
കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്
ധാത്രിതന്‍ മടിയില്‍ കിടക്കരുത്
മാറില്‍ തിമര്‍ക്കരുത്
കന്നിന് മുലപ്പാല്‍ കൊതിക്കരുത്
പൂവിന്റെ കണ്ണില്‍ നീ നോക്കരുത്
പൂതനാ തന്ത്രം പുരണ്ടാതാണെങ്ങും "
വര്‍ഷങ്ങള്‍ക്കുമുമ്പ് കടമ്മനിട്ടയുടെ ഈ വരികള്‍ വായിക്കുമ്പോള്‍ കവിയുടെ അതിഭാവുകത്വമാണെന്നെ കരുതിയുള്ളു, പിറന്ന് വീഴുന്ന കുഞ്ഞ് അമ്മിഞ്ഞപ്പാലിന് കരയുമ്പോള്‍ തന്റെ മാറിടം ചുരത്തുന്നത്
വിഷമായതിനാല്‍ അതുകൊടുക്കാന്‍ കഴിയാതെ ഏങ്ങിക്കരഞ്ഞാല് കണ്ണില്‍ നിന്നും വീഴുന്ന വിഷനീര് ഭയന്ന് ദു:ഖം ഉള്ളില്‍ ഒതുക്കുന്ന അമ്മമാരെകുറിച്ച് കേട്ടിട്ടുണ്ടോ?, പ്രയാസത്തിനുമേല്‍ പ്രയാസം സഹിച്ച് ചാപിള്ളകളെ പ്രസവിക്കുന്ന അമ്മമാര്‍ അവിടെയുണ്ട്. കശുവണ്ടിയുടെ രൂപത്തില്‍ തലവളരുന്ന കുഞ്ഞുമക്കള്‍, ഭാരം ചുമക്കേണ്ട തലയില്‍ തല തന്നെ ഭാരമായി തീര്‍ന്ന തന്നെ, സുഖമായി ജീവിക്കാന്‍ അനുവദിക്കാത്ത മനുഷ്യരോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി അകാലത്തില്‍ പൊലിഞ്ഞുപോയ പിഞ്ചുമക്കള്‍, ജനിച്ചനാള്‍ മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ നില വിളി നമ്മെ അലോസരപ്പെടുത്തുന്നില്ലേ?

അസഹനീയമായ വേദന സഹിക്കാന്‍ കഴിയാതെ ഒന്നുറക്കെ കരയുവാന്‍ കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍, ജനിച്ച നാള് മുതല്‍ നിവര്‍ന്ന്
നില്ക്കാന് കഴിയാതെ ഇന്നും തറയില്‍ ഇഴയുന്ന യൌവ്വനങ്ങള്‍, മാനസിക നിലതെറ്റി പിച്ചും പേയും പറയുന്നവര്‍ പലതരത്തിലുള്ള ക്യാന്‍സര്‍ ബാധിച്ചവര്‍ ദേഹം മുഴുവന്‍ പൊട്ടി പിളര്‍ന്നു വ്രണങ്ങളുമായി ജീവിതത്തോട് മല്ലടിക്കുന്നവര്‍, സഹോദരിയുടെ നിസ്സഹായാവസ്ഥയില്‍ മനം നൊന്തു ആത്മഹത്യക്കിറങ്ങിയ കൌമാരങ്ങള്‍, യുവത്വത്തില്‍ എത്തിയ മകന്റെ പാതി തളര്‍ന്ന ശരീരം തോളിലേറ്റി പൊട്ടിക്കരയുന്ന അമ്മമാര്‍. ഇത് അമേരിക്ക വിയ റ്റ്നാമില്‍ രാസായുധം പ്രയോഗിച്ചതിന്റെ ഫലമായി ജനിതക വൈകല്യം ബാധിച്ച തലമുറകളുടെ കഥയല്ല, യൂണിയന് കാര്‍ബൈഡ് ചോര്‍ന്നു സെക്കന്റിന്റെ നൂറിലൊരംശത്തില്‍ പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിച്ച ആയിരങ്ങളുടെ പിന്തലമുറയുടെ കഥയുമല്ല, നിരന്തര രാസായുധ അണ്വായുധ പ്രയോഗത്തിലൂടെ തലമുറകള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇറാക്കിലെയും അഫ്ഗാനിലെയും നിരാലമ്പരായ ജനതയുടെ കഥയുമല്ല . അഭിമാനത്തിലും അതിലുപരി അഹങ്കാരത്തിലും ദൈവത്തിന്റെ സ്വന്തം നാടെന്ന് മലയാളികള്‍ ഗീര്‍വാണം മുഴക്കുന്ന നമ്മുടെ കൊച്ചുകേരളത്തിന്റെ യാഥാര്‍ത്ഥ്യമാണ്. സാംസ്കാരിക കേരളത്തിലെ പ്രബുദ്ധ ജനതയോട് കാസര്‍കോടും കേരളത്തിലാണ് എന്ന് പറയേണ്ട ഗതികേടാണുള്ളത്. ഒബാമയുടെ പാട്ടും നൃത്തവുമായി നമ്മുടെ മന്ത്രി പുംഗവന്മാര് ആര്‍ത്തുല്ലസിക്കുമ്പോള്‍ ഇരുപത്തിയൊന്നു വര്‍ഷം ജീവച്ഛവമായി ജീവിച്ച കവിത എന്ന സഹോദരി

ജീവിതവുമായി മല്ലടിച്ചു അവസാനം മരണത്തിനു കീഴടങ്ങി. കവിതയെ അറിയില്ലേ നാവിനു മാരകമായ ക്യാന്‍സര്‍ ബാധിച്ച് നാവു വായിനുള്ളിലേക്ക് ഒന്ന് ഇടുവാന്‍ പോലും കഴിയാതെ കടുത്ത വേദന കടിച്ചിറക്കുമ്പോഴും ഒരു വേദന സംഹാരി പോലും കഴിക്കുവാന്‍ പറ്റാതെ മരണത്തിനു കീഴടങ്ങിയ നമ്മുടെ
സഹോദരി, ഇങ്ങനെ എത്രയെത്ര പേര്, മത്തങ്ങയെക്കാള്‍ വലിപ്പമുള്ള തലയുമായി ശരീരം വളരുന്നതിനേക്കാള്‍
വേഗത്തില്‍ തലവളര്‍ന്ന് മലയാളിയുടെ കപട സാംസ്കാരിക ബോധത്തിനുമേല്‍ കൊഞ്ഞനം കുത്തികൊണ്ട് നിങ്ങളുടെയൊന്നും കൂടെ ജീവിക്കാന്‍ കൊള്ളില്ലടോ എന്ന് മന്ത്രിച്ചുകൊണ്ട് മരണത്തിനു കീഴടങ്ങിയ എട്ടുമാസം പ്രായമായ സൈനബ, ഇരുപതിന്റെ നിറവിലും അഞ്ചു വയസ്സുകാരന്റെ ശാരീരിക വളര്‍ച്ച പോലുമില്ലാത്ത നാരായണന് നായിക്ക്, കവിതയുടെ നിത്യ രോഗിയായ സഹോദരന് നാരായണന് ... അതിര്‍ത്തി ഗ്രാമമായ
അരൂരില്‍ കഴിഞ്ഞ അഞ്ചു വരഷത്തിനുള്ളില്‍ പിടഞ്ഞു മരിച്ച മുന്നൂറ് മനുഷ്യാത്മാക്കള്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ആറുമാസത്തില്‍ കുറഞ്ഞ പ്രായമുള്ള അഞ്ചു പിഞ്ചു കുട്ടികള്‍ മരിച്ച മഞ്ഞമ്പാറയിലെ കുടുംബങ്ങള്‍, അതിലെ അവസാനത്തെ കണ്ണി മുഹമ്മദ് മുക്താദ. ഒന്നര വര്‍ഷം ഒരിറ്റു മുലപ്പാല്‍ പോലും കുടിക്കാതെ ഈ ലോകത്തോട് യാത്ര പറഞ്ഞ മുജീബ, ഒരു കണക്കിലുംപ്പെടാതെ ജീവന് ബലിനല്‍കിയ എത്രയോ ജന്മങ്ങള്. എന്നിട്ടും നമ്മുടെ അധികാരികളുടെ കണ്ണ് തുറക്കുന്നില്ല. മനുഷ്യമക്കളുടെ രക്തം ഊറ്റിക്കുടിക്കുന്ന രക്ത രക്ഷസുകളായി അവര്‍ വളര്‍ന്നു നില്ക്കുന്നു, പത്ത് വെള്ളിക്കാശിനു വേണ്ടി യേശുവിനെ ഒറ്റിക്കൊടുത്ത യുദാസിനെപ്പോലും ലജ്ജിപ്പിക്കുന്ന കേന്ദ്ര സഹമന്ത്രി കെ.വി.തോമസ് . നിരവധി പഠന സംഘങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും ഇനിയും പഠനം വേണമെന്ന് ശഠിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. വീണ്ടും അമ്മമാരുടെ രക്തവും മുലപ്പാലും ആന്തരാവയവങ്ങളും കുത്തിയെടുത്ത് പരീക്ഷണം നടത്താന്‍ പോകുന്നു പോലും, ഇനിയും ഗിനി പന്നികളാവാന്‍ തയ്യാറല്ലന്ന് കാസര്‍കോട്ടെ ദുരന്ത ബാധിതര്‍ പ്രഖ്യാപിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും ആന്തരാവയവങ്ങള്‍ പറിച്ചെടുത്ത് പരീക്ഷണം നടത്തിയ ഹിറ്റ്ലറെയാണ് ഇവര്‍ അനന്തരം എടുക്കുന്നത്.

ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേലെ കൊടിയവിഷം ചീറ്റിയത് നമ്മുടെ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയാണ്. ജനസേവകര്‍ എന്നു നടിക്കുന്നവരുടെ കണ്ണുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കമ്പനിയുടെ ലാഭവിഹിതത്തിലാണ്. ആണ്ടറുതികളില്‍ കാസര്‍കോട്ട് നിന്നും അനന്തപുരിയിലേക്ക് കവാത്ത് നടത്തുന്ന ഏതെങ്കിലും രാഷ്ടിയക്കാര്‍ മുളിയാര്‍ പഞ്ചായത്തില്‍ നിന്നും ഉയരുന്ന മനുഷ്യമക്കമക്കളുടെ നിലവിളികള്‍ക്ക് കാത് കൊടുത്തിട്ടുണ്ടോ ? എന്നാലും വോട്ടെടുപ്പ് മഹോത്സവത്തിന്റെ അന്ന് ചലനമറ്റ ശരീരവും പൊക്കി പോളിങ്ങ് ബൂത്തിലേക്കോടുന്ന രാഷ്ടീയക്കാരന്റെ കുതന്ത്രമാണ് കാസര്‍കോട് നിവാസികളെ ഗിനിപ്പന്നികളായിനിലനിര്ത്തുന്നത് . രാഷ്ട്രീയ നേതൃത്വത്തില്‍ മനുഷ്യത്വം നഷ്ടമായതിന്റെ പ്രതികരണങ്ങളാണ് ശരത് പവാറിലൂടെയും കെ.വി. തോമസിലൂടെയും നാം കേള്‍ക്കുന്നത്. മനുഷ്യനെക്കാള്‍ മൂല്യം ഉല്പന്നങ്ങള്ക്കു വന്ന ഇക്കാലഘട്ടത്തില്‍ മരണത്തിന്റെ കച്ചവടക്കാരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല. മാരകമായ കീടനാശിനി പ്രയോഗത്തിലൂടെ മനുഷ്യന് പിടഞ്ഞുമരിച്ചാലും വേണ്ടിയില്ല, ലാഭം മതി എന്ന ആധുനിക മുതലാളിത്വത്തിന്റെ കാഴ്ചപ്പാടാണിത്. തൊഴിലാളികളുടെ ജീവിതപ്രശ്നം പറഞ്ഞാണ് എന്ഡോസള്ഫാനിന് അനുകൂലമായ അഭിപ്രായം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. മാരകമായ ക്യാന്‍സര്‍ ബാധിച്ച് അന്നനാളം നഷ്ടപെട്ടവന് എന്തിനാണ് അന്നം എന്ന് നമുക്ക് തിരിച്ചു ചോദിക്കാന്‍ കഴിയണം. ഈ ചോദ്യമാണ് കാസര്‍കോട്ടെ പതിനഞ്ച് പഞ്ചായത്തുകളില്‍ നിന്നും കേള്‍ക്കുന്നത്. കുറച്ചു മാസങ്ങള്‍ക്കുമുമ്പ്
തെരുവുകളില്‍ പൊരിവെയ്ലത്ത് സമരം ചെയ്ത അമ്മമാരുടെയും

പിഞ്ചുകുട്ടികളുടെയും ചിത്രങ്ങള്‍ നാം വാര്‍ത്തകളിലൂടെ കണ്ടതാണ്.
പൊരിവെയ്ലത്ത് ആ കുരുന്നുകള്‍ കുത്തിയിരുന്നത് തങ്ങള്‍ക്കു നീതി ലഭിക്കും എന്ന് കരുതിയായിരുന്നു . ദല്‍ഹിയിലെ പത്ര സമ്മേളനത്തിലും രാഹുല്‍ ഗാന്ധിയുടെ മുന്നിലും കണ്ണുകാണാത്ത ഒന്ന് എഴുന്നേറ്റു നില്ക്കാന് പോലും ത്രാണിയില്ലാത്ത ആ കുട്ടികള്‍ പറഞ്ഞത് ഏത് ശിലാഹൃദയന്റെയും കരളലിയിക്കേണ്ടതാണ്, മരണത്തിനും ജീവിതത്തിനും ഇടയില്‍ മാരകരോഗവും അംഗവൈകല്യവും ബാധിച്ച് മനുഷ്യരാണോ എന്നുപോലും തോന്നുന്ന രീതിയില്‍ നരകയാതന അനുഭവിക്കുന്ന എന്റെയും നിങ്ങളുടെയും മക്കളുടെ പ്രായമുള്ള കുട്ടികളുടെ മുഖത്ത് നോക്കി പടച്ച തമ്പുരാനെ ഇവര്‍ക്ക് മരണമാണ് ഉത്തമമെങ്കില്‍ അതവര്‍ക്ക് നല്കണമേയെന്ന് പ്രാര്‍ത്ഥിക്കാന്‍ തോന്നുമാറ് ദൈന്യതയാണ് അവിടത്തെ കുട്ടികളുടേത്. നമുക്ക് അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാം . അധികാരികളുടെ മുന്നില്‍ വാതുറന്നു തന്റെ വേദന പറയാന്‍ ചുണ്ടും നാവും ഇല്ലാത്ത നൂറു കണക്കിന് കുട്ടികള്‍ക്കുവേണ്ടി, ചാപിള്ളകളെ പ്രസവിക്കേണ്ടി വരുന്ന മാതാക്കള്ക്കുവേണ്ടി

പോരാടാം, നമുക്ക് നേരമില്ല ഇനിയും അറച്ചു നിന്നാല്‍ നമ്മുടെ തലക്കുമുകളില്‍ കുടിയും ഹെലികോപ്റ്ററുകള്‍ പറക്കും അതില്‍ നാമും നമ്മുടെ തലമുറയും ദ്രവിച്ച് ഇല്ലാതാകും .
എൻഡോസൽഫാൻ നിരോധിക്കാൻ തയ്യാറല്ലെന്ന കടുമ്പിടിത്തത്തിനു പിന്നിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടെന്ന് വ്യക്തമാണ്. അല്ല്ലെങ്കിൽ എന്തിനു വേണ്ടിയാണ് ഈ കടും പിടിത്തം? കേന്ദ്രം ഭരിക്കുന്ന കോൺഗ്രാസ്സിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഇത് നിരോധിക്കാൻ ഒരു തീരുമാനം എടുക്കുക മാത്രമേ വേണ്ടൂ! അവർക്കല്ലാതെ ഇക്കാര്യത്തിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. സമരറങ്ങളുടെ പരിസമാപ്തി കണ്ടുതന്നെ അറിയണം.
ReplyDeleteഹോ ഭയാനകമി എന്ഡില്ലാത്ത എന്‍ഡോ സള്ഫാന്
ReplyDeleteഅച്ചാരം വാങ്ങി കുന്നു കുട്ടുന്ന രാഷ്ട്രിയ പരിഷകളെ ഇത് അല്പം കുടുപ്പിച്ച് വിടണം
രാഷ്ട്രീയ കോമരങ്ങളുടെ ഉറഞ്ഞു തുള്ളല്‍ കണ്ടു വെറുങ്ങലിച്ചു നില്ക്കുന്ന ഒരു ജനതയാണ് കാസര്‍കോട് ഉള്ളത്.ഈ കൊടും ക്രൂരത ചെയ്തത് ഒരു സര്‍ക്കാര്‍ കോര്പറേഷന് ആണെന്നും ഓര്‍ക്കുക.ഇതൊരു ജനാധിപത്യ രാജ്യം ആണെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
ReplyDeleteഭരണവര്ഗത്തിനിത് എന്തോ ഒരു സള്ഫാന്..
ReplyDeleteജനങ്ങളുടെ തീരാദുരിതം അവഗണിച് വന്‍കിട കമ്പനികള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന 'ജനപ്രതിനിധികള്‍' എന്ന രക്തരക്ഷസ്സുകള്‍ക്ക് ദൈവം അര്‍ഹിക്കുന്ന ശിക്ഷ നല്കട്ടെ...
ReplyDeleteപാവം കുഞ്ഞുങ്ങള്‍. അവരെന്തു പിഴച്ചു?
ReplyDeleteജനപ്രതിഷേധം ഇരമ്പട്ടെ... വിജയം വരെ...ഇനി ഒരു പടുതലമുറ ഉണ്ടാവാതിരിക്കാന്‍...അമ്മമാരുടെ കണ്ണീര് വീഴാതിരിക്കാന്‍.... അവരോടൊപ്പം നമുക്ക് ചേരാം.
ReplyDeleteഈ ദുരന്തവും പാര്‍ടികള്‍ ആഘോഷിക്കുകായനെല്ലോ എന്നോര്‍ക്കുമ്പോള്‍ രാഷ്ട്രീയാത്തോട് വെറുപ്പ് തോന്നുന്നു
ReplyDeleteഹോ..!എന്തൊരു ക്രൂരത..കാണാന്‍ വയ്യ ഈ ദയനീയ രൂപങ്ങള്‍ ..
ReplyDeleteഅന്ധരും,മൂകരും,ബധിരരുമായ ഭരണപുംഗവന്മാരുടെ മുന്നിൽ നമ്മുടെ ശബ്ദം വെറും വനരോദനമായി മാറുന്നു.
ReplyDeleteവയ്യ റഷീദ് ഇത് കാണാനുള്ള ത്രാണിയില്ല..
ReplyDeleteകാഴ്ചയില്ലാത്ത ഭരണാധികാരികളും വേദന തിന്നുന്ന പ്രജകളും .....
നമുക്ക് പ്രതികരിക്കാം.... വേറെ എന്ത് ചെയ്യാന്‍?
ReplyDeleteചെയ്യേണ്ടവര്‍ വെറും നോക്കുകുത്തികള്‍ ആയിപ്പോയി...
Politicians == Devils
ReplyDelete:( :( :(
Nothing more to say
മനസ്സിൽ നിറയെ സങ്കടകാഴ്ച്ചകൾ.
ReplyDeleteനമുക്ക് പ്രതിഷേധിക്കാം ശക്തമായി പ്രതികരിക്കാം
എൻഡോസൽഫാൻ നിരോധിക്കും വരെ
എല്ലാതരം ദോഷകരമായ കീടനാശിനികളും നമുക്ക് വേണ്ടേ… വേണ്ടാാാാാ
യഥോ രാജ സ്തതോ പ്രജ : പ്രതികരണങ്ങള്‍ കൂടുതല്‍ വരട്ടെ ....:)
ReplyDeleteമധുരാജിന്റെ ചിത്രങ്ങൾ കണ്ട് മനസ് മരവിച്ചു പോയതാ..
ReplyDeleteകാലികമായൊരു വിഷയം.കണ്ണുനിറയുന്ന വിവരണം.ഇനിയും തുടരുക. എന്റൊസള്ഫാനടക്കം എല്ലാ അപകടകാരികളായ കീടനാശിനികളെയും നിരോധിക്കണം.നിരുപദ്രവികളായ ജൈവകീടനാശിനികള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം.ഒരു ജൈവജനതയാവട്ടെ ലക്ഷ്യം.പക്ഷെ ഭൂരിപക്ഷവും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി വേണ്ടി ഭൂമിയെ,പ്രകൃതിയെ,ജീവജാലങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ലോകമാണ് നമ്മുടെ കണ്മുന്നില് . ഈ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ,പ്രവര്‍ത്തനങ്ങള്‍ ,സങ്കടങ്ങള്‍ , മുറവിളികള്‍ ഒരു മഹാജ്വാലയായി പടരട്ടെ എന്നാശിക്കാം.
ReplyDeleteസന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലെ....
ReplyDeleteഎന്‍ഡോ സള്ഫാന് കാര്യത്തില്‍ ഇന്ത്യ മൂഞ്ചുന്നു......
എന്ഡോസല്ഫാന് എന്ന മാരകവിഷം കൊണ്ടുണ്ടാകുന്ന കെടുതികളും അതില്‍ ജീവിതം ഹോമിക്കപ്പെട്ടവരും മനുഷ്യരൂപം തന്നെ നഷ്ടപ്പെട്ട് സമൂഹത്തിലെ ചവറുനിലങ്ങളില്‍ തള്ളപ്പെട്ട മനുഷ്യരുടെ രോദനം അറിഞ്ഞിട്ടും ചെവിയോ കണ്ണോ കാണാതെ ബധിരരും അന്ധരുമായി പോയ, പളുപളത്ത വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒരു ദ്രവിച്ച ഹൃദയം പോലുമില്ലാത്ത മനുഷ്യരായി മാറിയിരിക്കുന്നു ഇന്നു നാം.
ReplyDeleteമതത്തിന്റെയും മറ്റു ദര്‍ശനങ്ങളുടെയും തനിമകൊണ്ടുദ്ദേശിക്കുന്നത് സഹജീവികളെ തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച്ചയും അതിലൂടെ ദൈവത്തിലേക്ക് / നന്മയില്ടെക്ക് അടുക്കാനുള്ള മാര്‍ഗ്ഗവും എന്ന വ്യക്തതയുള്ള നിദര്‍ശനമെന്ന നിലക്കാണ്. മതങ്ങളുടെയോ അല്ലാതെയോ ദേശരാഷ്ടങ്ങളും പ്രാചീന പ്രജാരാഷ്ട്രങ്ങളും നിലവില്‍ വന്നതും ഈ ഒരു സങ്കല്പത്തിന്റെയോ യാഥാര്‍ത്യത്തിന്റെയോ അടിസ്ഥാനത്തിലുമാണ്. ഒരുപക്ഷേ രാഷ്ടങ്ങളും സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും ഏറ്റവും ആവശ്യമായുള്ളതും അനാഥകള്‍ക്കും അശരണര്‍ക്കും ഇത്തരം വിഷബാധയില്‍ ജീവിതം തന്നെ ഹോമിക്കപ്പെട്ടവര്ക്കുമാണ്.
പക്ഷെ ഇന്നു മിക്ക രാജ്യങ്ങളിലെയും എല്ലാ സൌഭാഗ്യങ്ങളും ശക്തന്‍മാരാലും രാഷ്ട്രീയ വേട്ടക്കാരാലും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നയാണ് എന്ഡോസല്ഫാന് എന്ന വിഷക്കാറ്റിന് അനുക്കൂലമായി ഈ മണ്ണിലും അഴുമതിക്കരങ്ങള് ഉയരുന്നത്.!
ഇവിടയാണ് ഈ പോസ്റ്റിന്റെ പ്രസക്തി. ഇവിടെ സാമൂഹികമായി ഓരോരുത്തര്‍ക്കും വഹിക്കാനുള്ളത് ഒരു മഹത്തായ പങ്കാണ്. ബ്ലോഗോ മറ്റുള്ള വഴിയുള്ള എഴുത്തിലെ വിഷയങ്ങളോ വെറും സമയമ്പോക്കല്ല. സാമൂഹിക ബോധങ്ങളെയൊക്കെ തിരസ്ക്കരിച്ച് ഒളിച്ചോടെണ്ടവരല്ല ഓരോ ബ്ലോഗറും വായനക്കാരും. ഈ 'വിഷത്തീ'ക്കായി ഓരോ എഴുത്തുകാരനും തൂലികകള്‍ കൊണ്ട് ശവമഞ്ചം ഒരുക്കേണ്ടതുണ്ട്. കാലം നമ്മോടു ആവശ്യപ്പെടുന്നതും അതാണ്.
നാല് കശുവണ്ടിക്കുവേണ്ടി മനുഷ്യനെ കുരുതിക്ക് കൊടുക്കുന്ന രാസവള പ്രയോഗം പോലുള്ള സാമൂഹ്യവിപത്ത് ഒരു ജനതയുടെ മാത്രം പ്രശ്നമല്ല. അത് ഈ ഭൂമിയുടെ പ്രശ്നമാണ് മാനവികതയുടെ പ്രശ്നമാണ്. എന്ഡോസല്ഫാന് മൂലം ബാധിക്കപ്പെട്ടവരോട് ഐക്യപ്പെടുക..തൂലികയിലൂടെ.. അതിനു കഴിയില്ലങ്കില്‍ ആ വിശുദ്ധരായ മനുഷ്യ ജീവനുകളെ ഓര്‍ത്തു ഒരു തുള്ളി കണ്ണുനീര് പൊഴിച്ചാണെങ്കിലും.!
പോസ്റ്റിനു അഭിനന്ദനങള്‍....!
എന്നെ കിരാതനാക്കിയേ.... ഇവർ അടങ്ങൂ....ഒരു തോക്ക് കിട്ടിയിരുന്നെങ്കിൽ................!
ReplyDeletegood post.
ReplyDeleteOur fight should not focus merely on Endosulfan alone, but should be against all kind of dangerous pesticides.
http://chokkupoti.blogspot.com/2011/04/blog-post_25.html
തങ്ങള്‍ പേറുന്ന ദുരിതങ്ങല്ക്കുതരവാദികള് ആരെന്നു പോലും തിരിയാത്ത..അല്ലെങ്കില്‍ തിരക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ട നിരാലംബരായ മനുഷ്യ ജന്മങ്ങളെ , കുഞ്ഞു പൈതങ്ങളെ .. മാപ്പ് !!..ഈ കൊടും പാതകത്തിനു നേരെ നിസ്സംഗത പാലിക്കുന്ന ഞങ്ങള്‍ ഓരോരുത്തരും ഇതിന്നുതരവതികളാണ് ..!!!
ReplyDeleteexactly true..
ReplyDeleteസുഹൃത്തേ..നല്ല പോസ്റ്റ്.
ReplyDeleteഇപ്പൊഴുള്ള ഒരു സമൂഹത്തേയും വരാൻപോകുന്ന അടുത്ത തലമുറയേയും നിത്യദുരിതത്തിലേക്ക് തള്ളുന്ന ഈ കൊടും വിഷപ്രയോഗത്തിനെതിരെ പൊരുതുന്നവർക്ക് അഭിവാദ്യങ്ങൾ.
ഏതൊരു സാമൂഹിക പ്രശനത്തിലും രാഷ്ട്രിയലാഭം ലാക്കാക്കി തുള്ളുന്ന രാഷ്ട്രീയ കോമരങ്ങളും അവരുടെ സ്ഥുതിപാടകരുടേയും...
റിയാലിന്റെയും ഡോളറിന്റെയും സ്ഥിതിവിവരകണക്കുകളും, ഞാനും എന്റെ കുടുംബവും തട്ടാനും അല്ലാത്തതൊന്നും എന്റെ പ്രശനമല്ലെന്നു ധരിച്ചുവശായ ചില പ്രവാസികളുടേയും ഇടയിൽ താങ്കളുടെ പോസ്റ്റ് വേറിട്ടുനില്ക്കുന്നു
രാഷ്ട്രീയ ചെറ്റകള് , മൂഞ്ചികള്‍ , പരനാറി പൂതനകള്‍ ...
ReplyDeleteനായ്ക്കള്‍ തുലയട്ടെ!
only one remedy.. give some endosulfan directly to these bloody idiots
ReplyDeleteഅതെന്നെ....കണ്ടറിയണം സുഹുര്ത്തുക്കളെ...ഒരു നിമിഷം ആ മുഖങ്ങളില്‍ നമുക്ക് കണ്ണിമ വെട്ടാതെ നോക്കാന്‍ സാധിക്കില്ല.
ReplyDeleteമാനുഷിക പരിഗണനയാണ് അധികാരത്തെക്കാള്‍ പ്രധാനം എന്നാ രിയ്തിയില്‍ ചിന്തിക്കുന്നവര്‍ക്കെ അത്തരം ബുദ്ധിമുട്ടുകള്‍ മനസ്സിലാകൂ.. നോക്കിക്കോ.. ഈ സമരങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഇനി ഈ വര്‍ഗ്ഗം കാട്ടിക്കൂട്ടന് പോകുന്ന വ്യഗ്രത..
ReplyDeleteആ മുഖങ്ങള്‍ കണ്ടിട്ടും തൊണ്ടക്കുഴിയില്‍ ഒരു വിങ്ങല്‍ തോന്നാത്തവര്‍ അവര്‍ മാത്രമേ കാണു....എന്റെ നാടിന്റെ നേതാക്കള്‍.
ReplyDeleteവെറുപ്പ് തോന്നുന്നു ഈ നശിച്ച ലോകത്തോട്...
തളരാതെ പോരാടുക. മഹാവിഷം ഇല്ലാതാകും വരെ
ReplyDeleteവരും തലമുറയ്ക്കായി. അവര്‍ക്കു നമ്മളല്ലാതാരാണുള്ളതു്
നമുക്കൊക്കെ ഇത് പോലെ പോസ്റ്റുകളിലൂടെയും മറ്റും പ്രതികരിക്കാമെന്നല്ലാതെ മറ്റെന്ത് ചെയ്യാന്‍ കഴിയും. കഷ്ടം തന്നെ അവരുടെ അവസ്ഥ. ആ കുട്ടികളുടെ ദൈന്യത കണ്ടു നില്ക്കാന് കഴിയുന്നില്ല..
ReplyDeleteഇനിയും നിർത്താറായില്ലേ ഭരണകൂടമേ നിന്റെ തെമ്മാടിത്തരം..ഈ മാരക വിഷം തന്ന് പ്രജകളെ കൊല്ലാക്കൊല ചെയ്യുന്നതെന്തിനു നീ...
ReplyDeleteപ്രതിഷേധിക്കുക, നമ്മളാൽ കഴിയും വിധം..
നല്ല കുറിപ്പ്, ആശംസകൾ..
( കൂടെ കൊടുത്ത ചിത്രങ്ങൾ കാണുമ്പോൾ നെഞ്ച് തകരുന്നു, )
ജനമനസ്സിലെ പ്രതിഷേധം തീര്‍ച്ചയായും ജയിക്കും
ReplyDeleteindia is trying hard
ReplyDeleteto make it more hard..!!
ഈ സഹതാപത്തിന് പകരം നമ്മൾക്കൊക്കെ ഇതിനെതിരെ എന്ത് ചെയ്യുവാൻ സാധിക്കും..?
ReplyDeletegood
ReplyDeleteചിലരുടെ ദുര മറ്റുള്ളവര്‍ക്ക് ദുരന്തങ്ങള്‍ സമ്മാനിക്കുന്നു. ഏതായാലും 'നിരോധനം' വാക്കില്‍ ഒതുങ്ങാതിരുന്നാള് നന്ന്!
ReplyDeleteഎന്നിട്ടും എന്തേ നമ്മുടെ ഭരണാധികാരികള്‍ കണ്ണുതുറക്കാത്തത്?
ReplyDeleteഎന്നിട്ടും എന്തേ നിരോധിക്കാന്‍ നമുക്ക് ഉച്ചകോടി കൂടേന്റി വന്നത്?
ആ സമ്മേളനത്തിന് ചിലവഴിച്ച കാശുന്റായിരുന്നെങ്കില് നമുക്ക് കുറച്ചെങ്കിലും പേരെ പുനരധിസിപ്പിക്കായിരുന്നില്ലെ?
നിരോധിച്ചപ്പോഴും എന്തിനേ പതിനൊന്ന് വര്‍ഷത്തെ ഇളവു വാങ്ങിയത്?
മനുഷ്യനേക്കാള്‍ വലുതാണോ നമുക്ക് വിളകള്‍ ?
ഇതിനെ പിന്താങ്ങുന്ന രാഷ്ട്രീയക്കാരെ എന്ഡോസള്ഫാനടിപ്പിച്ച ഷേശം വെട്ടിക്കൊന്ന് കത്തിച്ചുകളയണം...................
അങ്ങനെ ചെയ്താല്‍ അതായിരിക്കും നമുക്ക് ചെയ്യന്‍ പറ്റുന്ന ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തി........
വെറുതെയല്ല ആളുകള്‍ നക്സലേറ്റ് ആകുന്നത്
ഉള്ളതു പരയട്ടെ ഒരു ഇന്ത്യാകാരന് ആയിപ്പോയതില്‍ ഏറ്റവും ലജ്ജിച്ച ദിവസങ്ങളായിരുന്നു ഇക്കഴിഞ്ഞത്.....
ദൈവം പാവപ്പെട്ടവന്റെ കണ്ണീരു കാണുന്നു.. ഇനി അവർക്ക് വേണ്ടി പുനരധിവാസം അവരുടെ ചികിത്സ ഇതൊക്കെ നടത്തിയിരുന്നെങ്കിൽ... ജനങ്ങളിലേക്ക് ഇറങ്ങി കൊണ്ട് ഒത്തിരി സഹായവുമായി സോളിഡാരിറ്റി പ്രവർത്തകർ അവർക്കൊപ്പമുണ്ടായിരുന്നു വീടുകൾ നൽകിയും ചികിത്സകൾ നൽകിയും മരുന്നും കുടിവെള്ളവും..തൊഴിലും എല്ലാം നൽകി കൊണ്ട് അവർക്ക് സ്വാന്തനമേകിക്കൊണ്ട് അവരോടൊപ്പം എന്നും അതു പോലെ ഇനിയും ധാരാളം പേർ മുന്നോട്ട് വരട്ടെ.. നമ്മുടെ സഹോദരങ്ങൾ ആണിവർ എന്ന ആത്മാർത്തമായ ബോധത്തോടെ..
ReplyDeleteyou said it exactly...
ReplyDeletenirodhanam pravarthikamayal mathi.......
ReplyDeleteഎന്‍ഡോസള്‍ഫാന്‍ ബാധിതരായ ഹതഭാഗ്യരെ റ്റീ വി യില്‍ കാണാന്‍ ശക്തിയില്ലാതെ മുഖം തിരിക്കുകയാണ് ഞാന്‍ പലപ്പോഴും..
ReplyDeleteഈശ്വരാ...എന്തൊരവസ്ഥ...!!
പോസ്റ്റ് നന്നയിട്ടുണ്ട്.
ആസംസകള്‍...!!
http://pularipoov.blogspot.com/
എന്താണേലും നിരോധിച്ചല്ലോ. പകുതി സമാധാനമായി..
ReplyDeleteനല്ല പോസ്റ്റ്
നിരോധിചിട്ടെന്തു കാര്യം.
ReplyDeleteഫലവത്തല്ലാത്ത വെറുമൊരു നിരോധനം..
ചോരയും നീരും പരമാവധി ഊട്ടിക്കുടിചിട്ട് നിരോധനമാണ് പോലും..
ഒന്നോര്‍ത്തോ..
ഇനി മറ്റൊരു ദുരന്തം വരാന്‍ പോകുന്നത് നമ്മള് കുരുടാന്‍ എന്ന് വിളിക്കുന്ന ഫ്യുരഡാന്‍ മൂലമാണ്..
റഷീദ് വന്നു, വായിച്ചു, മനസില്‍ പെയ്യുന്ന വേദനയിലേക്ക് ഒരു കുലംകുത്തി പെയ്ത്തുകൂടി. ഇപ്പോഴും നമുക്ക് ഇതൊക്കെയും ആരുടേയൊ വേദനകളാണല്ലൊ! വയ്യ, ഒന്നും കാണാന്‍ വയ്യ, കണ്ണേ മടങ്ങുക എന്നൊരു ഒളിച്ചോട്ടത്തില്‍ അഭയം തേടാം നമ്മുടെ പൌരധര്‍മ്മത്തിന്.
ReplyDeleteദൈവകോപമെങ്കില് സഹിക്കാംആയിരുന്നു!
ReplyDeleteഎന്നാല്‍ മനുഷ്യകരങ്ങള്‍ കൊണ്ടുള്ള ക്രൂരതക്ക് എന്ത് കാരണമാണ് പറയാനുള്ളത്?
ലജ്ജിക്കുക കേരളമേ...
lajjikkooo malayali ninte maunamorthu!
ReplyDeleteഇവിടെ കരിഞ്ഞു വീഴുന്നത് കേവലം തേയില കൊതുകുകളല്ല. പകരം പാവം ജനതിയുടെ അനേകം ജീവനും ജീവിതങ്ങളുമാണ്. നമ്മുടെ ഭരണ കൂടങ്ങളോ..? വര്‍ത്തമാന കാലത്തെ അശ്വതാത്മാക്കള്. അവര്‍ നിരന്തരമായി പരീക്ഷിത്തുമാരെ കൊല്ലുന്നു.
ReplyDeleteമനസ്സ് വല്ലാതെ വേദനിക്കുന്നു.
ReplyDeleteവളരെ ഇഷ്ടമായി താങ്കളുടെ ബ്ലോഗ്.പ്രസക്തവും കാലികവുമായ പോസ്റ്റുകളും...അഭിനന്ദനങ്ങള്‍ !!
ReplyDeleteവളരെ നന്നായിരിക്കുന്നു ... ഗംഭീരം ...!!
ReplyDeleteഎന്താണേലും നിരോധിച്ചല്ലോ
ReplyDeleteഅഭിനന്ദനങ്ങള്‍ !!
മനസ്സിനെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു ഇത്
ReplyDelete