
കോണ്‍ക്രീറ്റ് കാടിന് നടുവില്‍
ശീതീകരിച്ച മുറിയില്‍
ഷയര്‍ മാര്‍ക്കറ്റിന്റെ ഡിജിറ്റല്‍ ബോര്‍ഡില്‍ പായുന്ന
അക്കങ്ങളുടെ വലിപ്പ ചെറുപ്പത്തില്‍ ഞാന്‍ ലയിച്ചിരിക്കുമ്പോള്‍
കിഴക്കെ തൊടിയും , അച്ചന്റെ നേരും, അമ്മയുടെ മടിത്തട്ടും
പൊട്ടിയ സ്ലേറ്റിന്റെ തുണ്ടില്‍
ആദ്യം കുറിച്ചിട്ട ആദ്യാക്ഷരങ്ങളും എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല.
അതിരാവിലെ വെറും വയറ്റില്‍ 'എലക്ട്രോസിന് ഹണ്‍ഡ്രഡ് '
'ഗോയ്റ്ററിന് '
കുളികഴിഞ്ഞു വന്നാല്‍ കാലിചായക്കുമുമ്പ്
'ഡയാമൈക്രോണ്' ഷുഗറിന്റെ ആദ്യഗഡു.
പ്രാതലിനു ശേഷം 'ഡിയോവാന്‍' 500 mg .
'സ്ട്രോക്കിനും' അറ്റാക്കിനും ഇടയില്‍
വീണുകിട്ടിയ ജീവിതം അതേപടി നില നിര്‍ത്താന്‍.
ലഞ്ചിന് ശേഷം 'മേഫ്ഫര് 500 mg.' ഷുഗറിന്റെ രണ്ടാം ഗഡു
ക്ലാവ് പിടിച്ച ഹൃദയത്തിന്റെ ഭിത്തിയില്അടിഞ്ഞുകൂടിയ
ദുര്‍മേദസ്സ് ഉരുക്കിക്കളയാന്‍ 'ക്രസ്ടോര്'
ഡിന്നറിനു ശേഷം അടിവയറ്റില്‍ ഊറിയിറങ്ങിയ അമ്ലം
കലക്കിക്കളയാന്‍ 'പ്യാരിയറ്റ്'
ഉറങ്ങാനുള്ള അവസാനത്തെ ഗുളികയും വായിലിട്ട്
ബെഡഡ് റൂമിലേക്ക് വേച്ചു വേച്ചു പോകുമ്പോള്‍
വൃദ്ധ സദനത്തിന്റെ ഇരുണ്ട മുറിയില്‍
കൊതുകും മൂട്ടയും അന്നം തേടി ഇറങ്ങുന്ന പായയില്‍
ഓര്‍മ്മകള്‍ എല്ലാം ഇറക്കി വെച്ച്
ചുരുണ്ടു കൂടുന്ന വൃദ്ധ ജന്മങ്ങളെ ഞാന്‍ എന്തിനോര്‍ക്കണം
ഓര്‍മയുടെ ചെപ്പില്‍ ഒന്നും ഉണ്ടാവരുത്.
'ആന്‍ ഐഡിയ കാന്‍ ചെയ്ന്ജ് യുവര്‍ ലൈഫ്'
നന്നായിട്ടുണ്ട്... തുടരുക..
ReplyDeleteഈ അവസ്ഥയില്‍ അതൊന്നും ഓര്‍മിച്ചിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല ....പിന്നെ ഓര്‍ത്താല്‍ അല്പം സമാധാനത്തോടെ മരിക്കാം ...നന്നാവുന്നുണ്ട് ...
ReplyDeleteha ha idea kollam ketto solpam homio pathi avlo.....
ReplyDeleteകൊതുകും മൂട്ടയും അന്നം തേടി ഇറങ്ങുന്ന പായയില്‍
ReplyDeleteഓര്‍മ്മകള്‍ എല്ലാം ഇറക്കി വെച്ച്
ചുരുണ്ടു കൂടുന്ന വൃദ്ധ ജന്മങ്ങളെ..പോലെ പ്രവാസികളും..!!!
എന്തായാലും വളരെ നന്നാകുന്നു ... ചിന്തയുടെ ചെപ്പില്‍ നിന്നും ഇനിയും കൂടുതല്‍ സുനാമികള്‍ പ്രതീക്ഷിക്കട്ടെ...ഭാവുകങ്ങള്‍..
nannaitundu suhruthe
ReplyDeleteഏറ്റവുമവസാനം ചാവാനായി റ്റിക്ട്വന്റിയോ പനാമറോ...
ReplyDelete'ആന്‍ ഐഡിയ കാന്‍ ചെയ്ന്ജ് യുവര്‍ ലൈഫ്'....എന്ന് തന്നെയാണ് ഞാനും വിചാരിക്കുന്നത്.. പക്ഷേ;വൃദ്ധ സദനത്തിലല്ലെങ്കിലും.. ഈ പറയുന്ന ഗുളികകളിൽ പേരിന് വ്യത്യാസങ്ങളുണ്ടെങ്കിലും തരമ്പോലെ നാലു നേരവും ഉറക്ക ഗുളികക്കൊപ്പം ഹൂമലോഗ് മിക്സിന്റെ ഇഞ്ചക്ഷനും( ഷുഗറിനു)എടുത്ത് കിടക്കുന്ന എന്നെപ്പോലെയുള്ള അർദ്ധവൃദ്ധന്മാർക്ക് ആത്മഹത്യചെയ്യാൻ മടി..ഓർമ്മയുടെ ചെപ്പിൽ ഒരുപാട് കഥകളും,കാര്യങ്ങളും ഒരുപാടുണ്ടുതാനും...തിരക്കിട്ടോടുന്ന കാലം താമസിയാതെ തന്നെ എന്നെയും പടുവൃദ്ധനാക്കും...വേച്ച് വേച്ച് നടക്കുന്നതിനു മുൻപേ ഒരു സുനാമികൂടെ വന്നിരുന്നെങ്കിൽ....!
ReplyDeleteകൊള്ളാം.. നന്നായിയെന്നു പറയാതിരിക്കാനാവില്ല.
ReplyDeleteവളരെ വളരെ ചിന്ത ഉണര്‍ത്തുന്ന കവിത.ഒപ്പം വരാനിരിക്കുന്ന കാലത്തെ കുറിച്ചുള്ള ആശങ്കയും.ആശംസകള്‍.
ReplyDeleteവായിച്ചു. വളരെ ഇഷ്ടമായി
ReplyDeleteശക്തവും കാലികവുമായ ചിന്ത കവിതയിലൂടെ....!
ReplyDeleteഇന്നത്തെ ജീവിതത്തിന്റെ പരിഭ്രാന്തി വരികളിൽ കാണുന്നുണ്ട്.
ReplyDeleteഭാവുകങ്ങൾ.
വായിച്ചു. എല്ലാം വായിച്ചു. നല്ല എഴുത്ത്. ശക്തിയുണ്ട്. തുടരുക. സസ്നേഹം. വിഷു ആശംസകളോടെ.
ReplyDeleteഭക്ഷണം പോലെ മരുന്ന്
ReplyDeleteമരുന്ന് പോലെ ഭക്ഷണം
രോഗത്തിന് ചികിത്സിച്ച് ദരിദ്രരായിപ്പോയവര് കോടികള്‍ വരുമത്രേ ഭാരതത്തില്‍.
വായിച്ചിട്ട് എനിക്ക് പേടി തോന്നുന്നു
ReplyDelete.പക്ഷെ പേടിക്കാന്‍ എനിക്ക് സമയം ഇല്ല .
തിരക്ക് ആണ്. അതിനുള്ള മരുന്ന്
എന്റെ പേര്‍സണല്‍ ഡോക്ടറെ
വിളിച്ചു ചോദിക്കട്ടെ ...
മനസ്സിന്റെ ആഴങ്ങളിലേക്ക്
ഇറങ്ങി ചെല്ലുന്ന വരികള്‍ ..
അഭിനന്ദനങ്ങള്‍ ...
ചിന്തകളുടെ അവസാനം.
ReplyDeleteവിഷു ആശംസകള്‍.
യോഗ ഒന്നും ചെയ്യാറില്ലാ അല്ലെ...?
ReplyDeleteഎന്തിനാ മരിക്കാൻ വേണ്ടി ഇത്രയധികം ഗുളികകൾ...
ഈ ഗുളികകൾ ഒന്നും ഞാൻ കഴിക്കാറില്ല.
ReplyDeleteഎന്നാൽ ഇതിലേറെ ഗുളികകൾ ഞാൻ കഴിക്കാറുണ്ട്.
ഉഗ്രൻ നർമ്മം.
വിഷുദിന ആശംസകൾ
മനസ്സില്‍ തട്ടുന്ന, ചിന്തിപ്പിക്കുന്ന ഒന്ന്...
ReplyDeleteനന്നായിട്ടുണ്ട്, ഒരുപാട്......
(:
ReplyDeleteഓം ഗുളികായ നമഹ.
ReplyDeleteഗുളികന്റെ ശല്യം തീരട്ടെ..
എന്തിനും ഏതിനും മരുന്ന് ഇന്ന് മാർക്കറ്റിൽ കിട്ടും .
ReplyDeleteകുറിപ്പടി പത്രത്തളുകളിൽ നിന്നും.
ഒപ്പം;
വൃദ്ധസദനങ്ങളും.
മാറ്റം ഇല്ലാത്തത് മാറ്റത്തിനു മാത്രം..
ReplyDeleteകൊള്ളാട്ടോ , നല്ല അവതരണം..
അഭിനന്ദനങ്ങൾ
നമ്മളോരോരുത്തരും ഈ ഗഡുക്കളിൽ കൂടി സഞ്ചാരം പൂർത്തിയാക്കേണ്ടവരാണല്ലോ..അല്ലേ
ReplyDeleteനന്നായീട്ടുണ്ട്ട്ടാ ഭായ്
നാമെല്ലാവരും എത്തിപ്പെട്ടേക്കാവുന്ന ഒരു ഘട്ടം.
ReplyDeleteവളരെ നന്നായിട്ടുണ്ട്.
വളരെ കാര്യ പ്രസക്തമായ ചിന്ത സാമ്രാജ്യങ്ങള്‍ വെട്ടിപിടിക്കുന്ന തത്ര പാടില് ജന്മം നല്‍കിയവരെ മറന്ന നമ്മള് പോകുന്നു നമ്മളെ തന്നെ മറന്നു പോകുന്നു
ReplyDeleteഗുളികകളെ ഭക്ഷണമാക്കി ജീവിക്കുന്ന ഘട്ടം...!! ദൈവം രക്ഷിക്കട്ടെ..
ReplyDeleteooro manushya janmavavum jeeviththinum maranathinumidayilulla noolpalathiloode kayari pokaan vidhikkappettavar. nashwaramaaya ee janmam naalekku vendikaruthi vechchaal nann.
ReplyDeletekavitha nannaayi. oru oormappeduthal..............
അധികമാരും ചിന്തിക്കാത്ത വിഷയം.
ReplyDeleteനന്നായിട്ടുണ്ട് വരികള്‍.
ഈ ഐഡിയ ശെരിക്കും ലൈഫിന് ഒരു വല്യ ചേഞ്ച് തന്നെ ആയിരിക്കും ...
ReplyDeleteസൌഹൃതം ഡോട്ട് കോമിലെ എന്റെ സുഹൃത്തുക്കളുടെ കമന്റ്
ReplyDeleteSunil M S,
എന്റെയൊരു സുഹൃത്തിന്റെ അച്ഛന് പ്രഷറും ഷുഗറുമുണ്ടായിരുന്നു. എണ്പത്താറുവയസ്സു വരെ അദ്ദേഹം ആക്ടീവായി ജീവിച്ചു. കഴിയ്ക്കാനുള്ള മരുന്നുകള്‍ യഥാസമയം കഴിയ്ക്കാന്‍ ഒരമാന്തവും കാണിയ്ക്കരുതേ. ഒരു സെഞ്ച്വറിയായിരിയ്ക്കണം നമ്മുടെ ലക്ഷ്യം. മറ്റുള്ളവര്‍ക്കതൊരു പ്രചോദനവുമാകട്ടെ.
Saturday, 16 April 2011 23:35
Shanu,
ഹ..ഹ..ഹ....
Sunday, 17 April 2011 07:45
ബിജു ,
ഒരു സെഞ്ച്വറിയായിരിയ്ക്കണം നമ്മുടെ ലക്ഷ്യം........................... യോ വേണ്ടേ വേണ്ട എത്രയും പെട്ടന്നയാല്‍ അത്രയും നല്ലത് വെറുതെ എന്തിനു ഭൂമിക്കു ഭാരമായി ജീവിക്കുന്നു ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത് കേടോ
Sunday, 17 April 2011
nannayittundu...... aashamsakal.........
ReplyDeleteകൊള്ളാം..നന്നായി..
ReplyDeleteകൊള്ളാം....
ReplyDelete:)
ReplyDeleteജീവിക്കാൻ വേണ്ടി ഓടിയാൽ മരുന്നുകളോട് വിടപറയാം
ReplyDeleteവല്ലാത്തൊരെഴുത്ത്...!!
ReplyDeleteപിടിച്ചുലച്ചുകളഞ്ഞല്ലോ...!!!
ആസംസകള്‍..ഒത്തിരിയൊത്തിരി....!!!
വീണ്ടുംകാണാം..
http://pularipoov.blogspot.com/2010/12/blog-post_26.html
:) an idea!
ReplyDeletewhat a strange life
ReplyDelete