആരും ഒരുനിമിഷം ചിന്തിച്ചു പോകും ഈ വിഷയത്തെ കുറിച്ച്.
ഹൃദയം നിറഞ്ഞ ആശംസകള്‍.
ഗര്‍ഭ പാത്രത്തിലേക്ക് നീട്ടിയ
ReplyDeleteforceps ഇന്റെ മൂര്‍ച്ച ഏറിയ അഗ്രം
ശരീരത്ത് കൊള്ളുമ്പോള്‍ അമ്മേ നിങ്ങള്‍
ഇത് കാണുന്നില്ലേ എനിക്ക് വേദനിക്കുന്നു
എന്ന് വിറയാര്‍ന്ന സ്വരത്തില്‍ പ്രാണ
വേദനയോടെ കരള്‍ നൊന്തു പിടയുന്ന ഒരു
കുട്ടിയുടെ കഥ ഒരു ഇംഗ്ലീഷ് മെയില്‍ forward
ആയി കിട്ടിയിരുന്നു .അതിനു ശേഷം ഓര്‍മയില്‍
നടുക്കം തരുന്ന ആ ചിന്ത ഈ പോസ്റ്റില്‍ കണ്ടു.......
..വേദനിക്കുന്നു ....
ഭ്രൂണത്തിന്റെ ലിംഗ നിര്‍ണയം നടത്തി ഭാവി തീരുമാനിക്കുന്നത് മെഡിക്കല്‍ എത്തിക്സിനും മാനുഷിക തയ്ക്കും നിരക്കുന്നതല്ലെങ്കിലും അതെല്ലാം സംഭവിക്കുന്നു എന്നത് യാഥാര്‍ത്യമാണ്..ഈയിടെ ലഭിച്ച വിവരം ഉത്തരേന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളെ വ്യാപകമായി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി ആണ്കുട്ടികളായി മാറ്റുന്നു എന്നാണു .ഇങ്ങനെ ലിംഗ മാറ്റം നടത്തപ്പെട്ട കുട്ടികള്‍ വലുതാവുമ്പോള്‍ പ്രത്യുല്പാദന ശക്തി ഇല്ലാത്ത നപുംസകങ്ങളായി മാറിയേക്കും എന്ന് മെഡിക്കല്‍ സയന്‍സ് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും മാതാപിതാക്കള്‍ ലക്ഷങ്ങള്‍ മുടക്കി ഇത് തുടരുകയാണ് ...അടുത്ത തലമുറയെ ഗര്‍ഭം ധരിക്കാന്‍ പെണ്‍കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍ മനുഷ്യ കുലത്തിന്റെ അവസ്ഥ എന്താവും ???
ReplyDeleteവായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത അസ്വസ്ഥത , എന്ത് പറയണമെന്നറിയില്ല , എനിക്ക് മൂന്നു പെണ്‍കുട്ടികളാണ് ,പക്ഷെ ഒരിക്കലും വേറിട്ടൊരു ചിന്ത എന്നില്‍ ഉണ്ടായിട്ടില്ല എന്ന് തറപ്പിച്ചു പറയാനാവും.
ReplyDeleteഇതാദ്യമായിട്ടാണ് കമന്റുകള്‍മാത്രം വായിച്ചു പോകുന്നത്..!
ReplyDelete@വീക്കെ:
വല്ല നടക്കുന്ന സ്വപ്നങ്ങളും പറ ഭായീ.
പോസ്റ്റ് വായിച്ചു , കമന്റ്സും വായിച്ചു ...
ReplyDeleteഒരു വിഷയം എഴുതിയാല്‍ രോക്ഷം കൊള്ളാനും സഹതപിക്കാനും
ആര്‍ക്കും കഴിയും.. പക്ഷെ എന്തുകൊണ്ടാണ് ഇങ്ങനെ ഒരവസ്ഥ വരുന്നത് എന്നാലോചിക്കുന്നുണ്ടോ ? അച്ഛനും അമ്മയ്ക്കും വേണ്ടാത്ത മക്കളെ ജനിപ്പിച്ചിട്ട് ജനനശേഷം അവരുടെ അവസ്ഥ എന്താവും
എന്നാരെങ്കിലും ആലോചിക്കുന്നുണ്ടോ ?
അങ്ങിനെ ജനിച്ച ഒരു പെണ്‍കുഞ്ഞിനെ എനിക്കറിയാം....
വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവള്‍ പെണ്ണായിപ്പോയതിന്‍റെയും വയറ്റില്‍ വച്ചേ അവളെ കൊല്ലാന്‍ കഴിയാത്തതിന്‍റെയും ഒക്കെ സങ്കടം സ്വന്തം അമ്മയില്‍ നിന്നും തന്നെ കേട്ടു വളരേണ്ടി വന്ന ഒരു പാവം കുട്ടി... അവളെന്നോട് കരഞ്ഞു കൊണ്ട് പറഞ്ഞിട്ടുണ്ട്, അവളെ അവളുടെ അമ്മയുടെ വയറ്റില്‍ വച്ചേ കൊന്നിരുന്നുവെങ്കില്‍ എത്രയോ ഭേദമായിരുന്നു എന്ന്! ശരിയല്ലേ!!! അത്തരം അച്ഛനമ്മമാര്‍ക്ക് ജനിക്കുന്നതിലും എത്രയോ നല്ലതാണു
ഗര്‍ഭാവസ്ഥയില്‍ തന്നെ ഇല്ലാതാവുന്നത്? മനസുകൊണ്ട് ആഗ്രഹിക്കാത്ത ഒരു കുഞ്ഞിനെ ജനിപ്പിച്ചിട്ട് കുടുംബത്തിനും സമൂഹത്തിനും മുന്‍പില്‍ ഒരു ശാപമായോ ബാദ്ധ്യതയോ അവള്‍ വളര്‍ന്നാല്‍ ആരാണ് അവളെ
ഏറ്റെടുക്കാന്‍ തയ്യാറാവുക? മാതാപിതാക്കള്‍ എല്ലാം നല്‍കി വളര്‍ത്തുന്ന മക്കളെപ്പോലും, ഉള്‍ക്കൊള്ളാന്‍ ഉള്ള ശേഷി നമ്മുടെ സംസ്ഥാനത്തിനോ രാജ്യത്തിനോ ഇല്ല.
അപ്പോള്‍ പിന്നെ മാതാപിതാക്കള്‍ തന്നെ അവഗണിക്കുന്നകുഞ്ഞുങ്ങളുടെ കാര്യം പറയണോ!
കുറെ പീഡന കഥകളും ആത്മഹത്യകളും കൂടും! ഇതിനൊക്കെ പരിഹാരം വളരെ അകലെയാണ്.
വീ കെ പറഞ്ഞത് എത്ര ശരിയാണ് .... വായനക്കാരില്‍ എത്രപേര്‍ക്ക് അങ്ങനെ ഒരു ചിന്ത പോയി ? ജനിച്ച പെണ്‍കുഞ്ഞിനെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി ആണ്കുട്ടികളായി മാറ്റുന്നു... പുതിയ കണ്ടുപിടുത്തം (പത്രത്തില്‍ കണ്ട ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല ) അവര്‍ക്ക് പ്രത്യുല്പാദന ശേഷി ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും മാതാപിതാക്കള്‍ അതിനു തയ്യാറാവുന്നു... എന്തിനാണ് ഇങ്ങനെ ജനിപ്പിക്കുന്നത് ? വയറ്റില്‍ വച്ച് തന്നെ കൊന്നു കളഞ്ഞേക്കൂ ... അതല്ലേ ഭേദം ???? ഇനി കുഞ്ഞുങ്ങള്‍ ഇല്ലാത്ത അച്ഛനമ്മമാരുടെ സങ്കടം പറഞ്ഞുവല്ലോ... ദത്തെടുക്കാന്‍ ഇന്നാട്ടില്‍ കുഞ്ഞുങ്ങള്‍ ഇല്ലെന്നാണോ പറഞ്ഞു വരുന്നത് ? കുഞ്ഞുങ്ങള്‍ ഇല്ലാത്ത ആളുകള്‍ മനസ്സുവച്ചുവെങ്കില്‍ ഈ നാട്ടിലെ അനാഥാലയങ്ങളില്‍ ഇത്രയേറെ കുഞ്ഞുങ്ങള്‍ ഉണ്ടാവുമായിരുന്നോ !!
പെണ്‍കുഞ്ഞാണ് എന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം ചെയ്യുന്നത് കൊടിയ പാപം തന്നെയാണ്.
ReplyDeleteലോകം മുഴുവന് വായിക്കേ്ണ്ട് പോസ്റ്റ്.വളരെ നന്നായി.ലിപിരഞ്ജു പറഞ്ഞതും നാം ആലോചിക്കേണ്ട കാര്യമല്ലേ.?
ReplyDeleteThis comment has been removed by the author.
ReplyDeleteകരള്‍ പിടഞ്ഞുപോയി..
ReplyDeleteനേര്‍ക്ക് നേര്‍ കൊല നടത്തിയാല്‍ പോലീസ് പിടിക്കും,ഇത് പോലീസിനെ പേടിക്കാതെ നടത്തുന്ന കൊല.അത്രേയുള്ളൂ വ്യത്യാസം.
എന്റെ ഒരു ബന്ധു അബോര്‍ഷന് വേണ്ടി ഡോക്ടറുടെ അടുക്കല്‍ പോയി.എന്തിനെന്നോ?ചെറിയ കുഞ്ഞിന് ഒരു വയസ്സേ ആയിട്ടുള്ളൂ എന്ന കാരണത്താല്‍.ഡോക്ടര്‍ അവളെ നിര്‍ബന്ധിച്ചു തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചു വിട്ടു.
പ്രസവിച്ചപ്പോള്‍ ആരോഗ്യവാനായൊരു ആണ്‍കുഞ്ഞ് ! ഇപ്പോള്‍ എഞ്ചിനീയര്‍ ആയി,അവള്‍ മകന്റെ കാറില്‍ മുന്‍സീറ്റിലിരുന്ന് കറങ്ങുന്നു.
പോസ്റ്റ് വായിച്ചു, എല്ലാ കമന്റുകളും വായിച്ചു. ലിപി രഞ്ജുവിന്റെ കമന്റിനു താഴെ ഒപ്പിടുന്നു. ഗർഭാവസ്ഥയിൽ മരിച്ചെങ്കിൽ ഭാഗ്യമായേനെ എന്ന് കരുതി ജീവിയ്ക്കേണ്ടി വരുന്നവരുടെ നിലവിളി അതീവ ദയനീയമാണ്........
ReplyDeleteപോസ്റ്റ് ഇഷ്ടായി ..
ReplyDeleteഒരു ആനുകാലിക സംഭവം വ്യത്യസ്തമായി പറഞ്ഞു
ReplyDeleteആശംസകള്‍
ഒന്നും പറയാനില്ല>....
ReplyDeleteഅനശ്വര പറഞ്ഞത് വളരെ ശരിയാണ് പ്രവാചകന് മുമ്പുള്ള അറേബ്യന്‍ സമൂഹം
ReplyDeleteപെണ്‍കുട്ടികള്‍ ജനിക്കുന്നത് ശാപമായി കാണുകയും അവരെ ജീവനോടെ കുഴിച്ചു മൂടുകയും ചെയ്തിരുന്നു
എന്നാല്‍ ഇന്നത്തെ സമൂഹം പെണ്‍കുട്ടികള്‍ ജനിക്കാന്‍ പോലും അവസരം നല്‍കാതെ കൊന്നു കളയുന്നു.
മുഹമ്മദു കുട്ടിയും രമേഷും പറഞ്ഞത് പോലെ ഭ്രൂണ ഹത്യക്ക് ശേഷം നടക്കുന്ന ലജ്ജാകരമായ ക്രൂരതയാണ് ലിംഗമാറ്റം ശത്രക്രിയ നാം ഭയക്കേണ്ടിയിരിക്കുന്നു അടുത്ത തലമുറ ഷണ്ഡന്‍ മാരുടെതാകുമോ
ഒരില, പോന്മളക്കാരന്‍,മിനി,
പട്ടേപ്പാടം , രാംജി, പ്രിയദര്‍ശിനി,
അഷ്‌റഫ് അമ്പലത് ,എന്‍റെ ലോകം ,
സിദ്ദീക്ക, കണ്ണൂരാന്‍ - അഭിപ്രായം മാത്രം വായിച്ചാല്‍ പോര പോസ്റ്റും വായിക്കണം .
വിലപെട്ട അഭിപ്രായ നിര്‍ദേശം നല്‍കിയ എല്ലാവര്ക്കും നന്ദി
" സംഗതി നഷ്ട കച്ചവടമാണ് കുട്ടി പെണ്ണാണ്."...കെ.എം. റഷീദ്... ചാലിട്ടൊഴുകിയകണ്ണീർ കപോലങ്ങളിൽ കട്ടപിടിച്ച് ഉണ ങ്ങിയിരിക്കുന്നൂ..അവൾ വേദനയുടെ തീഷ്ണതസഹിച്ചതിന്റെ ആലസ്യത്തിൽ മയങ്ങുകയാണ്... അവളുടെ വലത്തേ കൈയ്യ് മാലയുടെ താലിയിൽ മുറുക്കെപ്പിടിച്ചിരിക്കുന്നൂ.... സ്രെക്ച്ചറിൽ ഉറുട്ടിക്കൊണ്ട് വന്ന നേഴ്സ്മാർ...അവളെ മുറുയിലെ കട്ടിലിൽ കിടത്തുമ്പോൾ അവൾ ഒന്ന് ഞെരങ്ങിയോ? പക്ഷേ , നിറയുന്ന കണ്ണുകൾ മറ്റുൾലവരിൽ നിന്നും മറച്ച് ഞാൻ മുറിവിട്ട് ഇടനാഴിയിലെത്തിയപ്പോൾ ഒരു തീരുമാനമെടുത്തിരുന്നൂ... ഒരു കുഞ്ഞിന് വേണ്ടി..ഇനി അവളുടെ ഗർഭപാത്രത്തിൽ ക്ത്തിയും വിരലുകളും കടക്കാൻ ഞാൻ കൂട്ട് നിൽക്കുകയില്ലാ എന്ന്... അതിൽ പിന്നെ ഇന്നുവരെ..ആ കാര്യത്തിനായി അവളെ എന്റെ ഭാര്യയെ ഞാൻ ആശുപത്രിയിൽ കൊണ്ട്പോയിട്ടില്ലാ... അന്ന് രാത്രി മുഴുക്കെ ഞാൻ കരഞ്ഞിരുന്നൂ... ഇതാ..ഇപ്പോൾ ഈ കഥ? വായിച്ചപ്പോഴും ഞാൻ കരഞ്ഞൂ... മറ്റുൾലവർ കാണാതെ ഞാൻ കണ്ണീരൊന്ന് തുടച്ചോട്ടെ.... ആനുങ്ങളല്ലേ...കരയാൻ പാടുണ്ടോ............!
ReplyDeleteലിപി രാജു ബ്ലോഗില്‍ വന്നതിനും അഭിപ്രായം തുറന്നു പറഞ്ഞതിനും നന്ദി
ReplyDeleteപെണ്‍കുട്ടിയായി ജനിക്കുന്നത് ശാപമായിക്കാണുന്ന മാതാപിതാക്കള്‍
പൈശാചികതയെ അനന്തരമെടുത്തവരാണ്. പലപ്പോഴും കാര്യങ്ങള്‍ തലകീഴായി
മനസ്സിലാക്കുന്നവരാണ് നമ്മള്‍. അഞ്ച്പേരെ വിഷം കൊടുത്തു കൊന്നതിനു ശേഷം
ആത്മഹത്യാ ചെയ്യുന്നവരെ നാം കൊലപാതകി എന്നോ കൂട്ടകൊലയെന്നോ പറയാറില്ല
പകരം കൂട്ട ആത്മഹത്യ എന്നാണ് പറയുന്നത്. അതുപോലെ നമ്മുടെ ആശുപതികളില്‍ നടക്കുന്ന ആസൂത്രിത കൊലപാതകങ്ങള്‍ ആണ് ഭ്രൂണഹത്യ. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഉരുവം കൊണ്ട് അതികം താമസിയാതെ തന്നെ കുട്ടിക്ക് ജീവനും മറ്റു വേദനകള്‍ പോലുള്ള കാര്യങ്ങളും ഉണ്ടാകും . അമേര്ക്കയില്‍ പ്രശസ്തനായ ഡോക്ടര്‍ (പേര് ഓര്‍ക്കുന്നില്ല, നായിക്ക് എന്നോ മറ്റുമാണ്) അറുപതിനായിരം ഭ്രൂണഹത്യ നടത്തുകയുണ്ടായി ഒരിക്കല്‍ അദ്ദേഹം സ്ക്രീനില്‍ ഭ്രൂണഹത്യ നടത്തുമ്പോള്‍ കുട്ടിക്കുണ്ടാകുന്ന അവസ്ഥ നിരീക്ഷിക്കുകയുണ്ടായി (അതിന്റെ വീഡിയോ ചിത്രം http://www.dishaislamonline.net/resource.html എന്ന സൈറ്റില്‍ കാണാന്‍ സാധിക്കും ) കൊലകത്തി കുട്ടിയുടെ നേര്‍ക്ക് ചെല്ലുമ്പോള്‍ പ്രാണ ഭയത്താല്‍ തെന്നി മാറാന്‍ ശ്രമിക്കും കുടാതെ കുട്ടിയുടെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും ചെയ്യും പൂര്‍ണ ജീവനുള്ള ആകൂട്ടിയെ ജനിക്കാന്‍ അനുവദിക്കാതെ ക്രൂരമായി കൊല്ലുന്നത് കൊലപാതകമല്ലേ? സ്ത്രീധനം സമൂഹം ഗൌരവത്തില്‍ എടുക്കേണ്ട വലിയ ഒരു സംഗഹിയാണ് ഒരുപാട് സ്ത്രീ ജന്മങ്ങള്‍ ഈ പൈശാജികത കാരണം ആത്മഹത്യാ ചെയ്യുകയോ കൊലചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്
അതിനു ഭ്രൂണ ഹത്യ അല്ല പരിഹാരം
ഇനിയുള്ള രാവുകളില്‍ ജീവനുവേണ്ടി തെന്നിതെന്നിമാറിക്കൊണ്ടിരിക്കുന്ന ഒരു ചെറുരൂപവും ശബ്ദമില്ലാത്ത അത്യുച്ചത്തിലുള്ള ദയനീയമായ നിലവിളികളും ഉറക്കം തന്നെ കെടുത്തിക്കളയുമല്ലോ ദൈവമേ....
ReplyDeleteപ്രിയ സുഹൃത്തേ, ഞാന്‍ എഴുതിയത് വായിച്ചിട്ട്, ഞാന്‍ ഭ്രൂണ ഹത്യയെ ന്യായീകരിക്കുകയാണ് എന്നാണോ താങ്കള്‍ മനസിലാക്കിയത് !!! ഒരു വിഷയം ആരെങ്കിലും എഴുതിയാല്‍ രോക്ഷം കൊള്ളാനും സഹതപിക്കാനും എല്ലാവരും ഉണ്ടാവും... അതുമാത്രമാണോ താങ്കളും ആഗ്രഹിച്ചത്!! അതെന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പറഞ്ഞ വീ കെ യെ അനുകൂലിക്കാന്‍ പോലും ആരും ശ്രമിക്കാത്തത് കണ്ടപ്പോള്‍ സങ്കടം തോന്നിപ്പോയി... ജനിപ്പിച്ചിട്ട് ക്രൂരത കാണിക്കുന്നതിനെക്കാള്‍ ജനിപ്പിക്കാതിരിക്കുന്നതല്ലേ ഭേതം എന്നെ ഞാന്‍ ചോദിച്ചുള്ളൂ....
ReplyDeleteഞാനും ഒരു അമ്മയാണ്... ആ വീഡിയോ കണ്ടാലേ ഞാന്‍ ആ വേദന മനസിലാക്കൂ എന്ന് താങ്കള്‍ കരുതിയല്ലോ ! വല്ലാതെ വിഷമം തോന്നുന്നു...
ലിപി രണ്ഞു വിന്റെ അഭിപ്രായം ഞാന്‍ മാനിക്കുന്നു
ReplyDeleteമാത്രവുമല്ല ഭ്രൂണ ഹത്യയെ ലിപി ന്യായീകരിക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല.
പക്ഷെ നമ്മളുടെ സാമൂഹിക ഘടനയില്‍ സ്ത്രീ സമൂഹം അനുഭവിക്കുന്ന യാതനകള്‍
ഒഴിവാക്കാന്‍ ഭ്രൂണ ഹത്യയും ആവാം എന്ന് ലിപി ചിന്തിക്കുന്നതായി എനിക്ക് തോന്നി
ഞാന്‍ തെറ്റിദ്ധരിച്ചതാണെങ്കില്‍ ക്ഷമ ചോദിക്കുന്നു.
വി.കെ. യുടെ അഭിപ്രായം നൂറു ശതമാനവും ശരിയാണ്
സ്ത്രീധനം സ്ത്രീ പീഡന ത്തിനു വഴിതെളിയിക്കും എന്നത് തര്‍ക്കമില്ലാത്ത
കാര്യമാണ്. അതില്ലാതാക്കാന്‍ ഗവണ്മെന്റും ജനങ്ങളും ഒറ്റകെട്ടായി
പരിശ്രമിക്കണം . എനിക്ക് തോന്നുന്നത് നമ്മുടെ സമൂഹത്തിലെ തൊണ്ണൂറു ശതമാനവും വിവാഹങ്ങള്‍
മത പുരോഹിതന്മാരുടെ കാര്മികത്വത്തിലാണ് നടക്കുന്നത് സ്ത്രീ ധനം അടിസ്ഥാനമായ വിവാഹങ്ങള്‍ക്ക് അവര്‍ കാര്‍മികത്വം വഹിക്കുകയില്ല എന്ന് തീരുമാനിച്ചാല്‍ ഒരു പരിധി വരെ സ്ത്രീ ധനം ഒഴിവാക്കാന്‍ പറ്റും. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊടുക്കുന്ന പണംകൊണ്ടാണ് വരന്റെ വീട്ടുകാര്‍ ധരിക്കുന്ന അടിവസ്ത്രം പോലും വാങ്ങുന്നത് ഈ നാണക്കേടിന് പുര്‍ഷന്മാര്‍ നിന്നുകൊടുക്കണമോ എന്ന് അവര്‍ ചിന്തിക്കണം
ശ്രീകുട്ടന്‍
ഒരു പാട് നന്ദി ഈ അഭിപ്രായങ്ങള്‍ രേഖപെടുത്തിയത്തിനു .
ചന്തു നായര്‍ - കരയുകയല്ല വേണ്ടത് ഈ കൊടും പാതകത്തിനെതിരെ
ശക്തമായി രംഗത്ത് വരണം
--
വയറ്റില്‍ പിറവിയെടുത്തകുഞ്ഞിനെ മൌന സമ്മതതോടെ യാണെങ്കിലും കൊല്ലേണ്ടി വരുന്ന അമ്മമാരുടെ വേദനകാണാതെ പോവരുത് .ഒരിക്കല്ലും ഒരമ്മ പൂര്‍ണ്ണ മനസ്സോടെ സ്വന്തം കുഞ്ഞിനെ കൊലകത്തിക്ക് എറിഞ്ഞു കൊടുക്കുമോ..?ഒഴിവാക്കാനാവാത്ത സാഹചര്യമാണെങ്കില്‍ പോലും ആ അമ്മ മനസ്സില്‍ കരയുന്നുണ്ടാവും.
ReplyDeleteപിന്നെ " സംഗതി നഷ്ട കച്ചവടമാണ് കുട്ടി പെണ്ണാണ്." എന്നാണ്.
ഡോക്ടര്‍മാര്‍ കൂടുതലും ഇങ്ങനെ പറയുമോ..?
എങ്കിലും ആശയതോട് പൂര്‍ണ്ണമായും യോജിക്കുന്നു.ആശംസകള്‍
പെട്ടന്ന് അമ്മ ടേബിളില്‍ നിന്നും ചാടി എണീറ്റ് വയറ്റില്‍ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി,
ഇതു പൂര്‍ണ്ണമായി അംഗീകരിക്കാനാവുന്നില്ല.
സത്യം പറഞ്ഞിരിക്കുന്നൂ...കേട്ടൊ ഭായ്
ReplyDeleteപിന്നെ ഇനിയൊക്കെ നമ്മുടെ നാട്ടിൽ ജനിക്കുമ്പോൾ തന്നെ ലിംഗമാറ്റശാസ്ത്രക്രിയമൂലം വളർന്നു വരുന്ന പ്രജാനനശേഷിയില്ലാത്ത ഒരുതലമുറയെ കാണാൻ പറ്റും അല്ലേ
ശക്തമായ പോസ്ത് തന്നെ. അതില്‍ സംശയമില്ല. പെറ്റത് പെണ്ണായാല്‍ പഴി പറയുന്നതില്‍ പെണ്ണുങ്ങളും മുന്നില്‍ .ക്രൂരരായ അമ്മായിയമ്മമാര്‍ സീരിയലുകളില്‍ മാത്രമല്ല ,നമ്മുടെ ചുറ്റിലും ധാരാളം കാണാം. അത് പോലെ നട്ടെല്ലില്ലാത്ത ആണുങ്ങളും.സ്തീധനം വാങ്ങേണ്ട സമയമാകുമ്പോള്‍ ഇവന്മാര്‍ അമ്മയും അഛനും പറഞ്ഞതെ കേള്‍ക്കൂ. പ്രണയോം സ്നേഹോമൊക്കെ അപ്പൊ മണ്ണാംകട്ടയാകും.
ReplyDeleteകല്യാണസമയത്ത് വരന്‍ ,പെണ്ണിനാണു മഹര്‍ ;വിവാഹമൂല്യം കൊടുക്കേണ്ടത്. അതൊക്കെ ആരു നോക്കുന്നു.സമൂഹത്തെ നേര്‍ വഴിക്ക് നടത്തേണ്ട പുരോഹിതവര്‍ഗ്ഗം ഈ സ്ത്രീധനതുകയുടെ കമ്മീഷന്‍ പറ്റാന്‍ തമ്മില്‍ തല്ലാണു. അപ്പോ ഇതിനൊക്കെ ആരാണു ഉത്തരവാദി. ഈ സാമൂഹിക ക്രമങ്ങളൊക്കെ മാറിയാലെ ഈ കൊലപാതകങ്ങളും അവസാനിക്കൂ.
നല്ല പോസ്റ്റ്.
ReplyDeleteഎല്ലാവരെയും നന്നാക്കാൻ നമുക്കു കഴിയില്ല.
എന്നാൽ സ്വയം നന്നാവാൻ ഒരാൾക്കു കഴിയും.
ഞാൻ ഭ്രൂണഹത്യ ചെയ്യില്ല/ ചെയ്യിക്കില്ല / ചെയ്തിട്ടില്ല എന്ന് പറയാൻ എനിക്ക് കഴിയും.
ഒപ്പം ഇതെക്കുറിച്ചുള്ള ബോധവൽക്കരണപ്രവർത്തനങ്ങളിൽ പങ്കാളിയാവാനും.
ഗുരുതരമായ രോഗം / മാനഭംഗത്തിനിരയാകൽ തുടങ്ങിയ ദുരിതങ്ങൾക്കിരയായവരെ ഇതിൽ നിന്നൊഴിവാക്കണം.
ReplyDeleteകാര്യമൊക്കെ ശരി തന്നെ . അവസാനം പറഞ്ഞ ലക്ഷത്തിന്റെ കണക്ക് ശരിയെങ്കിൽ ഇവിടെ ഇത്രയധികം അനാഥ ബാല്യമുണ്ടാകുമായിരുന്നോ ?
ReplyDeleteനന്നായി എഴുതി. ഇത് കേരളത്തിൽ ഇപ്പോൾ അത്രയധികം ഇല്ലെന്നാണു എനിയ്ക്ക് തോന്നുന്നത്. ഉത്തരേന്ത്യയിൽ കാണുമായിരിയ്ക്കും.
ReplyDelete'കാണാകണ്മണി' ഈ വിഷയം അൽപം നാടകീയമായി അവതരിപ്പിച്ചിട്ടുണ്ട്. റഷീദ് കാണണം.
വളരെ വൈകിപ്പോയി താങ്കളുടെ പോസ്റ്റുകള്‍ വായിക്കാന്‍..
ReplyDeleteഈ പോസ്റ്റ് മനസ്സിലൊരു വിങ്ങലായി..
നമ്മടെത് എന്നു നമ്മൾ പറയുന്ന സമൂഹം നമ്മുടേതലാതായ കാര്യം നമ്മൾ ഇതു വരെ അറിഞ്ഞിട്ടില്ല..ഇനിയൊട്ട് അറിയുമെന്നും തോന്നുന്നില്ല :(
ReplyDeleteനന്നായി എഴുതിയിരിക്കുന്നു.
ഇത്രയും വേണ്ടായിരുന്നു...എന്‍ കണ്ണുകള്‍ ഒഴുക്കിയ കണ്ണുനീര്‍ തുള്ളികള്‍ പിറക്കാതെ പോകുന്ന ഈ കുരുന്നുകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു...
ReplyDelete"ഈ നശൂലത്തെയാണോ ഞാന്‍ ഇത്രയുംനാള്‍ വയറ്റില്‍ ചുമന്നത് ഒരു ആണ്‍കുഞ്ഞിനെ മോഹിച്ച എനിക്ക് ദൈവമേ ഇതിനെയാണോ തന്നത്".... ഒരമ്മയ്ക്ക് ഇങ്ങനെ പറയാന്‍ കഴിയ്യോ..?? സങ്കടമുണ്ട്.. ഞാനും ഒരു മനുഷ്യനല്ലേ..... കളയുന്നതിനു പകരം അവരെ എനിയ്ക്കു നല്‍കിയിരുന്നെങ്കില്‍ ... സസന്തോഷം അബരെ ഞാന്‍ ഏല്‍ക്കുമായിരുന്നു...
ReplyDeleteസ്നേഹാശംസകള്‍ ഇക്കാ... മനസു നനയിച്ചു... കണ്ണും...
ReplyDeleteഅതെ അവരും ഈ ഭൂമിയുടെ അവകാശികള്‍ തന്നെ.. അവര്‍ക്കും ഇവിടെ ജീവിക്കാന്‍ അധികാരം ഉണ്ട്. പിന്നെ പണ്ടാതെക്കാലും ഒരുപാട് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു. ഇന്ന് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തുല്യം ആയി കാണാന്‍ ഒരു വിധം ആളുകള്‍ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും മാറ്റങ്ങള്‍ ഇനിയും വരണം.
ReplyDeleteറഷീദ് ഭായി, നല്ല എഴുത്ത്. വായിച്ച് വേദനിച്ചു. സമാനമായ ഒരു യൂ-ട്യൂബ് വീഡിയോ കണ്ടതോര്‍മ്മ വരുന്നു. അത് പൊതുവായുള്ള ഭ്രൂണഹത്യയെക്കുറിച്ചായിരുന്നു. പക്ഷെ ഒരു സംശയം, തമിഴ്നാട്ടിലെ ചില സ്ഥലങ്ങളില്‍ ഇത് നടക്കുന്നുണ്ട് എന്നറിയാം. പക്ഷെ, പരിഷ്കൃത സമൂഹത്തില്‍ ഇപ്പൊഴും ഈ ക്രൂരകൃത്യം നിലവിലുണ്ടോ?
ReplyDeleteവളരെ നന്നായിട്ടുണ്ട് ..ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ വാക്കുകള്‍ ..ഇപ്പോഴും ഒരു നൊമ്പരമായി അവശേഷിക്കുന്നു ...ഇനിയും എഴുതുക
ReplyDeletevalare nannayittundu...... bhavukangal............
ReplyDeleteപരിഷ്കാരിയാകുന്തോറും മനുഷ്യരില്‍ ക്രൂരത കൂടി വരുകയാണ്.
ReplyDelete@ mad : "ഇന്ന് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തുല്യം ആയി കാണാന്‍ ഒരു വിധം ആളുകള്‍ ശ്രമിക്കുന്നുണ്ട്." അത് കുട്ടികള്‍ എന്ന നിലയില്‍ മാത്രം. സമൂഹത്തില്‍ തന്നെ പെണ്‍കുഞ്ഞിനോട് സ്നേഹവും വളര്‍ത്താനുള്ള താല്പര്യവും ഉണ്ടാവണം എങ്കില്‍ ഇവിടെ പലരും പറഞ്ഞതുപോലെ സ്ത്രീധന സമ്പ്രദായം ഇല്ലാതാവണം.
ReplyDeleteമാഷേ, ഹൃദയസ്പര്‍ശിയായി എഴുതി...
കൂടുതല്‍ ഒന്നും പറയേണ്ടതില്ല.
സൗഹൃദം ഡോട്ട് കോമിലെ എന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞത്
ReplyDeleteവളരെ മാനസികമായി വിശമിപ്പിക്കുന്നതു
navas tvm , July 06, 2011
ഇന്ത്യയില്‍ മാത്രം പത്ത് ലക്ഷത്തിലതികം വരും. നമ്മുടെ കൊച്ചു കേരളത്തില്‍ അത് അഞ്ച് ലക്ഷത്തി നാല്പത്തി ഏഴായിരത്തി അഞ്ഞൂറ്. ഓരോ ദിവസവും ആയിരത്തി അഞ്ഞൂറ് കുട്ടികളെ നിങ്ങള്‍ കൊല്ലൂന്നു.
ഇത്രയും കുഞ്ഞുങ്ങള്‍ abort ചെയ്യപ്പെടുന്നത് പെണ്‍കുട്ടികള്‍ ആയതുകൊണ്ടാണോ... കേരളത്തിലും അങ്ങനെ നടക്കുന്നുണ്ടോ...? ഒരു പെണ്‍കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന/കാത്തിരുന്ന ഒത്തിരി പേരെ എനിക്കറിയാം... ഞാനുള്‍പ്പടെ... എനിക്ക് തോന്നുന്നു ഇപ്പോളത്തെ നമ്മുടെ ഒരു അവസ്ഥയില്‍ അവിഹിത ബന്ധങ്ങളില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ലിംഗം ഭേദമന്യേ നശിപ്പിക്കുന്നില്ലേ..
എന്തെങ്കിലും പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ abortion അനുവദിക്കാന്‍ പാടുള്ളതല്ല....
bijopm , July 06, 2011
...
ആണ്‍കുട്ടികള്‍ വരവ് കോളത്തിലെ വരവും പെണ്‍കുട്ടികള്‍ ചിലവ് കോളത്തിലെ ചിലവുമായി മാറ്റിയത് ആരാണ്?
വളരെ പ്രസക്തമായ ചോദ്യം..................
വായനയില്‍ ഉടനീളം മനസ്സില്‍ ചെറിയൊരു നോവ് നില നിര്‍ത്താന്‍ കഴിഞ്ഞു... എഴുത്തുകാരന്റെ തൂളികയുദ് ശക്തി!
അതെ സമയം ഒരുഭാഗത്ത് ഇത്തിരി അതിഭാവുകത്വം കടന്നു കൂടിയോ?
"" സംഗതി നഷ്ട കച്ചവടമാണ് കുട്ടി പെണ്ണാണ്." എന്നാണ്.
പെട്ടന്ന് അമ്മ ടേബിളില്‍ നിന്നും ചാടി എണീറ്റ് വയറ്റില്‍ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി, ഞാനെന്റെ ഇടുങ്ങിയ കിടപ്പിടത്തില്‍ വല്ലാതെ ബുദ്ധിമുട്ടാന്‍ തുടങ്ങി,
അമ്മ എന്തല്ലാമോ വിളിച്ചു പറയുന്നുണ്ടായിരുന്നു "ഈ നശൂലത്തെയാണോ ഞാന്‍ ഇത്രയുംനാള്‍ വയറ്റില്‍ ചുമന്നത് ഒരു ആണ്‍കുഞ്ഞിനെ മോഹിച്ച എനിക്ക് ദൈവമേ ഇതിനെയാണോ തന്നത്"."
ഇത്തരമൊരു പ്രതികരണം ഒരു ഡോക്ടരുടെയോ അമ്മയുടെയോ ഭാഗത്ത് നിന്ന് ഉണ്ടാകുമോ? സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് പെണ്‍കുഞ്ഞിനെ വേണ്ടെന്നു തീരുമാനിക്കുന്ന അമ്മമാര്‍ വളരെ വേദനയോടെയാണ് അത് ചെയ്യുന്നത് എന്നാണു എന്റെ വിശ്വാസം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാം.
എന്നിരുന്നാലും കഥയില്‍ ചോദ്യമില്ലല്ലോ....
വളരെ നന്നായിരിക്കുന്നു ....
അഭിവാദ്യങ്ങള്‍ ...
santhoshbmnd , July 06, 2011
...
രാജസ്ഥാനിലെ അജ്മേരില്‍ ഒരു ഗ്രാമത്തില്‍ ബാരാത്ത് (പെണ്‍കുട്ടിയുടെ വീട്ടിലേക്കു വരനും കൂട്ടരും ആഘോഷമായി വരുന്ന ചടങ്ങ്) എത്തിയിട്ട് മുപ്പത്തിയഞ്ചോളം വര്‍ഷങ്ങളായി കാരണം ഭ്രൂണഹത്യ തന്നെ. ലോകത്തിന്റെ നിലനില്‍പ്പിനെ ബാധിക്കാന്‍ പോകുന്ന ഈ ഭീകരസത്യത്തെ ഹൃദയസ്പര്‍ശമായി അവതരിപ്പിച്ച റഷീദ് ഇക്കയ്ക്ക് അഭിനന്ദനങ്ങള്‍.
18gds , July 07, 2011
...
ശരിക്കും വായിച്ചപ്പോള്‍ ഒത്തിരി വിഷമം തോന്നി ,,,റഷീദ് ബായ്ക്ക് അഭിനന്ദനങ്ങള്‍
bijujohnmc , July 07, 2011
വിഷയം എന്താണെന്ന് ആദ്യമേ മനസ്സിലായി.
ReplyDeleteഅതുകൊണ്ട് വായിച്ചില്ലെന്ന് തുറന്ന് പറയട്ടെ
കെല്‍പ്പില്ല ചങ്ങാതീ...
വീണ്ടും കാണാം
സത്യത്തില്‍ ഉദരശിശുവിനു ഇങ്ങനെയൊക്കെ പറയാന്‍ കഴിയുമെങ്കില്‍, എന്നാശിച്ചു പോകുന്നു ഞാന്‍. ജനിക്കുക എന്നത് ഏതൊരു ജീവന്റെയും അവകാശമല്ലേ? അതിന്റെ കൂടെത്തന്നെ, അനവസരത്തിലുള്ള ഗര്‍ഭധാരണം ഉണ്ടായാല്‍ (സ്ത്രീയുടെ അനുവാദം ഇല്ലാതെ )ഗര്‍ഭചിദ്രം നടത്തുന്നതില്‍ തെറ്റില്ല എന്നാണെന്റെ അഭിപ്രായം. ഉദരത്തില്‍ വളരുന്നത് പെണ്കുഞ്ഞാണെന്ന് കരുതി അതിനെ നശിപ്പിക്കുന്നത് ഒരിക്കലും ശരിയല്ല. കാരണം അത് പ്രകൃതിയുടെ സന്തലുതാവസ്ഥ നഷ്ടപ്പെടുത്തും.
ReplyDeleteശക്തമായ ഭാഷയിൽ സമൂഹത്തിലെ ഒരു ദുഷ്പ്രവണതക്കെതിരെ പ്രതികരിച്ചിരിക്കുന്നു.
ReplyDeleteറഷീദ് സര്‍ എന്ത് പറയണം ?????? ആരെ പഴിക്കണം അവളുടെ ജീവന്റെ തുടിപ്പ് പാകിയ അച്ഛനെയോ അമ്മയെയോ .. സ്ത്രീ എന്നും ഒരു നഷ്ട്ടക്കച്ചവടം ആണെന്ന് വരുത്തി തീര്‍ത്ത സമൂഹത്തെയോ .. അവളീ ഭൂമിയില്‍ എത്തിയാല്‍ .. ആ നിമിഷം മുതല്‍ അവള്‍ക്ക് ചുറ്റും ആര്‍ത്തിയോടെ വട്ടമിട്ടു പറക്കുന്ന കാമ കണ്ണുകളെ ഭയക്കുന്ന അമ്മയെയോ ..അവളെ ഈ ഭൂമിയിലെ സുന്ദരമായ കാഴചകള്‍ കാണിച്ചു എല്ലാവരില്‍ കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുപോലെ ഉറക്കമില്ലാതെ കാവലിരുന്നു വളര്‍ത്തി വലുതാക്കിയാല്‍ സ്ത്രീധനം കൊടുത്തു ഉളളത് കൂടെ നഷ്ട്ടപ്പെടും എന്ന് ആദി പിടിക്കുന്ന ആര്‍ത്തിയുടെ ആള്‍രൂപമായ സ്വാര്തതയെയോ .. അല്ലെങ്കില്‍ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ വിഷം കൊടുത്തും ഗ്യാസ് തുറന്നു വിട്ടും മണ്ണെണ്ണ ഒഴിച്ചും ഈ ഭൂമിയില്‍ നിന്നും ഇല്ലാതാക്കുന്ന ഭര്‍ത്താവും മാതാവും ?????? ഇതൊക്കെ യല്ലേ ഈ ഭൂമിയില്‍ ഉള്ളത് .. അഞ്ഞൂറ് ഡോക്ടര്‍ക്ക് കൊടുത്താല്‍ ഭാവിയില്‍ അഞ്ചു ലക്ഷം ലാഭിക്കാം .. അതാണ് ഇന്നത്തെ കണക്ക് കൂട്ടലുകള്‍..
ReplyDeleteവിദ്യ സംബന്നരെന്നും സംസ്ക്കര സംബന്നനെന്നും പറഞ്ഞു കൊണ്ട് ഹുങ്ക് നടിക്കുന്ന ഇന്നത്തെ സമൂഹം .. അജ്ഞതയും അന്ധ വിശ്വാസവും നിറഞ്ഞു നിന്ന ജനത... പെണ്‍കുഞ്ഞാണ് പിറന്നതെങ്കില്‍ അതിനു ജീവനോടെ കുഴിച്ചു മൂടിയിരുന്നു ഒരു കാലത്ത് എന്നാല്‍ ഇന്ന് പിറക്കാന്‍ പോലും അനുവദിക്കാത്ത വവ്ര്‍ത്തികെട്ട സമൂഹം..
വല്ലാത്തൊരു പോസ്റ്റു..........ഓരോരുത്തരും (ആണും പെണ്ണു ചിന്തിക്കേണ്ട വിഷയം.. ദൈവം നമ്മുടെയെല്ലാം മനസുകളില്‍ നന്മ മാത്രം നല്‍കി അനുഗ്രഹിക്കട്ടെ...
ആണ്‍കുട്ടികള്‍ വരവ് കോളത്തിലെ വരവും പെണ്‍കുട്ടികള്‍ ചിലവ് കോളത്തിലെ ചിലവുമായി മാറ്റിയത് ആരാണ്?
ReplyDeleteVERY GOOD SUBJECT WITH NICE NARRIATION ...TOO TOUCHING..GOD BLESS US
ReplyDeletemanzooraluvila.blogspot.com
പെണ്ണിനെന്നും കണ്ണീർ തന്നെ... ജനനം മുതൽ.. റ്റച്ചിംഗ് ആയിരുന്നു പോസ്റ്റ്
ReplyDeleteനന്നായി അവതരിപ്പിച്ചിരിക്കുന്നു ...
ReplyDeleteഹൃദയ സ്പര്‍ശിയായ ലേഖനം ...
ഞാന്‍ പോരാന്‍ കാത്തിരിക്കുകയായിരുന്നോ ഇത്ര നല്ല ഒരു രചന പ്രസവിക്കാന്‍..
ReplyDeleteതാങ്കളുടെ പേറ്റുനോവ് കണ്ടപ്പോഴേ എനിക്ക് തോന്നിയതാ നല്ല തടിയന്‍ രചനയായിരിക്കുമെന്നു..
ആനുകാലികത്തിലേക്കു അയച്ചു കൊട്..
കൂട്ടത്തിലെ (കൂട്ടം ഡോട്ട് കോം) എന്‍റെ കൂട്ടുകാര്‍ പറഞ്ഞത്
ReplyDeleteComment by Sarithasubhash yesterday
Delete Comment
ankuttiyayalum penkuttiyayalum ellam easwaran tharunnathalle...ethrayo alukal makkalillathe vishamikunnu....
Comment by വിദ്വാന്‍ yesterday
Delete Comment
ഗള്‍ഫിലുള്ള ഒരു വിധം എല്ലാ ഹോസ്പിടലിലും സമാനമായ ചില വാചകങ്ങള്‍ കാണാം അത് വായിച്ചു കഴിഞ്ഞാലും പിന്നെ ഒരുവിധം മനസ്സാക്ഷിയുള്ള ആരും ഗര്ഭാചിദ്രത്തിനു വിധേയരാവില്ല
പക്ഷെ വായിക്കണം
Comment by വിദ്വാന്‍ yesterday
Delete Comment
അമ്മയുടെ അടുത്ത ചോദ്യമാണ് എന്‍റെ വിധി നിര്‍ണ്ണയിച്ചത്. ഉത്തരം കേള്‍ക്കുമ്പോള്‍ അമ്മ സന്തോഷിക്കുമെന്നാണ് ഞാന്‍ കരുതിയത് പക്ഷെ എന്‍റെ ജീവിതത്തിനു തന്നെ തിരശീല വീഴുമെന്നു സ്വപ്നത്തില്‍ പോലും ഞാന്‍ നിനച്ചില്ല.
കുട്ടി ആണോ പെണ്ണോ എന്ന ചോദ്യത്തിനു ഡോക്ടര്‍ നല്‍കിയ മറുപടി
" സംഗതി നഷ്ട കച്ചവടമാണ് കുട്ടി പെണ്ണാണ്." എന്നാണ്.
പെട്ടന്ന് അമ്മ ടേബിളില്‍ നിന്നും ചാടി എണീറ്റ് വയറ്റില്‍ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി, ഞാനെന്റെ ഇടുങ്ങിയ കിടപ്പിടത്തില്‍ വല്ലാതെ ബുദ്ധിമുട്ടാന്‍ തുടങ്ങി,
അമ്മ എന്തല്ലാമോ വിളിച്ചു പറയുന്നുണ്ടായിരുന്നു "ഈ നശൂലത്തെയാണോ ഞാന്‍ ഇത്രയുംനാള്‍ വയറ്റില്‍ ചുമന്നത് ഒരു ആണ്‍കുഞ്ഞിനെ മോഹിച്ച എനിക്ക് ദൈവമേ ഇതിനെയാണോ തന്നത്".
എനിക്കും എന്തല്ലമോ പറയണമെന്ന് തോന്നി പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല.
അമ്മേ ഞാന്‍ അമ്മയുടെ ഭാഗമല്ലേ...... , അമ്മയുടെ പ്രതിരൂപമല്ലേ.... അമ്മയ്ടെ ആത്മാവിന്റെ അംശം എനിക്കല്ലേ ...ഞാന്‍ എങ്ങനെ നശൂലമാവും.
സുഹൃത്തേ,
ReplyDeleteയാഥാര്‍ത്ഥ്യമാണത്.കഥയിലെ തന്തു.. പെണ്‍ഭൂണഹത്യയകള്‍. കേരളത്തില്‍ വിരളമെങ്കിലും., ഇന്നും വടക്കേഇന്ത്യയില്‍ വളരെ ഭീകരം. മനസ്സിനെ നോവിക്കുന്ന എഴുതത്. അഭിനന്ദന്ങ്ങള്‍. പക്ഷെ "ഈ നശൂലത്തെയാണോ ഞാന്‍ ഇത്രയുംനാള്‍ വയറ്റില്‍ ചുമന്നത് ഒരു ആണ്‍കുഞ്ഞിനെ മോഹിച്ച എനിക്ക് ദൈവമേ ഇതിനെയാണോ തന്നത്".ഇതൊരല്പം കടന്നുപോയി കേട്ടൊ... അരമ്മയായസുകൊണ്ടവാം... ഒരു തോന്നല്‍.... ഒരമ്മയും അതു പറയുകയില്ല. പലരം ഭൂുണഹത്യക്ക് ഞായീകരിക്കാനാവാത്ത പലകാരണങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുും വേദനയോടെ വശംവദരായേക്കാം. പക്ഷെ അങ്ങനെ ഉച്ചരിക്കുമോ? അറിയില്ല. കാരണം അമ്മയ്ക്ക് കുഞ്ഞെന്നേയുണ്ടാവൂ...
This comment has been removed by the author.
ReplyDelete“ആണ്‍കുട്ടികള്‍ വരവ് കോളത്തിലെ വരവും പെണ്‍കുട്ടികള്‍ ചിലവ് കോളത്തിലെ ചിലവുമായി മാറ്റിയത് ആരാണ്?“
ReplyDelete“പ്ലീസ് നിങ്ങള്‍ ഇതൊന്നു ചെവിക്കൊള്ളണം നിങ്ങള്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍,
ഒരു കുഞ്ഞിക്കാലു കാണാന്‍ വിധിയില്ലാത്ത ലക്ഷങ്ങള്‍ ഇവിടെയുണ്ട് അവര്‍ ഞങ്ങളെ
മുത്തുപോലെ വളര്‍ത്തും.
അവര്ക്കെങ്കിലും നിങ്ങള്‍ ഞങ്ങളെ കൊടുക്കൂ അങ്ങനെ ഞങ്ങളും ഇവിടെ ജീവിക്കട്ടെ.“
പക്ഷെ കുഞ്ഞിക്കാലു കാണാൻ വിധിയില്ലാതെ ദത്തെടുക്കുനവർക്കും ആൺകുട്ടികളിലാണ് പൊതുവേ താല്പര്യം!
ഒരിക്കൽ കമന്റ് എഴുതിയതാണ്,
ReplyDeleteഈ അവസ്ഥക്ക് ഒരു പരിഹാരം ഉണ്ടാകുമോ?
ജനിക്കുന്നതിനു മുൻപെ കൊല്ലപ്പെട്ട എല്ലാ പെൺകുഞ്ഞുങ്ങൾക്കും വേണ്ടി സമർപ്പിച്ച ഒരു നർമ്മം ഇവിടെയുണ്ട്.
http://mini-mininarmam.blogspot.com/2010/11/blog-post_22.html
വളരെ അസ്വസ്ഥതയുണ്ടാക്കി, ഈ പോസ്റ്റ്.
ReplyDeleteചിന്തനീയം തന്നെ.
വരാനും വായിക്കാനും ഒത്തിരി വയ്കിപ്പോയി.
ReplyDeleteമനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞ പോസ്റ്റ്.
പെണ്ണായ ഒരമ്മതന്നെ സ്വന്തം പെണ്‍കുഞ്ഞിനെ കൊല്ലുന്ന അവസ്ഥയോര്‍ത്ത് അത്ഭുതം തോന്നാറുണ്ട്.
ഭാര്യയെന്ന പെണ്ണിനെയും അമ്മയെന്ന പെണ്ണിനെയും സ്നേഹിക്കുന്ന പുരുഷന് സ്വന്തം പെണ്‍കുഞ്ഞിനെ എങ്ങനെ നശിപ്പിക്കാന്‍ കഴിയുന്നു.
ദാരിദ്ര്യത്തെ ഭയന്ന് നിങ്ങള്‍ കുഞ്ഞുങ്ങളെ കൊല്ലരുത് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്.
സ്ത്രീധനമെന്ന വിപത്ത് മാത്രമല്ലേ..ശിക്ഷയില്ലാത്ത ഈ കൊലപാതകത്തിനു പിന്നിലെ വില്ലന്‍!
പെണ്മക്കളുള്ള എല്ലാ മാതാപിതാക്കളും ഒന്നിച്ചു നിന്ന് ശ്രമിച്ചാല്‍ ഒഴിവാക്കാവുന്ന ഈ അനാചാരത്തിന് നാമെന്തിനു നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ കൊല്ലണം!!
ആ കുഞ്ഞുമുഖങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ കഴിയുമോ നിങ്ങള്‍ക്കവരെ കൊല്ലാന്‍..!!?
ഇല്ലായ്മകളുടെ കഷ്ടതകള്‍ സഹിച്ചു വരവ് ചിലവുകള്‍ വകവെയ്ക്കാതെ പഴയ തലമുറ കുട്ടികളെ പ്രസവിച്ചു , പട്ടിണികിടന്നും വളര്‍ത്തി വലുതാക്കി.ഇപ്പോഴത്തെ തലമുറ സാമ്പത്തിക ഭദ്രത മാത്രം നോക്കി മക്കളെ സൃഷ്ടിക്കുന്നു.പെണ്‍ കുഞ്ഞായതിന്റെ പേരില്‍ മാത്രം ഗര്‍ഭ പാത്രത്തില്‍ വച്ച് കത്തിക്കിരയായ കുട്ടികളുടെ രോദനം ചെവിയോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം. പരിഷ്കൃത സമൂഹം പ്രാകൃതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കലികാലം എന്നല്ലാതെ എന്താ പറയുക.
ReplyDeleteഉമ്മാ...ഉമ്മാ...ഉമ്മാ...ഉമ്മാ...ഉമ്മാ...
ReplyDeleteഞാന്‍ എന്റെ mother -നെ ഒന്ന് വിളിച്ചതാ...
മനസ്സില്‍ തട്ടുന്നു ഈ വാക്കുകള്‍.എന്റെ മൂന്ന് മക്കളും പെണ്ണായി പിറന്നതില്‍ ഞാന്‍ ഇപ്പോള്‍ അഭിമാനിക്കുന്നു.അവരെ ഇതുപോലെ ഒരു കൊലക്കത്തിക്കും വിട്ടുകൊടുത്തില്ലല്ലോ എന്നോര്‍ത്ത്.
ReplyDeleteനിങ്ങളുടെ പോസ്റ്റും ചിന്തയും മാനിച്ചു കൊണ്ട് തന്നെ ഒരഭിപ്രായം പറഞ്ഞോട്ടെ. ആധുനിക സമൂഹത്തിലെ സമ്പത്തില്‍ അധിഷ്ടിതമായ ജീവിത ചര്യയില്‍ നിന്നും ആണ് ഇത്തരത്തില്‍ ഒരു വ്യവസ്ഥിതിയും ചിന്താഗതിയും വന്നിട്ടുള്ളത് എന്ന് എനിക്ക് തോന്നുന്നു. ഇപ്പോഴത്തെ സമൂഹത്തില്‍ കുട്ടികളെക്കുറിച്ചു എന്ത് പ്രതീക്ഷയാണ് ഇന്നുള്ളത്.അത് ആണായാലും പെണ്ണായാലും പിന്നെ ഇന്നത്തെ വ്യവസ്ഥിതിയുടെ ഭാരം താങ്ങാന്‍ ആകാത്തതുകൊണ്ട് താരതമ്യേനെ ഒരു ചെറിയ വിഭാഗം ആ റിസ്ക് ഒഴിവാക്കുന്നത് നിയമപരമായ സപ്പോര്‍ട്ട് കൂടി ഉള്ളത് കൊണ്ടല്ലേ? പുരുഷന്‍ മഹര്‍ കൊടുത്ത് കെട്ടേണ്ടുന്ന ഒരു വ്യവസ്ഥിതിയില്‍ അവന്‍ കൂടുതല്‍ അരക്ഷിതത്വം അനുഭവിക്കുന്നതായി എവിടെയോ വായിച്ചിട്ടുണ്ട്. സമ്പത്തിന്റെ എട്ടക്കുറച്ചിലുകളില്‍ ജീവനും ജീവിതനിലവാരവും അലക്കുന്നതിന്റെ പ്രശ്നങ്ങള്‍ ആണ് ഇതൊക്കെ എന്ന് തോന്നിപ്പോകുന്നു. ഇന്നത്തെ കാലത്ത് സമ്പത്തിന്റെയും സാഹചര്യങ്ങള്‍ അനുകൂലമാകുന്നതിന്റെയും മറവില്‍ എല്ലാത്തരം കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട് അതില്‍ ഒന്നുമാത്രമാണ് ഇത്.ഭ്രൂണഹത്യ കൊലപാതകത്തിന്റെ ഗണത്തില്‍ വന്നാല്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. പോസ്റ്റിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാതെയല്ല ഞാന്‍ ഇത് പറഞ്ഞത്
ReplyDeleteഞാന്‍ : ബ്ലോഗില്‍ വന്നതിനും അഭിപ്രായം തുറന്നു പറഞ്ഞതിലും വളരെ സന്തോഷം
ReplyDeleteകുട്ടികള്‍ നമുക്ക് ഭാരമായി തോന്നുന്നു എന്നത് തന്നെ വളരെ ദുഖകരമാണ്. ഞാന്‍ പറഞ്ഞത് പോലെ സമൂഹത്തിനെ മനസ്സ് കുറച്ചെങ്കിലും കുട്ടികള്‍ ഒരു ഭാരമാണെന്ന് കരുതുന്നവരാണ്. എങ്കില്‍പിന്നെ അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തുകൂടെ. ''പുരുഷന്‍ മഹര്‍ കൊടുത്ത് കെട്ടേണ്ടുന്ന ഒരു വ്യവസ്ഥിതിയില്‍ അവന്‍ കൂടുതല്‍ അരക്ഷിതത്വം അനുഭവിക്കുന്നതായി എവിടെയോ വായിച്ചിട്ടുണ്ട്.''
താങ്കളുടെ ഈ അഭിപ്രായം എന്താണ് താങ്കള്‍ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല.
പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന വിവാഹ മുല്യമാണ് മഹര്‍ അത് എത്രവേണമെന്നു നിജപെടുത്തിയിട്ടില്ല. വേണമെങ്കില്‍ സ്ത്രീക്ക് പുരുഷനോട് എനിക്ക് ഇത്ര മഹര്‍ വേണമെന്ന് ആവിശ്യപ്പെടാം . പക്ഷെ സാധാരണ നമ്മുടെ ഇടയില്‍ സ്ത്രീകള്‍ അങ്ങനെ ആവിശ്യപ്പെടാറില്ല പകരം പുരുഷന്‍ അവന്റെ സാമ്പത്തിക നിലയനുസരിച്ച് മഹര്‍ കൊടുക്കാറാണ് പതിവ് . പക്ഷെ സ്ത്രീധം എന്നാ പിശാച് പെണ്‍കുട്ടികളെ കൊലക്ക് കൊടുക്കുന്നത്തിനു ഒരു കാരണമാണ് അതില്ലാതാക്കാന്‍ സമൂഹത്തിലെ
മത പണ്ഡിതന്മാര്‍ , സര്‍ക്കാര്‍ സംവിധാനനങ്ങള്‍ , ശക്തമായ ബോധവല്‍ക്കരണം, അതി ശക്തമായ നിയമം തുടങ്ങിയവ ഉപയോഗിച്ചു ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും
വേദനിപ്പിക്കുന്നൊരു യാഥാര്‍ത്ഥ്യം വാക്കുകളില്‍ പകര്‍ത്തിയിരിക്കുന്നു.. മറുപടിക്കായി വാക്കുകളില്ല.. നിശബ്ദം പടിയിറങ്ങുന്നു.. :(
ReplyDeleteവല്ലാതെ നൊമ്പരപ്പെടുത്തുന്ന
ReplyDeleteവല്ലാത്തൊരു പോസ്റ്റ്.
ചിന്തനീയം.
നല്ല പോസ്റ്റ്...എനിക്ക് മൂന്നു പെണ്‍കുഞ്ഞുങ്ങളെങ്കിലും ഉണ്ടാവട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന (കൂടിയാലും കുഴപ്പമില്ല). നാളെ സ്വര്‍ഗത്തിലേക്ക് അതൊരു കാരണമാവുമല്ലോ.
ReplyDeleteഇക്കാ മനസിനെ വല്ലാതെ നോബരപെടുതുന്നു
ReplyDeleteഎല്ലാവരെയും അല്ലാഹു അനുഗ്രഹികട്ടെ
കഥയാണെങ്കിലും വല്ലാതെ നൊമ്പരപ്പെടുത്തി !
ReplyDeleteHridayam kuthunna vedana........
ReplyDeleteഎന്റെ പ്രിയംകരനായ സുഹൃത്ത് റഷീദ് ഹൃദയ ഭേദകമായ നേര്‍ ചിത്രം നന്നായി പകര്‍ത്തിയിരിക്കുന്നു. കൃഷ്ണയ്യര്‍ക്ക് അത്തും പിത്തും ആയോ? ഇതില്‍ നിന്നും കുറെ കുട്ടികളെ മോചിപ്പിക്കുന്നതിനു പകരം കുറെ കബന്ധങ്ങള്‍ കൂടി തീര്‍ക്കുകയോ?
ReplyDeleteആ തൂലിക സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇനിയും ചുഴറ്റുക
ഡിയര്‍ റഷീദ്
ReplyDeleteവൈകിയാണെങ്കിലും താങ്കളുടെ പോസ്റ്റ് വായിച്ചു. ആത്മാര്‍ത്ഥവും അകര്‍ഷനീയവുമായ അവതരണം.
എന്റെ പോസ്റ്റില്‍ താങ്കളുടെ ലിങ്ക് കൊടുക്കുന്നു.
ഇത്തരം മനുഷ്യാവകാശപ്രഖ്യാപനപോസ്റ്റുകള്‍ അവിടെ ലിങ്കിടുക. ഏറെ സന്തോഷത്തോടെ
റഷീദ്,
ReplyDeleteനന്നായിത്തന്നെ എഴുതിയിട്ടുണ്ട്. ആശയപരമായ ചില വിയോജിപ്പുകൾ കുറിക്കട്ടെ.
വിഷയം ഭ്രൂണഹത്യയാണോ അതോ പെൺഭ്രൂണഹത്യയാണോ എന്നത് ചിന്തിക്കേണ്ടതുണ്ട്. ഭ്രൂണഹത്യയാണെങ്കിൽ ഇതിലെ പല പരാമർശങ്ങൾക്കും പ്രസക്തിയില്ലാതെ വരും, സ്വാഭാവികമായും പെൺഭ്രൂണഹത്യയെ ആണ് താങ്കൾ ലക്ഷ്യം വെച്ചതെന്ന് അനുമാനിക്കുന്നു.
കാര്യങ്ങൾ ഇത്തരത്തിലായിരിക്കെ, കൂടുതൽ എതിർക്കേണ്ടത് ലിംഗവിവേചനമാണ്, ഭ്രൂണഹത്യയല്ല.
അബോർഷൻ ആവശ്യമായി വരുന്ന എത്രയോ സാഹചര്യങ്ങളുണ്ട്. കൂടാതെ സാമാന്യമായി അബോർഷൻ നടത്താൻ തീരുമാനിക്കുന്ന couples/individuals ജീവിതത്തിൽ ഒരിക്കലേ അത് ചെയ്യൂ (മിക്കപ്പോഴും). അത് ആ സാഹചര്യത്തിനനുസരിച്ചിരിക്കും തീരുമാനം. (ഇടയ്ക്കിടെ ഗർഭമുണ്ടാക്കി അബോർഷൻ നടത്തുന്ന ദമ്പതികളെ കാണാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല)
ലിംഗപരമായ വിവേചനവും അതുമൂലം സംഭവിയ്ക്കുന്ന (കൈക്കൊള്ളുന്ന) അബോർഷനും കുറേക്കൂടി വലിയ കുറ്റമാണ്. അവിടെ വില്ലൻ ഗർഭമല്ല, ഗർഭച്ഛിദ്രമല്ല, വിവേചനമാണ്. പ്രസ്തുത വ്യക്തി(കൾ) അവരുടെ ജീവിതകാലം മുഴുവൻ ഈ വിവേചനം കൊണ്ടുനടക്കുകയും ചെയ്യും. അബോർഷൻ ചെയ്തില്ലെങ്കിലും ജനിക്കുന്ന കുട്ടിയോട് ഈ വിവേചനം വെച്ചുപുലർത്താനും ഇവർ മടിക്കുകയുമില്ല.
ചുരുക്കിപ്പറഞ്ഞാൽ താങ്കളുടെ രോഷം, വേദന എന്നിവ ഈ വിഷയത്തെസംബന്ധിച്ചെങ്കിലും, ലിംഗപരമായ വിവേചനത്തിനെതിരായിരുന്നു വേണ്ടത്. അബോർഷൻ അവിടെയൊരു വിഷയമേ ആകുന്നില്ല.
{{{{{{ dilshad raihan said...
ReplyDeleteഇക്കാ മനസിനെ വല്ലാതെ നോബരപെടുതുന്നു
എല്ലാവരെയും അല്ലാഹു അനുഗ്രഹികട്ടെ
September 13, 2011 5:26 അം
---- അള്ളാഹു അനുഗ്രഹിച്ചാല്‍ അത് ഭഗവന്‍ ശിവന്‍ തടഞ്ഞാലോ ? രണ്ടു പേര്‍ക്കും തുല്യ പവര്‍ അല്ലെ ? അതയൂം പോര്ങ്ങില്‍ മിശിഹ തടുക്കില്ലേ ? അള്ളാഹു എല്ലാം ചെയ്തു എന്ന് വച്ചാല്‍ ലോകം മുഴുവന്‍ മുസിലിം രാജ്യം ആകുമായിരുന്നു ...പക്ഷെ അത് ഉണ്ടായില്ല ...ഇനി ഉണ്ടാകുവാനും പ്രയാസമാണ് ...ഒരു ജിഹാദി സ്ത്രീ (സ്ത്രീ ആണോ പുരുഷന്‍ ആണോ എന്ന് യാതൊരു തെളിവുമില്ല ) യുടെ ബ്ലോഗില്‍ കുറെ ജിഹാദികള്‍ ഒത്തു കൂടുന്നു ......സ്ത്രീ ബോംബ് ആയിരിക്കും ലക്‌ഷ്യം ..........ഫ്രാന്‍സിലും ബെല്‍ജിയത്തിലും ബുര്‍ഖ നിരോധിച്ചു ......അത് ഇന്ത്യയില്‍ വന്നാല്‍ മാത്രമേ ഇതിനൊരു പരിഹാരം ആകുക ഉള്ളു ....പിന്നെ ഇ പോസ്റ്റില്‍ ഒന്നും പുതിതായി ഇല്ല ...എഴുതാന്‍ വേണ്ടി എഴുതുന്നു ....ഒരു വിഷയം ഞാന്‍ തരാം ....മിന്നുന്നതെല്ലാം പൊന്നല്ല !!!!...അല്ലെങ്ങില്‍ ഞെട്ടില്ല വട്ടയില !!!!!!തകര്‍ക്ക് പെങ്ങളെ (????????????????????????????????????????????????????????) തകര്‍ക്ക്
valare nannayittundu.............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............
ReplyDeleteപുതിയ ആളാണ് . ഇവിടെയും ആദ്യമായാണ് ..
ReplyDeleteബ്ലോഗ് പരിചയപെടലിനായി ബ്ലോഗ്ഗുകള്‍ കയറി ഇറങ്ങുന്നു .
ഇത്രയും വേദനാ ജനകമായ ഒരു പോസ്റ്റ് അടുത്തൊന്നും വായിച്ചിട്ടില്ല.
ഒരു ഭ്രൂണത്തിന്റെ ആത്മഗതം ഒരു നൊമ്പര ചിത്രമായി താങ്കള്‍ വരച്ചപ്പോള്‍ കണ്ണ് നിറഞ്ഞു സുഹൃത്തേ ... ആശംസകള്‍
ആദ്യമായാണ് ഈ വഴി, വന്നത് വെറുതെയായില്ല. വായിച്ച് തീര്‍ന്നപ്പോള്‍ മനസ്സിലെവിടെയോ ഒരു കനല്‍, ആ കുഞ്ഞിന്‌റെ നൊമ്പരങ്ങള്‍ വായനക്കാരിലേക്ക് പകരാന്‍ കഴിഞ്ഞിരിക്കുന്നു. ആണ്‍ കുട്ടിയാണെങ്കില്‍ ലാഭകരമെന്നും, പെണ്ണാണെങ്കില്‍ നഷ്ടവുമാണെന്ന ചിന്ത ഉണ്‌ടാക്കിയതിന് ഉത്തരവാദി നമ്മുടെ സമൂഹം തന്നെയാണ്. അതിന് ധാരാളം കാരണങ്ങള്‍ ഉണ്‌ട് താനും.. ആ കുഞ്ഞിന്‌റെ വിലാപം , ഈ ലേഖനത്തിലൂടെ വായിച്ച് ആരുടെയെങ്കിലും മനസ്സ് മാറ്റാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിക്കുന്നു... ഞാന്‍ നിങ്ങളുടെ കൂടെ കൂടട്ടെയോ...? ഫോളൊവറായി..
ReplyDeleteമനസ്സില്‍ തട്ടുംവിധം മനോഹരമായി പറഞ്ഞു. അഭിനന്ദനങ്ങള്‍
ReplyDeleteനാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
ReplyDeleteഈ പോസ്റ്റ് അറിയിക്കാനുള്ള ശ്രമം
ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശങ്ങളും അറിയിച്ച
ReplyDeleteഎല്ലാവര്ക്കും നന്ദി .
വളരെ വൈകിയാണിവിടെ എത്തിയത്...
ReplyDeleteവല്ലാതെ അനുഭവപ്പെട്ടു...!!
പുതുവൽസരാശംസകൾ..!!
ഞാന്‍ ആദ്യമായാണ് നിങ്ങളുടെ പോസ്റ്റ് കാണുന്നത് വളരെ വളരെ നന്നായിടുണ്ട് .....ഈ ഇളയവന്റെ ആശംസകള്‍
ReplyDeleteപെണ്‍കുഞ്ഞുങ്ങളെ തെരഞ്ഞു പിടിച്ചു ഭ്രൂണഹത്യ നടത്തുന്നത് ഒരു മഹാപാപം ആണ് ..
ReplyDeleteഹൃദയം നുറുങ്ങുന്ന വായന.
ReplyDeleteഎത്രയൊക്കെ പറഞ്ഞാലും ആര് കേള്‍ക്കാന്‍... കഥ ഹൃദയസ്പര്‍ശിയായി...
ReplyDelete