
'' ഇല്ല ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ ചിതയിലേക്കു പെറ്റിട്ടിട്ടുണ്ടാവില്ല
ഒരു നിലവിളിയും ഇങ്ങനെ ഉയരും മുന്‍പേ ചാരമായിട്ടുണ്ടാവില്ല "
(സച്ചിദാനന്ദന്)
അഹമ്മദാബാദ് നഗരത്തില്‍ നിന്നും കുറച്ചു ഉള്ളിലായി ചെമ്മണ് പാത അവസാനിക്കുന്നതിനടുത്ത് കാണുന്ന ചെറിയ കടയാണ് ഞങ്ങളുടേത് , കടയെന്നൊന്നും പറയാന്‍ പറ്റില്ല കീറിയ പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ച, മുകളില്‍ ഒന്നോ രണ്ടോ ഓലകള്‍ അലസമായി ഇട്ടിരിക്കുന്ന ഒരു ഷെഡ് . അതിനു മുന്നില്‍ ഒരുകാല് ഒടിഞ്ഞ ആരെ കണ്ടാലും ദൈന്യതയോടെ നോക്കുന്ന ഒരു ചാവാലി പട്ടിയെയും കാണാം . കടയുടെ മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന സൈക്കിളിന്റെ ടയറിന്റെയും ട്യുബിന്റെയും ഇടയില്‍ കാണുന്ന, ദേഹമാസകലം ഗ്രീസും കരി ഓയിലും പുരണ്ട, അടുത്തുവന്നാല്‍ മണ്ണണ്ണയുടെ മണം അടിക്കുന്ന കുറിയ എമ്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്നയാളാണ് എന്റെ ഉപ്പ . ഒരു പുരുഷായുസ്സ് മുഴുവന്‍ ദുഃഖങ്ങള്‍ മാത്രം ഏറ്റു വാങ്ങിയതിന്റെ ദൈന്യത ആ മുഖത്ത് കാണാം . കടയുടെ മുന്നില്‍ കാണുന്ന, സിമന്റെ കൊണ്ട് ഉണ്ടാക്കിയ തൊട്ടിയുടെ അടുത്താണ് എന്റെ സൈന മരിച്ചു കിടന്നത് . അവസാനമായി ഞാന്‍ അവളെ കണ്ടത് നഗരത്തിനെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പള്ളിയില്‍ സ്ഫോടനം ഉണ്ടായതിന്റെ അന്ന് വൈകിട്ടാണ്. നഗരത്തില്‍ മുഴുവനും ഒരു ബന്ദിന്റെ പ്രതീതിയായിരുന്നതിനാല്‍ നഗരവാസികള്‍ വീട് പിടിക്കാന്‍ സൈക്കിള്‍ റിക്ഷയെ മാത്രമാണ് ആശ്രയിച്ചിരുന്നത് . അതുകൊണ്ട് തന്നെ ഉപ്പയുടെ കടയില്‍ റിക്ഷ നന്നാക്കുന്നവരുടെ നല്ല തിരക്കായിരുന്നു. ഉപ്പയെ സഹായിക്കാന്‍ ഞാനും സൈനയും കൂടി . ആറുമാസം ഗര്‍ഭിണിയായ അവളോട് വേണ്ടാ എന്നു ഉപ്പയും ഞാനും പറഞ്ഞതാണ് പക്ഷെ അവള് കേട്ടില്ല . അല്ലേലും അവളെ ഓരോന്ന് പറഞ്ഞ് ശുണ്ഠി പിടിപ്പിക്കാന്‍ നല്ല രസമാണ് .പക്ഷെ കഴിഞ്ഞ കുറെക്കാലമായി അതും നടക്കുന്നില്ല ഒന്ന് പൊട്ടിച്ചിരിക്കാനോ ഒരു തമാശ പറയാനോ ആര്‍ക്കും കഴിയുന്നില്ല . മൂകത തളം കെട്ടിയ അന്തരീക്ഷത്തില്‍ വല്ലപ്പോഴും എന്തങ്കിലും ഉരിയാടിയാല്‍ ആയി അത്രമാത്രം. ഉപ്പയുടെ വിലക്ക് കേള്‍ക്കാതെ, 'അവള്' ഉപയോഗിച്ചു ഒഴിവാക്കിയ ടയറും ട്യുബും അടുക്കി വെക്കാന്‍ തുടങ്ങി, പെട്ടന്നാണ് കടയുടെ മുമ്പില്‍ ഒരു പോലീസ് വാന്‍ വന്നു നിന്നത് . വാനില്‍ നിന്നും രണ്ടു മൂന്നു പോലീസുകാര്‍ ചാടിയിറങ്ങി എന്റെ നേരെ വന്നു. വന്നപാടെ നാഭിക്കിട്ടു ഒരു ചവിട്ടു തന്നു. തടയാന്‍ വന്ന ഉപ്പയെ ഒരു പോലീസുകാരന് അടിവയറ്റിന് ചവിട്ടി. കടയുടെ മൂലയിലേക്ക് തെറിച്ചുവീണ ഉപ്പയുടെ മൂക്കില്‍ നിന്നും കാതില്‍ നിന്നും ചോര ഒലിക്കാന്‍ തുടങ്ങി. പാതി ജീവന് പോയ ഞാന്‍ ചാടിയെണീറ്റ്, ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ചു. ' "നിനകൊക്കെ പള്ളിക്ക് ബോംബ് വെക്കണം അല്ലേട നായീന്റെ മോനെ" ... എന്നു ചോദിച്ചു മുഖമടച്ച് ഒരടിതന്നു, വലത്തെ കവിളിലെ രണ്ടണപ്പല്ലുകള്‍പുറത്തേക്ക് ചാടി. മരണ വെപ്രാളത്തില്‍ പിടയുന്ന എന്നെ മുന്നില്‍ നിന്നും പിന്നില്‍നിന്നും പോലീസുകാര്‍ മര്‍ദിക്കാന്‍ തുടങ്ങി അതുകണ്ട് ഓടി വന്ന സൈനയെ "പോയി തുലയടീ xxxxxxx എന്നു പറഞ്ഞു നടുവിനിട്ട് ഒരു ചവിട്ടു കൊടുത്തു, കടയുടെ മുന്നിലെ കോണ്‍ക്രീറ്റ് തൊട്ടിയില്‍ അവള് വയറടിച്ചു വീണു . വയറ്റില്‍ കിടന്ന കുഞ്ഞിനെ പാതി പ്രസവിച്ചു രക്തത്തില്‍ കിടന്നു പിടയുന്ന അവളുടെ മുഖം ഒരു നോക്ക് കാണുമ്പോഴേക്കും അവര്‍ എന്നെ വാനിലേക്ക് വലിച്ചെറിഞ്ഞിരുന്നു .
മാസങ്ങള്‍ക്ക് മുമ്പ് കടന്നു പോയ കരാള രാത്രികള്‍ തിരിച്ചു വരുന്നതായി അനുഭവപെട്ടു , നഗരത്തിലെവിടെയോ ക്രൂരന്മാരുടെ കൈകളാല്‍ ഒരു ട്രയിനിലെ രണ്ടോ മൂന്നോ ബോഗികളിലെ മുഴുവന്‍ മനുഷ്യ ജന്മങ്ങളും കത്തിയമര്‍ന്നതിന്റെ പാപഭാരം മുഴുവന്‍ ഏറ്റു വാങ്ങേണ്ടി വന്നത് ഞങ്ങളുടെ ചേരിയില്‍ ആയിരുന്നു . ഹൃദയത്തില്‍ ക്രൂരതയും കണ്ണില്‍ കത്തിജ്വലിക്കുന്ന കാമവും ഒരുകയ്യില്‍ പെട്രോളും മറുകയ്യില്‍ ഉരിപിടിച്ച ആയുധവുമായി ചെന്നായ്ക്കളെ പോലെ ഇരചെത്തിയ അവര്‍ കണ്ണില്‍ കണ്ടെവരെയെല്ലാം കുത്തിമലര്‍ത്തി ചിലരുടെ വായില്‍ പെട്രോള്‍ ഒഴിച്ചു തീകൊടുത്തു . അവസാനം അവര്‍ എന്റെ വീട്ടിലുമെത്തി ഞാനും ഉപ്പയും നഗരത്തില്‍ ആയിരുന്നതിനാല്‍ വീട്ടില്‍ ഉണ്ടായിരുന്നത് ഉമ്മയും സൈനയും പിന്നെ ഞങ്ങളുടെ കുഞ്ഞു പെങ്ങളും മാത്രമായിരുന്നു. സൈന വീടിന്റെ പിന്നിലൂടെ വെളിയില്‍ വന്നു ഒരു മരത്തിന്റെ പിന്നില്‍ മറഞ്ഞിരുന്നു .അവര്‍ക്ക് ആദ്യം കിട്ടിയത് ഉമ്മയെ ആയിരുന്നു ഉമ്മയുടെ തലയില്‍ അവര്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി അഗ്നി ജ്വാലകള്‍ വിഴുങ്ങിയ ഉമ്മയുടെ പിടച്ചില്‍ കണ്ടു കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന കുഞ്ഞുമോള്‍ ആര്‍ത്തു നിലവിളിച്ചു. ഇരകണ്ട ചെന്നായ്ക്കളെപ്പോലെ അവര്‍ കുഞ്ഞുമോളെ കട്ടിലിനടിയില്‍ നിന്നും വലിച്ചെടുത്തു . നിലവിള്ളിച്ചുകൊണ്ട് കയ്യില്‍ നിന്നും കുതറാന്‍ ശ്രമിച്ച കുഞ്ഞുമോളെ അവര്‍ ബാലമായി പിടിച്ചു രണ്ടു കൈകളും ജനലിന്റെ രണ്ടു ഭാഗത്തായി വലിച്ചുകെട്ടി.അവളുടെ വസ്ത്രം വലിച്ചുകീറി നിലവിളിച്ചുകൊണ്ടിരുന്ന അവളുടെ വായിലേക്ക് തിരുകി കൂട്ടത്തില്‍ അറുപതു വയസ്സ് തോന്നിക്കുന്നയാല്‍ അവളെ പിച്ചിച്ചീന്തി, കൂട്ടത്തിലെ മറ്റുള്ളവരും അവളെ ക്രൂരമായി കടിച്ചുകീറി, വിഷക്കാമം ശമിച്ചിട്ടുമവര്‍ എന്റെ കുഞ്ഞുമോളെ വിട്ടില്ല പാതി ജീവന് പോയ അവളെ വലിച്ചിഴച്ചു വീടിന്റെ ഉമ്മറത്തുകൊണ്ടിട്ടു കൂട്ടത്തില്‍ ഒരു ചെന്നായ അവളുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു ജീവനോടെ ചുട്ടുകൊന്നു. മരത്തിന്റെ പിന്നില്‍ മറഞ്ഞിരുന്നു ഈ ക്രൂരതകണ്ട സൈന മാസങ്ങള്‍ക്ക് ശേഷമാണ് സമനില വീണ്ടെടുത്തത്. ദുരന്തങ്ങളുടെ ഒരു ചങ്ങലതന്നെ ഞങ്ങളെ വേട്ടയാടാന്‍ തുടങ്ങി . ജയിലില്‍ എനിക്ക് നേരിടേണ്ടി വന്നത് എല്ലില്‍നിന്നും മജ്ജ വേര്‍പെടുത്തുന്ന പീഡനങ്ങള്‍ ആയിരുന്നു . തണുത്തു മരവിപ്പിച്ച റൂമില്‍ നഗനായിട്ടു നിര്‍ത്തുക. സ്റ്റുളില്‍ ഇരുത്തിയതിനുശേഷം ലിംഗത്തില്‍ വെള്ളം നിറച്ച ബക്കറ്റു കെട്ടിത്തൂക്കി , നടുവിന് അതിശക്തമായി ഇരുമ്പു ദണ്ട് കൊണ്ട്ടിച്ചു എഴുനേപ്പിക്കുക . ശരീരത്തിന്റെ മര്‍മപ്രധാനമായ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുക തുടങ്ങിയ ക്രൂരതകളണ് അവിടെ ഏല്‍ക്കേണ്ടി വന്നത് അവസാനം ചെയ്യാത്ത കുറ്റത്തിന്റെ ഉത്തരവാദിത്വം തലയില്‍ കെട്ടിവെച്ചു ശിക്ഷയും പ്രതീക്ഷിച്ചു ജയിലില്‍ കിടക്കുമ്പോള്‍ ആണ് , ട്രെയിനിലും പള്ളിക്കും ബോംബു വെച്ചത് ഒരേ കൂട്ടരാണെന്നും യഥാര്‍ത്ഥ പ്രതികള്‍ കുറ്റം സമ്മതിച്ചതിനാല്‍ ജയിലില്‍ നിന്നും മോചിപ്പിക്കുന്നു എന്നും പറഞ്ഞാണ് ഇപ്പോള്‍ തുറന്നു വിട്ടത്. പുറത്തേക്ക് ഇറങ്ങി വരുമ്പോള്‍ ഒരു ക്ഷമാപണത്തോടെ ജയിലിലെ ഉദ്യോഗസ്ഥര്‍ നോക്കി, ചിലര്‍ തോളത്തു തട്ടി സോറി പറയുകയും ചെയ്തു ഒരു ചെറിയ പുഞ്ചിരിയില്‍ ഞാന്‍ അവര്‍ക്ക് മറുപടി നല്കി . പക്ഷെ പ്രതികാരാഗ്നിയില്‍ എരിഞ്ഞടങ്ങിയ ഉമ്മയും നിറയവ്വനത്തില്‍ പിടഞ്ഞു മരിച്ച സൈനയും, ബാല്യത്തിന്റെ ചാപല്യം വിട്ടുമാറും മുമ്പ് ക്രുരമായി കൊലചെയ്യപെട്ട കുഞ്ഞുപെങ്ങളും എല്ലാ ദുഖങ്ങളും ഉള്ളിലൊതുക്കി ഉമിത്തീയില്‍ വെന്തു നീറുന്ന ഉപ്പയും ആര്‍ക്കാണ് മാപ്പ് കൊടുക്കുക ?
(വിധിയുടെ ബലി മൃഗങ്ങളായി , ആരുടെയൊക്കെയോ ക്രൂരതകളുടെ ഫലമായി , ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള നൂല്പാലത്തിലൂടെ, തന്റെ നിരപരാധിത്വം ബോധ്യപെടുത്താന്‍ കഴിയാതെ, ജയിലുകളിലെ ഇരുണ്ട അറകളില്‍ കഴിയുന്ന പതിനായിരങ്ങള്‍ക്ക് ഇത് സമര്‍പ്പിക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായി സാദൃശ്യം ഉണ്ടെങ്കില്‍ അത് ബോധപൂര്‍വമാണ്)
വായിച്ചു മുഴുമിക്കാനവുന്നില്ല.....ഇടനെഞ്ചിൽ കൊളുത്തിവലിക്കും പോലെ.....അല്ലെന്നറിഞിട്ടും വെറും ഭാവനയായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു....സമൂഹ മനക്സാക്ഷിക്ക് നേരെ ഒരായിരം കൂർത്ത ചോദ്യ ശരങളെയ്തുകൊണ്ട് ആ കരാളത തീവ്രത ചോരാതെ അവതരിപ്പിച്ചതിനു അഭിനന്ദനങൾ!
ReplyDeleteവായന ശേഷം ഞാൻ കുറച്ച് നേരം നിശബ്ദ്നായി
ReplyDeleteഞാൻ ഓർത്തു: ഈ അവസ്ഥ എനിക്കായിരുന്നെങ്കിൽ
എന്റെ കുടുംബത്തിനായിരുന്നെങ്കിൽ…………………..
പ്രതികരിക്കാൻ ശേഷി നഷ്ട്ടപെട്ടവരുടെ ധർമസങ്കടങ്ങൾക്ക് മുന്നിൽ
നിസ്വഹായരായ നിരപരാധികൾക്ക് ഏൽക്കേണ്ടിവരുന്ന പീഡനങ്ങളയോർത്ത്
ഞാൻ പടച്ചതമ്പുരാനോട് അകമഴിഞ്ഞ് പ്രാർഥിക്കുന്നു……
“ നിരപരാധികൾ ശിക്ഷിക്കപെടരുതെ എന്ന്” നിരപരാധികൾക്ക് ക്രൂരപീഡനങ്ങൾ ഏൽക്കേണ്ടി വരരുതെ എന്നു”
വായനയുടെ പകുതിയില്‍ തന്നെ നെഞ്ചിടിപ്പ് കൂടിത്തുടങ്ങി.
ReplyDeleteതീക്ഷ്ണമായ അവതരണം
ഇനിയും ഉണ്ട് അസിമാനന്ദമാര്‍ . അവര്‍ വായ തുറക്കും ഒരുദിവസം. അല്ലാതെ എവിടെ പോവാനാ...
ReplyDeleteഇറോം ഷര്‍മിളയെ പോലുള്ളവരേ ഈയവസരത്തില്‍ ഓര്‍മ്മിക്കണം...കഥ തീവ്രമായി പറഞ്ഞു..പക്ഷെ റഷീദ് എപ്പോഴും ഇത്തരം വിഷയങ്ങള്‍ മാത്രം എഴുതികാണുന്നു...ജീവിതത്തിന്റെ നല്ല വശങ്ങള് കാണിച്ചുള്ള രചനകള്‍ കൂടി എഴുതണം...ആശംസകള്‍..
ReplyDeleteഎനിക്കറിയില്ല! എന്ത് പറയണമെന്ന്!!
ReplyDeleteഇത്തരം സംഭവങ്ങള്‍ അതിനുള്ള ശേഷിയെ കെടുത്തിക്കളഞ്ഞു...
ഒരു തരം ഭീതി..
എങ്കിലും..
ആത്മാവ് ചോര്‍ന്നു പോകാതെ നമുക്ക് ഇത് അവതരിച്ചു തന്ന റഷീദിനെ അഭിനന്ദിക്കാതെ വയ്യ!
റഷീദ്, ഒരു പക്ഷെ നിങ്ങള്‍ പ്രതി ചെര്ക്കപ്പെട്ടെക്കാം..
ഈ സംഭവങ്ങള്‍ വിവരിച്ചതിനു..
അതാണ് ഇന്ത്യന്‍ ഭരണ ഭീകരതയുടെ ആത്മാവ്
മഞ്ഞുതുള്ളിയുടെ അതേ അഭിപ്രായം എനിക്കും ഉണ്ട്...
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്- ഇന്ത്യന്‍ ഭരണഘടന.
ReplyDeleteഎല്ലാം വിധിയുടെ ബലി മൃഗങ്ങൾ.. മനുഷ്യർ നിസ്സഹരാകുന്നു.
ReplyDeleteഎങ്ങിനെ ഇത്തരം ഇമാജിനേഷൻസ് ഉണ്ടാക്കി എഴുതാൻ കഴിഞ്ഞു!?
അമേരിക്കന്‍ വേദത്തെ ഒരു മന്ത്രം പോലെ ആചരിക്കുന്ന, അതിനു വേഗത കൂട്ടുന്ന നീതി ക്ഷേത്രങ്ങള്‍, വാര്‍ത്താ കോടതികള്‍, മുന്‍ വിധിയോടെ വായിച്ചെടുക്കുന്ന അസഹിഷ്ണുക്കള്‍ ഇവര്‍ക്കൊന്നും ഈ തുറന്നു പറച്ചില് സ്വീകാര്യമാവില്ലാ. അതിനു, അവര്‍ ചില 'വാദ'ങ്ങളും നിരത്തും.
ReplyDeleteസ്വ സഹോദരാനാല് സംശയ കണ്ണിനു വിധിക്കപ്പെട്ട ഒരു ജനത അനുഭവിക്കുന്ന മനോ വേദനകള്‍ക്ക് കേവലം ഒരു ക്ഷമാപണം കൊണ്ട് അവരുടെ ഇന്നലെകളിലെ അന്യതാ ബോധത്തിന് പരിഹാരമാകുമോ..? അവര്‍ അനുഭവിച്ച മനോ വേദനകള്‍ക്ക് അതൊരു ആശ്വാസമാകുമോ..?
ഇനിയുമിത് ആവര്ത്തിക്കപ്പെടില്ലാ എന്നൊരു നിര്‍ബന്ധ ബുദ്ധിയാണ് അത്തരമൊരു കരുതലാണ് ഭരണ കൂടങ്ങളില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത്. അത് നല്കാന് രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന ഈ കൂട്ടത്തിന് സാദ്ധ്യമാകെണ്ടാതുണ്ട്.
"വൈകി ലഭിക്കുന്ന നീതി നീതി നിഷേധനത്തിനു തുല്യമാണ്" നമ്മുടെ തന്നെ നിയമപാലന പരിസരത്തെ ഈ ആപ്തവാക്യത്തെ ഗൗരവത്തിലെടുക്കാന്‍ എന്ത് കൊണ്ട് നമ്മുടെ പ്രയോക്താക്കള്ക്കാകുന്നില്ലാ.. കുറ്റകരമായ ഈ അനാസ്ഥ ഈ മൗനം നിസ്സംഗത രാജ്യത്തിന്റെ ആത്മാവിനെയാണ് നിരന്തരം മുറിവേല്‍പ്പിക്കുന്നത്.
ഈ എഴുത്തും അതിന്റെ താത്പര്യവും തന്നെയാണ് ഈ പോരാട്ട ഭൂമിയിലെ മുദ്രാവാക്യം..!!
മനുഷ്യൻ പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുന്നത് കാണാൻ നമുക്കിനി കഴിയില്ലെ.............
ReplyDeleteഎന്താ പറയുക....
ReplyDeleteകഥയാണെങ്കിലും ഒട്ടും അതിശയോക്തി അനുഭവപ്പെട്ടില്ല.
ReplyDeleteകാരണം ഇതിലുമധികം സഹിച്ചവര്‍ ജീവിച്ചിരിപ്പുണ്ടല്ലോ..
ഇതിനെയൊക്കെ എന്തിനോടാണ് ഉപമിക്കേണ്ടത്?
ചില വിഭാഗങ്ങള്‍ക്ക് നീതി ഒരു മരീചികയാകുമ്പോള്‍ നാട്ടില്‍ കാട്ടാളന്മാര് പെരുകുന്നു..
ഇത്തരം ഓര്മപ്പെടുത്തലുകള് നന്ന്.
Naseer Ks
ReplyDeleteനന്നാകുന്നു എന്ന് പറഞ്ഞാല്‍ അതൊരു ഭംഗി വാക്കാവില്ല ..
തീര്‍ച്ചയായും ഇനിയും കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു...
ജീവസുറ്റ രചനകള്‍.. തീഷ്ണത അല്പം ആവാം ..എങ്കിലും മഞ്ഞു തുള്ളിയുടെ ആശങ്ക പോലെ അതൊരു ശൈലി ആകണ്ട ...ചില മനസ്സുകള്‍ ആര്‍ദ്രമായ 'മഞ്ഞു... തുള്ളി' പോലെയാണ്..തീഷ്ണതയെ അവ ഭയപ്പെടുന്നു...
നീറുന്ന യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുമ്പോള്‍ അതല്പം തീഷ്ണമായി പോകുന്നത് സ്വാഭാവികം...
എന്തായാലും ,വിധിയുടെ ബലി മൃഗങ്ങളായി , ആരുടെയൊക്കെയോ ക്രൂരതകളുടെ ഫലമായി , ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള നൂല്പാലത്തിലൂടെ, തന്റെ നിരപരാധിത്വം ബോധ്യപെടുത്താന്‍ കഴിയാതെ, ജയിലുകളിലെ ഇരുണ്ട അറകളില്‍ കഴിയുന്ന പതിനായിരങ്ങള്‍ക്ക് തീര്‍ച്ചയായും ഇതിനെ സമര്‍പ്പിക്കാം
ഭാവുകങ്ങള്‍.....
ഹൃദയത്തിലേക്ക് ഇരച്ചു കയറുന്ന വാക്കുകള്‍ ... മനോഹരമായ അവതരണം ... എല്ലാത്തിലും ഉപരി ഓര്‍ത്തു നോക്കാന്‍ പോലും സാധിക്കാത്ത തീഷ്ണമായ യഥാര്‍ത്ഥ്യം ... വളരെ ഇഷ്ടമായി .
ReplyDeleteഗ്വാണ്ടനാമോ ജയിലുകലെ വെല്ലുന്നവ ഇവിടെയുണ്ട് എന്നറിയുമ്പോള്‍ ...ഇന്ത്യ ഭീതിജനകമാകുന്നു..!
ReplyDeleteആശംസകള്‍
വളരെ നന്നായി അവതരിപ്പിച്ചു ഭായ് ...പല വരികളും മനസ്സില്‍ സ്പര്‍ശിച്ചുകിടക്കുന്നു ...
ReplyDeleteവളരെ നന്നായിട്ടുണ്ട്-പ്രമേയവും ആഖ്യാനവും. ചെറിയ വാക്യങ്ങള്‍ കൊണ്ട് വളരെയധികം കാര്യങ്ങള്‍ പറഞ്ഞു . അഭിനന്ദനങ്ങള്‍. കൂടുതല്‍ മെച്ചപെട്ട കൃതികള്‍ പ്രതീക്ഷിക്കുന്നു...
ReplyDeletekill all those bastards
ReplyDeleteendu parayanam ennu ariyunnilla.
ReplyDeletekannu nirayunnu...enthu ezhuthanam ennu ariyilla....munne oru suhruthu ezhuthiya pole kill all all those bastards.....
ReplyDeleteസഹോദരാ...നന്നായി എഴുതി, എന്റെ ബ്ലോഗിലെ “വാത്മീകം” എന്ന കഥയുടെ ഇതിവ്രിത്തവും ഇത്തരത്തിലുള്ള ഒന്നാണ് വായിക്കുമല്ലോhttp://chandunair.blogspot.com/
ReplyDeleteഅനുഭവിച്ചവരുടെ വേദന വിവരനാതീതമാണ്. ഇനിയും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെ എന്ന് പ്രാര്‍ഥിക്കാം.
ReplyDeleteഞാന്‍ വന്നു പല പ്രാവശ്യം വായിച്ചു.എന്നിട്ടും
ReplyDeleteകമന്റ് ഇടാന്‍ തോന്നുന്നില്ല .സത്യം .അത്രയ്ക്ക്
തീവ്രം ആണ് ഈ ദുഃഖം.
itharam prathikaranangal valare vendathanu......
ReplyDeleteക്ഷമിക്കണം…, ഞാൻ പകുതിയേ വായിച്ചുള്ളു…
ReplyDeleteമനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന കഥ. അല്പം അസ്വസ്ഥതയും അവിടെ അവശേഷിക്കുന്നു... തിന്മയുടെ വാഴ്ചയില്‍ തങ്ങള്‍ ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപെടുന്നവരായിരിക്കാം ഏറെയുണ്ടാവുക!
ReplyDeleteകഥകള്‍ സത്യങ്ങളും സഹൃദയ ശ്രദ്ധയില്‍പ്പെടുത്തുന്നു...
nannaayi ezhuthi..
ReplyDeleteസഹോദരന്റെ കഥകള്‍ കൂടുതലും അതി തീവ്രമായി തോന്നുന്നു.
ReplyDeleteസമൂഹത്തിലെ നന്മകള് ഉള്‍കൊള്ളുന്ന കഥകള്‍ കൂടെ ഉള്‍പെടുത്താന്‍ ശ്രമിക്കുക
എവിടെ നോക്കിയാലും അക്രമവും അനീതിയും ഹിംസയും.....എന്തിനുവേണ്ടിയാണ്...ആരുടെയുമല്ലാത്ത ഈ ഭൂമിക്കു വേണ്ടിയോ അതോ ആദമിന്റേയും അവ്വയുടെയും മക്കളായ നമ്മുടെ ജീവനുവേണ്ടിയോ.....ലേഖനം വായിച്ചു കുറച്ചു കരയാനേ കഴിയുന്നുള്ളൂ.
ReplyDeleteകെ.എം. റഷീദ് very good
ReplyDeletesorrow only,
leaving victims,
end less- help less
poor stay poverer and die nobody carea
even in gods own contry.............
aa samayathu avare sahayikkan aayudhavumaayi naan avide undaayirunenkil.....ennu aashichu poovunnu
ReplyDeleteഎല്ലാം വാസ്തവം.
ReplyDeleteഇത്തരം ദുരനുഭവത്തിലൂടെ കടന്ന് പോകുന്ന മനുഷ്യന് തീവ്രമായി ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
i am commenting not on the post.but why google is very particular not to have malayalam language for me.they are vdoing all sorts of nonsense.i cannot write anything in malayalam.foolish googles.
ReplyDeleteശ്രീ റഷീദ് ,
ReplyDeleteമുന്‍പൊരു തവണ ഞാന്‍ ഈ ബ്ലോഗ്ഗില്‍ വന്നിരുന്നു . അന്ന് ഈ പോസ്റ്റ് ശ്രദ്ധിച്ചില്ല . ഇന്ന് നാമൂസ് ഗ്രൂപ്പില്‍ അദ്ദേഹം വായിച്ച ചില നല്ല പോസ്റ്റുകളുടെ ലിങ്കുകള്‍ നല്‍കുക വഴി ഇവിടെ വീണ്ടും എത്തി ...
വിറപ്പിച്ചു കളഞ്ഞല്ലോ മാഷേ ....
ലാബെല്‍ കഥ എന്നാണെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ ഒരു വിഭാഗം മനുഷ്യര്‍ നേരിട്ട യാതനാപൂര്ണം എന്ന് വിശേഷിപ്പിക്കാവുന്ന ചില സംഭവങ്ങളുടെ നേര്‍കാഴ്ച ആയി ഈ എഴുത്ത് ....
ആശംസകള്‍