സഹയാത്രികര്‍

Tuesday, June 14, 2011

ചെറ്റകള്‍വിദ്യയുടെ അര്‍ത്ഥം നഷ്ടപെടുത്തിയവരോട്
ഏകലവ്യനുഷ്ടമായ പെരുവിരലിനെക്കുറിച്ചു പറയരുത്.

അമ്മയിലും മകളിലും കാമം കാണുന്നവനോട്
മാതൃത്വത്തിന്റെ മഹത്വം മിണ്ടിപ്പോകരുത്.
ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റപ്പെടുന്നവനോട്
അപരന്റെ ദുഖം പറയരുത്.

ഇവിടെ തെരുവില്‍ ഭ്രാന്തുപിടിച്ച
ചങ്ങലയുമായി ചെന്നായ്ക്കള്‍ വേട്ടക്കിറങ്ങിയിരിക്കുന്നു.
ചേരികളിലെ കീറപ്പായയില്‍ അന്തിയുറങ്ങുന്നവരുടെ
കഴുത്തില്‍ ചോര കിനിയുന്ന ദ്രംഷ്ടങ്ങള്‍ കുത്തിയിറക്കി
ചെന്നായ അലറി,
വികസനത്തിന്റെ മാപ്പില്‍ ചാളകളും ചേരികളും ഇല്ല.

കൂരയില്ലാത്തവന് മേഘത്തിന്റെ തണല്‍ ആശ്രയം
അന്നനാളം ഒട്ടിയവന് കുപ്പതൊട്ടിയിലെ എച്ചിലില്‍ ഓണസദ്യ.
തെരുവില്‍ എറിയപ്പെട്ടവന്റെയും
അമ്മത്തൊട്ടിലില്‍ ആക്കപ്പെട്ടവന്റെയുംജാതകം എഴുതരുത്.

81 comments:

 1. തീവ്രമായ ഒരാത്മ രോഷം കാണുന്നുണ്ട് ..അത് കൊണ്ടുതന്നെ ഈ വരികള്‍ക്ക് കവി ഉദ്ദേശിച്ച ശക്തി യുണ്ട് .

  ReplyDelete
 2. ഉള്ളു പൊള്ളിക്കുന്ന വരികള്‍...
  ആ ഫോട്ടോ... അതെവിടുത്തെയാണ് !

  ReplyDelete
 3. ഉള്‍ക്കിടിലം ഉണ്ടാക്കുന്ന കാഴ്ചയും വരികളും. അത് തീ തുപ്പുന്നു. ഒരു കിഴക്കിന്റെ വെനീസ്സുകാരന്റെ ആശംസകള്‍.

  ReplyDelete
 4. റബ്ബേ,ഇത് കേരളത്തില്‍ തന്നെയാണോ?
  കരള് കുത്തിക്കീറുന്ന ചിത്രം.

  ReplyDelete
 5. ഈ ഗര്ജനങ്ങള്‍
  അലയടിക്കട്ടെ....
  കാടത്തം കട പുഴകി
  വീഴട്ടെ എന്നൊക്കെ അലമുറ
  ഇടാനെ ആവുന്നുള്ളൂ...
  തീവ്രത ആര്ന്ന വരികള്‍...

  ReplyDelete
 6. “കൂരയില്ലാത്തവനിക്ക് മേഘത്തിന്റെ തണല്‍ ആശ്രയം
  അന്നനാളം ഒട്ടിയവന് കുപ്പതൊട്ടിയിലെ എച്ചിലില്‍ ഓണസദ്യ...! “

  എഴുത്ത് അതിഗംഭീരം..!
  ഇവിടെ,
  ലക്ഷങ്ങള്‍ കോടിയിലേക്ക് വഴിമാറി,മേല്‍ക്കുമേല്‍കുമിഞ്ഞുകൂടുന്നു.
  കാവിയുടുത്ത സാധുവിനും
  ആസ്ഥി ആയിരത്തിനുമേല്‍ കോടി
  ആകേ തലയെണ്ണിയാല്‍
  ഉള്ളത് വെറും നൂറ്റിമുപ്പതിനടുത്ത്കോടി..!
  വീതം വെച്ചാല്‍ എല്ലാവരും കോടിപതികള്‍..!

  ശക്തിയേറിയ ഈ അവതരണത്തിന്
  ഒത്തിരിയാശംസകള്‍..!

  ReplyDelete
 7. ഫോട്ടോ നെറ്റില്‍ നിന്നും എടുത്തതാണ്.
  ഇതിനേക്കാള്‍ കരളലിയിക്കുന്ന കാഴ്ചകളാണ്
  ഇന്ത്യയിലെ ചേരികളിലെയും ചാളകളിലെയും കാഴ്ചകള്‍

  ReplyDelete
 8. രോഷാഗ്നിയില്‍ ചുട്ടു പൊള്ളുന്നു.. റഷീദ് ഭായ് ഹൃദയം നിറഞ്ഞ ആശംസകള്‍..

  ReplyDelete
 9. ചിത്രത്തിലെ ദൈന്യത.... വാക്കുകളിലെ രോഷം.... വരികളിലെ തീക്കാറ്റ്..... മനോഹരമീ രചന......ഭാവുകങ്ങൾ

  ReplyDelete
 10. അര്‍ത്ഥവത്തായ കവിത..
  ജീവന്‍റെ മാറിടത്തില്‍ നമുക്കിതിനെ നാട്ടാം

  ReplyDelete
 11. റഷീദ് ഭായ്
  തീക്ഷ്ണമായ വിവരണം
  ഒരുപാട് ഒരുപാട് ഉറക്കെ മുഴങ്ങട്ടെ
  ബധിര കരണപുടങ്ങള്‍ നടുങ്ങട്ടെ ,,,,
  മൂര്‍ച്ചയുള്ള തൂലികക്ക് എല്ലാ ആശംസകളും
  ഒച്ചയില്ലാതെ പിടക്കുന്ന മര്‍ത്യന്
  ഉച്ചത്തില്‍ ചൊല്ലുന്ന നാവായി തങ്ങളുടെ തൂലിക മാറട്ടെ

  ReplyDelete
 12. തീനാളം പോലുള്ള വാക്കുകൾ ചാട്ടുളി പോലെ വരുന്നു..

  ReplyDelete
 13. സുഹൃത്തേ വളരെ നന്നായിട്ടുണ്ട് ..
  മനുഷ്യന്‍ പലപ്പോഴും മനുഷ്യന്‍ അല്ലാതായി മാറുമ്പോള്‍
  മനുഷ്യത്വവും മനസാക്ഷിയും കാലഹരണപ്പെടുന്നു ..അതോടൊപ്പം
  പാപങ്ങളുടെ പുതിയ വിത്തുകള്‍ പൊട്ടിമുളക്കുന്നു .
  ഇനിയും എഴുതുക ....

  ReplyDelete
 14. ആത്മരോദനം അണപൊട്ടി ഒഴുകുമ്പോള്‍ ഇതുപോല്‍ കവിതകള്‍ ജന്മം നല്‍കുന്നു മഹത്തരം

  ReplyDelete
 15. വളരെ നന്നായി എന്നേ പറയാനുള്ളു.

  ReplyDelete
 16. വാക്കുകള്‍ക്ക് പടവാളിന്റെ മൂര്‍ച്ച പ്രതികരിക്കൂ സഹോദരാ തൂലിക പടവാളകട്ടെ

  ReplyDelete
 17. ആശയം മനസ്സിന് ആഘാതമുണ്ടാക്കുന്നവയാണ് .
  നല്ല മൂര്ച്ചയുണ്ട് വരികള്‍ക്ക് . തുടരുകയിനിയും .......
  പക്ഷെ ചില അക്തരത്തെറ്റുകള്‍ വായനക്ക് ഭംഗം വരുത്തുന്നുണ്ട്.
  'കൂരയില്ലാത്തവനിക്ക് ' കൂരയില്ലാത്തവന് ' എന്നാക്കാം.
  'കുപ്പതൊട്ടിയിലെ' കുപ്പത്തൊട്ടിയിലെ
  'എറിയപെട്ടവന്റെയും' എറിയപ്പെട്ടവന്റെയും
  'അമ്മ തൊട്ടിലില്‍' അമ്മത്തൊട്ടിലില്‍ ..
  മുതലായവ.

  ReplyDelete
 18. ശക്തി പകരുന്ന കവിത.അതേ രോഷത്തോടെ തന്നെ ഞാനത് ഉൾകോണ്ടു.

  ReplyDelete
 19. ആത്മരോഷത്താല്‍ ചുട്ടുപഴുത്ത വാക്കുകള്‍.
  ശക്തമായ രചന!

  ReplyDelete
 20. തീവ്രമായ രചന..ഇഷ്ടപ്പെട്ടു.. :)

  ReplyDelete
 21. വ്യത്യസ്തം.

  ആരുടെ നെഞ്ചിലാണ് ഈ കൂരമ്പ്‌ തറക്കേണ്ടത്?

  ReplyDelete
 22. ചേരികള്‍ എന്നും ഇതുപോലൊക്കെ തന്നെയാണ്. നന്നായെഴുതി..

  ReplyDelete
 23. വികസനത്തിന്റെ മാപ്പില്‍ ചാളകളും ചേരികളും ഇല്ല.
  തീഷ്ണമായ ഗര്‍ജ്ജനം.

  ReplyDelete
 24. ശക്തം, അർത്ഥ സമ്പുഷ്ഠം..
  കീപ്പിറ്റപ്പ്, അഭിനന്ദനങ്ങൾ

  ReplyDelete
 25. നമ്മുടെ 'വികസന' മാതൃകയുടെ തുണിയുരിക്കപ്പെട്ട കാഴ്ചക്ക്.
  വജ്ര കാഠിന്യമുള്ള കവിതയിലൂടെ ഒരു സമര വിളംബരം.

  ReplyDelete
 26. ഇതാണ് കവിത. വരികളില്‍ ചേരിയുടെ ചൂരും ചോരയുടെ ചേറും പറ്റിക്കിടപ്പുണ്ട്.


  ( >> തെരുവില്‍ എറിയപ്പെട്ടവന്റെയും അമ്മത്തൊട്ടിലില്‍ ആക്കപ്പെട്ടവന്റെയുംജാതകം എഴുതരുത് <<

  ഇക്കാ, അങ്ങനെ പറയരുത്. കണിയാന്മ്മാരുടെ പണി പോകും. അവരും പട്ടിണിയിലാകും)

  ReplyDelete
 27. വികസനത്തിന്റെ മാപ്പില്‍ ചാളകളും ചേരികളും ഇല്ല....!

  ReplyDelete
 28. "വികസനത്തിന്റെ മാപ്പില്‍ ചാളകളും ചേരികളും ഇല്ല....!"

  എന്തു പറയണമെന്ന് അറിയില്ല..വരികള്‍ മുറിയുന്നു....

  ReplyDelete
 29. വരികൾ വളരെ ശക്തമാണ് റഷീദ്. അഭിനന്ദനങ്ങൾ

  ReplyDelete
 30. ആശയം ശക്തം...വരികള്‍ കുറച്ചുകൂടി മനോഹരമാക്കാമായിരുന്നു...

  ReplyDelete
 31. വികസനത്തിന്റെ മാപ്പില്‍ ചാളകളും ചേരികളും ഇല്ല...!
  കൊള്ളാം...
  ആശംസകൾ...

  ReplyDelete
 32. അമ്മയിലും മകളിലും കാമം കാണുന്നവനോട്‌
  മാതൃത്വത്തിന്‍റെ മഹത്വം മിണ്ടിപ്പോകരുത്...
  ഈ കരാളതയുടെ കൂരിരുട്ടിലേക്ക് ഇത്തിരി മെഴുകുതിരി വെട്ടം.
  നന്നായി...അഭിനന്ദനങ്ങള്‍ !!

  ReplyDelete
 33. മാഷെ,

  അതി ശക്തവും തീവ്രവുമായ വരികള്‍ ...
  "കൂരയില്ലാത്തവന് മേഘത്തിന്റെ തണല്‍ ആശ്രയം
  അന്നനാളം ഒട്ടിയവന് കുപ്പതൊട്ടിയിലെ എച്ചിലില്‍ ഓണസദ്യ." ..ആ എച്ചിലില്‍ വരെ കയ്യിട്ടും വാരും നമ്മുടെ നാട്ടിലെ മനസാക്ഷിയില്ലാത്ത നെറികെട്ട രാഷ്ട്രീയക്കാര്‍..ശക്തിയേറിയ ഈ അവതരണത്തിന് അഭിനദ്ധനതിന്റെ ആയിരം പൂച്ചെണ്ടുകള്‍..

  ReplyDelete
 34. ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റപ്പെടുന്നവനോട്
  അപരന്റെ ദുഖം പറയരുത്.

  വികസനം പുതിയ നൂറായിരം ചേരികളും
  ചോദ്യങ്ങളുമാണ്‌ ഉല്പ്പാദിപ്പിക്കുന്നത്.

  നിത്യ ഹരിത വരികള്‍

  ReplyDelete
 35. ജാതകം നോക്കി പട്ടിണിക്കിടാൻ പറയുന്നവരാണ് കുഞ്ഞുങ്ങളുടെ സംരക്ഷകർ, വികസനം പറഞ്ഞു ചാളകൾ പൊളിച്ചു നീക്കുന്നത് ചേരികളിൽ നിന്നുപോലും ആട്ടിയോടിക്കുന്നു..

  ReplyDelete
 36. ചാളകളിലും ചേരികളിലും കഴിയുന്നവരെ നന്മയിലെക്കും നല്ലതിലേക്കും “വികസനം“ എത്തിച്ചിരുന്നെങ്കിൽ .....? എന്നും ചേരികളിൽ കഴിയുന്നവന്റെ വേദന ഇത്തരം കവിതയിൽ തീരുമോ ? അത്തരക്കാരെ ചേരികളിൽ നിന്നും ചളികുണ്ടുകളിൽ നിന്നും കൈപിടിച്ചുയർത്താൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ഈ കവിത അത്തരം ചേദ്യം ചേദിപ്പിക്കാൻ പ്രേരിപ്പിക്കട്ടെ......

  ReplyDelete
 37. തുളച്ചുകയറുന്ന വരികൾ...

  ReplyDelete
 38. ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.....

  ReplyDelete
 39. ഒത്തിരി നല്ല കുറിപ്പുകളും കവിതയുമായി ഇടവിട്ട് വന്ന് മനസ്സിള്‍ കനലുകള്‍ വിതറി പോകുന്ന പ്രിയ വെനീസിന്റെ പുത്രന് അഭിനന്തനങ്ങള്‍....

  കുത്തി ഒലിച്ച് പോകുന്ന മഴ വെള്ള പാച്ചിലില്‍ കൗതുകത്തൊടെ നോക്കി നിന്ന് കാണുമ്പോല്‍ നാം അറിയുന്നില്ല അതിലെത്ര മഴ തുള്ളികള്‍ കൂടിയാണ് ഈ പ്രളയമുണ്ടായതെന്ന്...

  ദൈനം ദിനം നാം നോരിലും വാര്‍ത്താ മാദ്ധ്യമങ്ങളിലും വായിച്ചും കണ്ടും മുഖം തിരിഞ്ഞ് പോകുന്ന കാഴ്ച്ചകള്‍ നാളെ നമ്മുടെ വീട്ടുമുറ്റത്തും വന്ന് കൂടില്ലന്ന് നാം ചിന്തിക്കാറില്ല....
  നാം ജീവിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ മാത്രം ഇഞ്ചിഞ്ചായി അന്മഹത്യ ചെയ്യുന്നൂ... അതിനാല്‍ നമ്മുക്ക് അറിയോണ്ടതില്ല ഈ ഭൂമിയിലെ നവയുവ ജീവിത ശൈലിയെ...

  ReplyDelete
 40. റഷീദിന്റെ ഉള്ളിലെ രോഷം സമുഹതോടും അതിലെ നേരിക്കെടിനോടുമുള്ള അടങ്ങാത്ത കലി,അത് വക്കുകളില്ലേക്ക് പകര്‍ത്തുന്നതില്‍ തീര്‍ച്ചയായും താങ്കള്‍ വിജയിച്ചിരിക്കുന്നു.നിങ്ങളുടെ ഉള്ളിലുള്ള ആശയം അത് വളരെ വ്യക്തമായി വായനക്കാരില്‍ എത്തിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു .പക്ഷേ ഒരു കവിതയുടെ അകത്തു നിന്ന് ചിന്തിക്കുമ്പോള്‍ കുറച്ചു കൂടെ വരികള്‍ നന്നകാമായിരുന്നു എന്നോരഭിപ്രയമുണ്ട്....

  --

  ReplyDelete
 41. പ്രതിഷേധത്തിന്റെ കനല്‍ കത്തുന്നുണ്ട് വരികളില്‍...

  ReplyDelete
 42. വ്യക്തവും ശക്തവുമായ ഒരു ഭാഷ താങ്കളുടെ വരികളില്‍ ഉണ്ട്. തുടര്‍ന്നും എഴുതുക.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 43. റഷീദ്‌ഇക്കാ.....ഗംഭീരമായിട്ടുണ്ട്.......

  ReplyDelete
 44. നന്നായിട്ടുണ്ട്‌.. ഭാവുകങ്ങൾ നേരുന്നു

  ReplyDelete
 45. ഒരിട വേളയ്ക്ക് ശേഷം ആദ്യം വായിക്കുന്ന പോസ്റ്റു ... വായിച്ചപ്പോള്‍ എന്ത് പറയണമെന്നറിയില്ല .. നമ്മുടെ കേരളം എത്ര സുന്ദരം ...
  അന്നനാളം ഒട്ടിയവന് കുപ്പതൊട്ടിയിലെ എച്ചിലില്‍ ഓണസദ്യ.
  ഈ വരികളില്‍ എല്ലാമുണ്ട് .. അനാഥത്വത്തിന്റെ ... വേദന പട്ടിണിക്കാരന്റെ ദയനീയമാം നോട്ടം... റഷീദ്‌ സര്‍ നമ്മുടെ ചുറ്റിലും നാം കാണുന്ന നെറികേടുകള്‍ .. അതിനെതിരെയുള്ള രോഷം നിറഞ്ഞ വരികളില്‍ നിന്നും വായിച്ചെടുക്കാം... എന്നിട്ടും നാന്‍ നമ്മെക്കാള്‍ ഉയര്‍ന്നവരുടെ സുഖങ്ങളെ മാത്രം കാണുന്നു... ആര്‍ത്തിയോടെ ചുറ്റിലും കണ്നോടിക്കുന്നു വല്ലതും പിടിച്ചടക്കാന്‍ ബാക്കിയുണ്ടോ എന്നാ അത്യാര്ത്തിയോടെ.... ചിന്തിക്കാനുതകുന്ന വരികള്‍ സമ്മാനിച്ചതിനു ആശംസകള്‍..

  ReplyDelete
 46. വികസനത്തിന്റെ മാപ്പില്‍ ചാളകളും ചേരികളും ഇല്ല....
  :( :( :(

  ReplyDelete
 47. നന്നായിരിക്കുന്നു....ആശംസകള്‍...

  ReplyDelete
 48. പ്രതിധ്വനികളുണ്ടാവട്ടെ!

  ReplyDelete
 49. കരുതി വയ്ക്കാനില്ലാത്തവനും യാതൊന്നും നഷ്ടപ്പെടാനില്ലാത്തവനുമേ വിപ്ലവം നയിക്കാൻ കഴിയൂ...

  ReplyDelete
 50. ശക്തമായ രചന!

  ReplyDelete
 51. രോഷം രോഷം രോഷം..
  ഞാൻ തളർന്നു പോയിരിക്കുന്നു..
  എന്റെ കൈയിലെ പന്തങ്ങൾ കെട്ടു പോയിരിക്കുന്നു..
  നിസ്സംഗതയും പിടിച്ച് ഞാനിരിക്കുന്നു..

  ReplyDelete
 52. തെരുവില്‍ എറിയപ്പെട്ടവന്റെയും
  അമ്മത്തൊട്ടിലില്‍ ആക്കപ്പെട്ടവന്റെയുംജാതകം എഴുതരുത്.
  ശക്തം!!

  ReplyDelete
 53. സന്ദേശം ഉള്ള കവിത..

  ReplyDelete
 54. അമ്മത്തൊട്ടിലില്‍ ആക്കപ്പെട്ടവന്റെയുംജാതകം എഴുതരുത്.
  ചിലപ്പോള്‍ നമ്മളത് എഴുതിപ്പോവും. നല്ല കവിത .ശക്തമായ വരികള്‍

  ReplyDelete
 55. സൌഹൃതം ഡോട്ട് കോമിലെ എന്‍റെ സുഹൃത്തുക്കള്‍
  പറഞ്ഞ അഭിപ്രായം
  http://sauhridam.com/ml/2011-06-15-19-50-06/blogger/rasheed
  നല്ല കവിത
  അമ്മയിലും മകളിലും കാമം കാണുന്നവനോട്
  മാതൃത്വത്തിന്റെ മഹത്വം മിണ്ടിപ്പോകരുത്.
  ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റപ്പെടുന്നവനോട്
  അപരന്റെ ദുഖം പറയരുത്. വളരെ ചിന്തിപ്പിക്കുന്ന വരികള്‍ ... അഭിനന്തനങ്ങള്‍
  Dr.BijuAbraham , ജൂണ്‍ 15, 2011

  ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റപ്പെടുന്നവനോട്
  അപരന്റെ ദുഖം പറയരുത്....
  ഈ വരികളോട് മാത്രം വിയോജിക്കുന്നു.... ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുന്നവന് അപരന്റെ ദുഃഖം നന്നായി മനസ്സിലാവും...
  അക്ഷരതെറ്റുകള്‍ ഒന്നും ഇല്ലാതെ ഭാവനാ സമ്പന്നമായ ഒരു കവിത വായിക്കാന്‍ അവസരം തന്നതിന് നന്ദി അറിയിക്കട്ടെ..
  manoos , ജൂണ്‍ 16, 2011


  വളരെ നല്ല കവിത.
  geetha , ജൂണ്‍ 16, 2011


  വളരെ നല്ല കവിത.....
  കവിതയുടെ.....ടൈറ്റില്‍ ഒന്ന് മാറ്റാമായിരുന്നു എന്ന് എനിക്ക് തോന്നി പോയി.
  ഇതെന്റെ മാത്രം അഭിപ്രായം + ve ആയി കാണുമല്ലോ
  mufa_shaji , ജൂണ്‍ 16, 2011


  അമ്മയിലും മകളിലും കാമം കാണുന്നവനോട്
  മാതൃത്വത്തിന്റെ മഹത്വം മിണ്ടിപ്പോകരുത്.
  pkkusumakumari , ജൂണ്‍ 17, 2011


  ദൈനം ദിനം നാം നോരിലും വാര്‍ത്താ മാദ്ധ്യമങ്ങളിലും വായിച്ചും കണ്ടും മുഖം തിരിഞ്ഞ് പോകുന്ന കാഴ്ച്ചകള്‍ നാളെ നമ്മുടെ വീട്ടുമുറ്റത്തും വന്ന് കൂടില്ലന്ന് നാം ചിന്തിക്കാറില്ല....
  നാം ജീവിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ മാത്രം ഇഞ്ചിഞ്ചായി അന്മഹത്യ ചെയ്യുന്നൂ... അതിനാല്‍ നമ്മുക്ക് അറിയോണ്ടതില്ല ഈ ഭൂമിയിലെ നവയുവ ജീവിത ശൈലിയെ...

  navas tvm , ജൂണ്‍ 18, 2011


  പ്രിയ ഷാജി കുസുമം പുന്നപ്ര, നവാസ് തിരുവന്തപുരം
  അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതില്‍ നന്ദി
  ഷാജി - ഞാന്‍ ചെറ്റകള്‍ എന്ന് ഉദ്ദേശിച്ചത് ചാളയിലും ചേരികളിലും പുഴുക്കളെപ്പോലെ നരകികുന്നവരെ മധ്യവര്‍ഗ്ഗ സമൂഹം വിളിക്കുന്ന ഓമനപ്പേരാണ്‌ ചെറ്റകള്‍ എന്നത്. പുഴുഅരിക്കുന്ന ഇവരുടെ ജീവിതത്തിലേക്ക് ആരും കടന്നു വരാറില്ല.
  സാംസ്കാരിക കേരളത്തിന്റെ കപട മുഖങ്ങളും ഇവരെ വിളിക്കുന്ന ഓമനപ്പേരും ചെറ്റകള്‍ എന്നാണു . ആരാണ് യഥാര്‍ത്ഥത്തില്‍ ചെറ്റകള്‍ എന്ന് ഒര്മിപ്പിക്കാനാണ് ഞാന്‍ എന്റെ കവിതക്കും ഈ പേരിട്ടത്
  kymrasheed , ജൂണ്‍ 19, 2011

  ReplyDelete
 56. തീവ്രം.. ശക്തം.. ഈ വരികള്‍...

  ReplyDelete
 57. This comment has been removed by the author.

  ReplyDelete
 58. എന്താ പറയുക.
  അവസാനം എത്തി ഞാന്‍ ആദ്യം വായിച്ചത് രോഷം നിറയുന്ന ഈ വരികള്‍.
  ഓരോ വരികളും ശക്തമായ പ്രതിഷേധത്തിന്റെ വേവലാതിയുടെ ശബ്ദം.
  അഭിനന്ദനങ്ങള്‍

  ReplyDelete
 59. ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റപ്പെടുന്നവനോട്
  അപരന്റെ ദുഖം പറയരുത്.

  ഇവിടെ തെരുവില്‍ ഭ്രാന്തുപിടിച്ച
  ചങ്ങലയുമായി ചെന്നായ്ക്കള്‍ വേട്ടക്കിറങ്ങിയിരിക്കുന്നു..........

  ഓരോ വരികളും ചിന്തയില്‍ ഉള്ളവ....വെറും ആത്മരോഷമല്ലിത്.... നിസ്സഹായതയുടെ മുറവിളിയുമല്ല.... മാറ്റത്തിനു വേണ്ടി കൊതിയ്ക്കുന്ന ഒരു മനുഷ്യസ്നേഹിയുടെ മനസ്സ്.... സ്നേഹാശംസകള്‍ ....

  ReplyDelete
 60. ഇവിടെ തെരുവില്‍ ഭ്രാന്തുപിടിച്ച
  ചങ്ങലയുമായി ചെന്നായ്ക്കള്‍ വേട്ടക്കിറങ്ങിയിരിക്കുന്നു..........

  Best Wishes

  ReplyDelete
 61. ചിന്തിപ്പിക്കുന്ന ഈ കവിതയ്ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 62. അമ്മത്തൊട്ടിലില്‍ ആക്കപ്പെട്ടവന്റെയുംജാതകം എഴുതരുത്. ഈ വാക്കുകളാണെന്നു തോന്നുന്നു നന്നായത് .അമ്മത്തൊട്ടിലിനെ കുറിച്ച് ഞാൻ എഴുതാനിരിക്കുന്നത് കൊണ്ടാണോ എന്തോ

  ReplyDelete
 63. ശക്തമായ വരികള്‍
  അഭിനന്ദനങ്ങള്‍

  http://leelamchandran.blogspot.com/
  നോക്കൂലെ?

  ReplyDelete
 64. അമ്മയിലും മകളിലും കാമം കാണുന്നവനോട്
  മാതൃത്വത്തിന്റെ മഹത്വം മിണ്ടിപ്പോകരുത്.
  തെരുവില്‍ എറിയപ്പെട്ടവന്റെയും
  അമ്മത്തൊട്ടിലില്‍ ആക്കപ്പെട്ടവന്റെയുംജാതകം എഴുതരുത്.
  ശക്തമായ രചന! ചുട്ടു പൊള്ളുന്ന വരികള്‍..ഗംഭീരമായിട്ടുണ്ട്...

  ReplyDelete
 65. സമൂഹത്തോടുള്ള ശക്തമായ പ്രതിഷേധം.. ഞാനും കൈകോര്‍ക്കുന്നു.. ഈ നശിച്ച ലോകത്തെ നേരിടാന്‍.. ആശംസകള്‍..

  ReplyDelete
 66. മൂര്‍ച്ചയുള്ള വാക്കുകള്‍...

  ReplyDelete
 67. ശക്തമായ വരികള്‍. ഇതാണ് കവിത.

  ReplyDelete
 68. വാക്കുകള്‍ക്കു നല്ല മൂര്‍ച്ചയുണ്ട്. അഭിനന്ദനങ്ങള്‍!

  ReplyDelete
 69. വാക്കുകള്‍ തീ തുപ്പുന്നു. അഭിനന്ദനങ്ങള്‍ റഷീദ്.

  ReplyDelete
 70. ചെറ്റകള്‍...എന്നും കേള്‍ക്കുന്നുണ്ട്...അടുക്കി വെച്ച വക്കുകല്‍ക്കപ്പുരം ചേറ്റയെ കണ്ട ഹൃദയത്തിനു നമസ്കാരം....ഒന്ന് പറയട്ടെ..എല്ലാ വികാരങ്ങല്‍ക്കപ്പുരവും എല്ലാ കവിതകല്‍ക്കപ്പുരവും ഞാനും താങ്കളും എല്ലാം ഒന്നിക്കുന്ന ഒരു സമൂഹ്യമാറ്റം ഉണ്ടായേക്കാം ഉണ്ടാവതിരിക്കാം..പക്ഷെ കനലുറയുന്ന എല്ലാ കവിതകളും നമ്മെ വസന്തത്തിന്റെ കുലംമ്പടിയോച്ചകള്‍ കേള്പ്പിക്കുന്നുണ്ടെന്നത് വാക്ക് തെറ്റതെ ഉറക്കെ പറയാന്‍ നമുക്ക് ശീലിക്കാം.. അതോ അതും സോപ്പ് പുരണ്ട..ഒരിക്കലും വരാത്ത .. ഒരു രക്ഷക ദൈവത്തിനു നമ്മള്‍ വിട്ടു കൊടുക്കുമോ.....

  ReplyDelete
 71. സത്യം സത്യമായ് .നേരിന്റെ കൂടെ.യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നു .കാഴ്ചകള്‍ വേദനതരുന്നു.എങ്കില്ലും നാം ജീവിക്കുന്നു .അതാണല്ലോ പ്രതീക്ഷ.കവിത നന്നായി.ഇഷ്ടപ്പെട്ടു.

  ReplyDelete
 72. Really touching and provocative!!!

  ReplyDelete